ഓസ്‌ട്രേലിയൻ ഓപ്പണിൽ ബ്രിട്ടീഷ് താരത്തെ തകർത്തു സിമോണ ഹാലപ്പ് മുന്നോട്ട്

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി റൊമാനിയൻ താരവും വിംബിൾഡൺ ജേതാവുമായ സിമോണ ഹാലപ്പ്. ബ്രിട്ടീഷ് താരമായ ഹാരിയറ്റ് ഡാർട്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നാലാം സീഡ് ആയ ഹാലപ്പ് മൂന്നാം റൗണ്ടിൽ കടന്നത്. ആദ്യ സെറ്റ് മുതൽ തന്നെ മിന്നും ഫോമിലായിരുന്ന ഹാലപ്പ് 6-2 നു ആദ്യ സെറ്റ് നേടി നയം വ്യക്തമാക്കി. രണ്ടാം സെറ്റിൽ പോരുതാനുള്ള ശ്രമം ബ്രിട്ടീഷ് താരം നടത്തിയെങ്കിലും അതിനെ അനായാസം മറികടന്ന ഹാലപ്പ് 6-4 നു രണ്ടാം സെറ്റും മത്സരവും തന്റെ പേരിൽ കുറിച്ചു.

ഓസ്‌ട്രേലിയൻ താരം അറിനയെ മറികടന്ന ഡച്ച് താരവും ഒമ്പതാം സീഡുമായ കിക്കി ബെർട്ടൻസും ഓസ്‌ട്രേലിയൻ ഓപ്പണിൽ മുന്നോട്ടു കടന്നു. ആദ്യ സെറ്റ് 6-3 നു നേടിയ ബെർട്ടൻസ് രണ്ടാം സെറ്റിൽ ആതിഥേയ താരത്തിന്റെ മികവിനെ 7-5 നു മറികടന്ന് മൂന്നാം റൗണ്ട് ഉറപ്പിക്കുകയായിരുന്നു. അതേസമയം ബ്രിട്ടീഷ് താരം ഹെതർ വാട്സനു എതിരെ മിന്നും പ്രകടനം ആണ് രണ്ടാം റൗണ്ടിൽ 16 സീഡ് ജർമ്മനിയുടെ എൽസി മെർട്ടൻസിൽ നിന്നുണ്ടായത്. 6-3, 6-0 എന്ന സ്കോറിന് ബ്രിട്ടീഷ് താരത്തെ തകർത്ത മെർട്ടൻസ് മത്സരത്തിൽ എതിരാളിക്ക് ഒരവസരവും നൽകിയില്ല.

Advertisement