Picsart 24 01 09 10 59 15 682

ഓസ്ട്രേലിയൻ ഓപ്പൺ; യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ അങ്കിത റെയ്നക്ക് വിജയം

ഓസ്‌ട്രേലിയൻ ഓപ്പൺ 2024 വനിതാ സിങിൾസിന്റെ യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ അങ്കിത റെയ്‌നക്ക് വിജയം. സ്‌പെയിനിന്റെ ജെസ്സിക്ക ബൗസാസ് മനേറോയെ ആണ് അങ്കിത പരാജയപ്പെടുത്തിയത്. കോർട്ട് 11-ൽ നടന്ന മത്സരത്തിൽ സ്പാനിഷ് എതിരാളിയെ 6-4, 5-7, 7-6 (10-4) എന്ന സ്കോറിന് ആണ് തോൽപ്പിച്ചത്. മത്സരം രണ്ട് മണിക്കൂറും 49 മിനിറ്റും നീണ്ടു നിന്നു.

ഇനി യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിൽ ജനുവരി 10 ബുധനാഴ്ച ചെക്ക് റിപ്പബ്ലിക്കിന്റെ സാറാ ബെജ്‌ലെക്കിനെയാണ് റെയ്‌ന നേരിടുക. തന്റെ കന്നി ഗ്രാൻഡ്സ്ലാം മെയിൻ ഡ്രോയിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ് റെയ്‌ന. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിലെയും ഫ്രഞ്ച് ഓപ്പണിലെയും യോഗ്യതാ റൗണ്ടിലെ അവസാന റൗണ്ട് വരെ അങ്കിത റെയ്ന എത്തിയിരുന്നു.

Exit mobile version