ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ആഞ്ജലീക്ക കെർബർ

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി മുൻ ലോക ഒന്നാം നമ്പർ താരമായ ആഞ്ജലീക്ക കെർബർ. നിലവിൽ 17 സീഡ് ആയ ജർമ്മൻ താരം ഫ്രാൻസിന്റെ സീഡ് ചെയ്യാത്ത എലിസബറ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്. തന്റെ മികച്ച പ്രകടനം പുറത്ത് എടുത്ത കെർബർക്ക് മുമ്പിൽ വലിയ വെല്ലുവിളി ആവാൻ ഫ്രഞ്ച് താരത്തിന് ആവാതിരുന്നപ്പോൾ 6-2, 6-2 എന്ന സ്കോറിന് ആയിരുന്നു കെർബറിന്റെ ജയം. കിരീടസാധ്യത കല്പിക്കുന്നില്ല എങ്കിലും അത്ര എളുപ്പം എഴുതി തള്ളാവുന്ന താരമല്ല താൻ എന്നു തെളിയിക്കാൻ ആവും കെർബർ തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇറങ്ങുക എന്നുറപ്പാണ്.

അതേസമയം സ്വന്തം നാട്ടുകാരിയായ സെവറ്റ്ലാന കുസനെറ്റ്നോവയോട് തോൽവി വഴങ്ങിയ 15 സീഡ് മാർകെറ്റ വോണ്ടറോസോവ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. മൂന്ന് സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് 15 സീഡ് താരത്തെ സെവറ്റ്ലാന അട്ടിമറിച്ചത്. സ്‌കോർ – 6-2, 4-6, 6-4. മറ്റൊരു മത്സരത്തിൽ റഷ്യൻ താരം വിറ്റാലിയയെ 3 സെറ്റ് പോരാട്ടത്തിൽ മറികടന്ന് അമേരിക്കയുടെ 26 സീഡ് ഡാനി റോസ് കോളിൻസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ – 6-1, 3-6, 6-4.

Previous articleരണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി സെവർവ്വ്, നാടകീയ ജയവുമായി ഇസ്‌നർ
Next articleപെനാൽറ്റി നഷ്ട്ടപെടുത്തിയിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് ജയം