എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: ജോക്കോവിച്ച് സെമിയില്‍

- Advertisement -

ലണ്ടന്‍: രണ്ടാം ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ജോക്കോവിച്ച് ടൂര്‍ ഫൈനല്‍സിന്റെ സെമിയില്‍ പ്രവേശിച്ചു. ആദ്യ മത്സരത്തില്‍ ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയ ലോക രണ്ടാം നമ്പര്‍ താരം രണ്ടാം മത്സരത്തില്‍ കാനഡയുടെ മിലോസ് റയോനിച്ചിനെതിരെയുള്ള മത്സരത്തില്‍ കഷ്ടിച്ച് വിജയം നേടി. രണ്ട് സെറ്റുകളിലേയും ടൈബ്രേക്കറിന്‍റെ തുടക്കത്തില്‍ റയോനിച്ചിന് ലഭിച്ച ആനുകൂല്യം മുതലാക്കാന്‍ കനേഡിയന്‍ താരത്തിന് സാധിക്കാതെ വന്നതോടെ ജോക്കോവിച്ച് ജയിച്ചു കയറി. ഈ വിജയത്തോടെ നിലവിലെ ഒന്നാം നമ്പര്‍ സീഡായ ആന്റി മറേയേക്കാള്‍ 70 പോയിന്റുകള്‍ മുന്നിലെത്താനും, കിരീടം നേടുകയാണെങ്കില്‍ നഷ്ടപ്പെട്ട ഒന്നാം നമ്പര്‍ പടം തിരിച്ചുപിടിക്കാനും ജോക്കോവിച്ചിന് സാധിക്കും. ഒന്നാം ഗ്രൂപ്പില്‍ ആന്റി മറെ, നിഷിക്കോരി എന്നിവര്‍ ഓരോ മത്സരം വീതം ജയിച്ചു.

Photo Credit: ESPN

Advertisement