ഇന്ത്യയിലെ അവസാന എ. ടി. പി മത്സരത്തിൽ ഇന്ത്യൻ സഖ്യത്തോട് തോൽവി വഴങ്ങി ലിയാൻഡർ പേസ് സഖ്യം

- Advertisement -

പൂനെ മഹാരാഷ്ട്ര 250 മാസ്റ്റേഴ്‌സിൽ ഇന്ത്യൻ ഇതിഹാസം ലിയാൻഡർ പേസ്, ഓസ്‌ട്രേലിയൻ താരം മാത്യു എബ്‌ഡൻ സഖ്യത്തെ തകർത്തു ഇന്ത്യൻ സഖ്യം സെമിഫൈനലിലേക്ക് മുന്നേറി. പുരുഷ ഡബിൾസിൽ ഇന്ത്യൻ താരങ്ങൾ ആയ രാംകുമാർ രാമനാഥനും പുരവ് രാജയും അടങ്ങിയ സഖ്യം ആണ് പേസ് സഖ്യത്തെ മറികടന്നത്. രണ്ടാം സീഡ് ടീമിനെ അട്ടിമറിച്ച് മത്സരത്തിനു എത്തിയ പേസ് സഖ്യത്തിന് ഈ മത്സരത്തിൽ അധികം ഒന്നും ചെയ്യാൻ ആയില്ല.

ആദ്യ സെറ്റിൽ തന്നെ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ നയം വ്യക്തമാക്കി. സിംഗിൾസിൽ നേരത്തെ പുറത്ത് ആയെങ്കിലും രാംകുമാർ രാമനാഥൻ തന്റെ മികവ് ഡബിൾസിൽ പുറത്ത് എടുത്തപ്പോൾ ആദ്യ സെറ്റ് 6-2 നു ഇന്ത്യൻ സഖ്യം സ്വന്തമാക്കി. രണ്ടാം സെറ്റിൽ കൂടുതൽ അക്രമാസക്തമായി കളിച്ച ഇന്ത്യൻ സഖ്യത്തിന് മുന്നിൽ നന്നായി പിടിച്ചു നിൽക്കാൻ പോലും പേസ് സഖ്യത്തിന് ആയില്ല. ഈ സെറ്റിൽ 3 തവണ പേസ് സഖ്യത്തിന്റെ സർവ്വീസ് ഭേദിച്ച ഇന്ത്യൻ സഖ്യം സെറ്റ് 6-1 നേടി സെമിഫൈനലിലേക്ക് മുന്നേറി. ഇതോടെ ടാറ്റ മാസ്റ്റേഴ്‌സിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ പേസിന് ഇന്ത്യയിലെ തന്റെ അവസാന എ. ടി. പി മത്സരം പരാജയത്തോടെ അവസാനിപ്പിക്കേണ്ടി വന്നു.

Advertisement