റോട്ടർഡാമിലും തന്റെ മികവ് തുടർന്ന് റൂബ്ലേവ്, മെദ്വദേവ് ഇന്നിറങ്ങും

- Advertisement -

റോട്ടർഡാം മാസ്റ്റേഴ്സ് 500 ൽ ആദ്യ മത്സരത്തിൽ ജയം കണ്ട് റഷ്യയുടെ യുവ താരം ആന്ദ്ര റൂബ്ലേവ്. 2020 ൽ മികച്ച തുടക്കം ലഭിച്ച 22 കാരനായ റഷ്യൻ താരം ഈ തുടക്കം റോട്ടർഡാമിലും തുടർന്നു. വെറും ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ നിക്കോളോസ് ബ്ലാസ്സിലഷിലിയെ 6-2,6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് റൂബ്ലേവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. രണ്ടാം റൗണ്ടിൽ അലക്‌സാണ്ടർ ബബ്ലിക് ആണ് റൂബ്ലേവിന്റെ എതിരാളി.

അതേസമയം ഒന്നാം സീഡും കിരീതപ്രതീക്ഷയിൽ മുന്നിലുള്ളതുമായ മറ്റൊരു റഷ്യൻ താരം ഡാനിൽ മെദ്വദേവ് റോട്ടർഡാമിൽ ഇന്ന് കളത്തിൽ ഇറങ്ങും. ഇന്ന് 24 വയസ്സ് പൂർത്തിയായ താരം വാസക് പോസ്പിസിലിനെ ആണ് ആദ്യ മത്സരത്തിൽ നേരിടുക. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ 18 കാരൻ ആയ യാനിക്ക് സിന്നർ റാഡു അൽബോട്ടിനെ നേരിടുമ്പോൾ നാട്ടുകാരൻ ആയ റോബിൻ ഹാസെ ആണ് നാലാം സീഡ് ആയ ബെൽജിയം താരം ഡേവിഡ് ഗോഫിന്റെ എതിരാളി.

Advertisement