റോട്ടർഡാമിൽ കിരീടം നിലനിർത്താൻ ഒരുങ്ങി മോൻഫിൽസ്

- Advertisement -

റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്‌സിൽ നിലവിലെ ജേതാവും മൂന്നാം സീഡും ആയ ഗെയിൽ മോൻഫിൽസ് ഫൈനലിലേക്ക് മുന്നേറി. ഫിലിപ്പ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് ആണ് ഫ്രഞ്ച് താരം ഫൈനലിലേക്ക് ടിക്കറ്റ്‌ എടുത്തത്. പൊരുതി നോക്കിയ എതിരാളിക്ക് എതിരെ നന്നായി കളിക്കുന്ന മോൻഫിൽസിനെ ആണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റിൽ എതിരാളിയെ സർവീസ് ബ്രൈക്ക് ചെയ്ത മോൻഫിൽസ് സെറ്റ് 6-4 നു സ്വന്തമാക്കി.

രണ്ടാം സെറ്റിൽ മത്സരം ടൈബ്രെക്കറിലേക്ക് നീട്ടാൻ ക്രാജിനോവിച്ചിനു ആയെങ്കിലും ടൈബ്രെക്കറുകളിലെ തന്റെ വിജയക്കുതിപ്പ് തുടർന്ന മോൻഫിൽസ് ഒരിക്കൽ കൂടി ടൈബ്രെക്കറിൽ ജയം കണ്ടത്തി ഫൈനൽ ഉറപ്പിച്ചു. 33 കാരൻ ആയ മോൻഫിൽസിന്റെ ഫൈനലിലെ എതിരാളി 19 കാരൻ ആയ ഫെലിക്‌സ് ആഗർ ആണ്. തന്റെ ആദ്യ എ. ടി. പി 500 മാസ്റ്റേഴ്സ് ലക്ഷ്യമിടുന്ന കനേഡിയൻ താരത്തിന് എതിരെ ജയം കണ്ടത്തി കിരീടം നിലനിർത്താൻ ആവും മോൻഫിൽസിന്റെ ശ്രമം.

Advertisement