പാരീസ് മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി ജ്യോക്കോവിച്ച്, വീണ്ടുമൊരു റെക്കോർഡും

Screenshot 20211106 211222

പാരീസ് മാസ്റ്റേഴ്സിൽ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പ്5 താരമായ നൊവാക് ജ്യോക്കോവിച്ച്. ഏഴാം സീഡ് ഉമ്പർട്ട് ഹുർകാഷിനെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മറികടന്നു ആണ് ജ്യോക്കോവിച്ച് പാരീസിലെ ഏഴാം ഫൈനൽ ഉറപ്പിച്ചത്. ജയത്തോടെ ഏഴാം വർഷ അവസാനവും ലോക ഒന്നാം റാങ്ക് എന്ന പുതിയ റെക്കോർഡും സെർബിയൻ താരം സ്വന്തമാക്കി. പീറ്റ് സാമ്പ്രസിന്റെ റെക്കോർഡ് ആണ് ജ്യോക്കോവിച്ച് മറികടന്നത്. ആദ്യ സെറ്റിൽ സർവീസിൽ വലിയ മികവ് കണ്ടത്താൻ സാധിക്കാത്ത ജ്യോക്കോവിച്ചിനെ ബ്രൈക്ക് ചെയ്തു ഹുർകാഷ് ആണ് 6-3 നു ആദ്യ സെറ്റ് നേടിയത്. എന്നാൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം ജ്യോക്കോവിച്ച് ഉണർന്നു.

രണ്ടാം സെറ്റിൽ ഒരു ഗെയിം പോലും എതിരാളിക്ക് നൽകാതെ 6-0 നു സെറ്റ് നേടിയ ജ്യോക്കോവിച്ച് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ആദ്യം ബ്രൈക്ക് കണ്ടത്താൻ ജ്യോക്കോവിച്ചിനു സാധിച്ചു എങ്കിലും ഹുർകാഷ് ബ്രൈക്ക് തിരിച്ചു പിടിച്ചു സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. പലപ്പോഴും ജ്യോക്കോവിച്ചിന്റെ സർവീസിൽ ഹുർകാഷ് പ്രശ്നങ്ങൾ സൃഷ്ടിച്ചു. വാശിയേറിയ ടൈബ്രേക്കറിനു ഒടുവിൽ ജയം പിടിച്ചെടുത്ത ജ്യോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത ഹുർകാഷിന്റെ സർവീസ് നാലു തവണയാണ് ജ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തത്. ഫൈനലിൽ സാഷ സെരവ്, മെദ്വദേവ് മത്സരവിജയിയെ ആണ് ജ്യോക്കോവിച്ച് നേരിടുക.

Previous article“താൻ ഉള്ള കാലത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കും” – ഒലെ
Next articleഈസ്റ്റ് ബംഗാളിന്റെ പുതിയ സീസണായുള്ള ജേഴ്സികൾ എത്തി