കളിമണ്ണ് കോർട്ടിൽ നദാൽ തുടങ്ങി, ബുസ്റ്റ ചാരമായി

- Advertisement -

എ.ടി. പി ടൂറിൽ റോം ഓപ്പൺ 1000 മാസ്റ്റേഴ്സിൽ ജയത്തോടെ റാഫേൽ നദാൽ തുടങ്ങി. യു.എസ് ഓപ്പണിൽ നിന്നു വിട്ടു നിന്ന ലോക രണ്ടാം നമ്പർ താരം തന്റെ സ്വന്തം തട്ടകം ആയ ഫ്രഞ്ച് ഓപ്പൺ ലക്ഷ്യമിട്ട് തന്നെയാണ് കളിമണ്ണ് സീസണിനും തുടക്കം കുറിച്ചത്. യു.എസ് ഓപ്പണിൽ ജ്യോക്കോവിച്ച് അയോഗ്യനാവുമ്പോൾ എതിരാളി ആയിരുന്ന സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റക്ക് എതിരെ ടെന്നീസിലേക്കുള്ള മടങ്ങി വരവ് നദാൽ ആഘോഷം ആക്കി. ബുസ്റ്റക്ക് മേൽ സമ്പൂർണ ആധിപത്യം ആയിരുന്നു നദാൽ പുലർത്തിയത്.

റോമിൽ ജ്യോക്കോവിച്ചിനു പിന്നിൽ രണ്ടാം സീഡ് ആയ നദാൽ ബുസ്റ്റയെ 6-1, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആണ് തകർത്തത്. ബുസ്റ്റയെ 5 തവണ ബ്രൈക്ക് ചെയ്ത നദാൽ വെറും 2 പോയിന്റുകൾ മാത്രം ആണ് എതിരാളിക്ക് നൽകിയത്. കളിമണ്ണ് കോർട്ടിൽ മറ്റൊരു കിരീടം കൂടി ലക്ഷ്യമിടുന്ന നദാൽ റോമിൽ കിരീടത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. നിലവിൽ 35 വീതം എ. ടി. പി 1000 മാസ്റ്റേഴ്സ് കിരീടങ്ങൾ ഉള്ള നദാൽ, ജ്യോക്കോവിച്ച് പോരാട്ടം ആവും റോമിലെ ഫൈനലിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement