എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്

കരിയറിൽ എട്ടാം തവണ എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്. 2000, 2010, 2020 കാലത്ത് എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് എത്തുന്ന ആദ്യ താരമായും ഇതോടെ ജ്യോക്കോവിച് മാറി. സെമിഫൈനലിൽ ടെയിലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള പോരാട്ടത്തിൽ ആണ് ജ്യോക്കോവിച് മറികടന്നത്. ഓരോ സെറ്റിലും ഇരു താരങ്ങളും ബ്രേക്ക് നേടുകയും വഴങ്ങുകയും ചെയ്തു. ഇരു സെറ്റിലും ടൈബ്രേക്കറിൽ ആണ് ജ്യോക്കോവിച് ജയം കണ്ടത്.

എ.ടി.പി ഫൈനൽസ്

രണ്ടാം സെറ്റിൽ ഒരു ബ്രേക്ക് വഴങ്ങി 5-3 നു പിറകിൽ നിന്ന ശേഷമാണ് ജ്യോക്കോവിച് ജയം കണ്ടത്. കരിയറിലെ എട്ടാം ഫൈനലിലേക്ക് മുന്നേറിയ ജ്യോക്കോവിച് 2018 നു ശേഷം ആദ്യമായി ആണ് എ.ടി.പി ഫൈനൽസ് ഫൈനലിലേക്ക് മുന്നേറുന്നത്. വളരെ മികച്ച പ്രകടനം ആണ് സെർബിയൻ താരത്തിൽ നിന്നു ഉണ്ടായത്. 15 ഏസുകൾ ഉതിർത്തു എങ്കിലും യുവ അമേരിക്കൻ താരത്തിന് മുന്നിൽ ജ്യോക്കോവിച്ചിന്റെ പ്രതിരോധം കുലുങ്ങിയില്ല. ഫൈനലിൽ കാസ്പർ റൂഡ്, ആന്ദ്ര റൂബ്ലേവ് മത്സരവിജയിയെ ആണ് ജ്യോക്കോവിച് നേരിടുക.