കൊറോണ ഭീതി ആറാഴ്ചകാലം ടെന്നീസ് മാറ്റി വച്ച് എ.ടി.പിയും ഡബ്യു.ടി.എയും

- Advertisement -

കൊറോണ ഭീഷണിയെ തുടർന്ന് താൽക്കാലികമായി ടെന്നീസ് ടൂർ അവസാനിപ്പിച്ച് പുരുഷ, വനിത ടെന്നീസ് അസോസിയേഷനുകൾ. ഇന്ത്യൻ വെൽസ്, ഫെഡ് കപ്പ്, മിയാമി ഓപ്പൺ തുടങ്ങിയ ടൂർണമെന്റുകൾ നേരത്തെ തന്നെ അസോസിയേഷനുകൾ ഉപേക്ഷിച്ചിരുന്നു. കൊറോണ ഉണ്ടാക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി തന്നെയാണ് അസോസിയേഷനുകൾ ഈ തീരുമാനം എടുത്തത്.

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ടൂർണമെന്റുകൾ നിർത്തി വക്കാനും തീരുമാനം ആയി. നിലവിൽ ബാഴ്‍സലോണ, മോണ്ട കാർലോ ഓപ്പണുകൾ നടക്കില്ല എന്നുറപ്പായി. വലിയ നഷ്ടം ആണ് ടൂർണമെന്റ് സംഘാടകർക്ക് ഇത് വരുത്തി വക്കുക. ചെറിയ റാങ്കിലുള്ള താരങ്ങൾക്കും ഇത് വലിയ തിരിച്ചടി ആവും. എന്നാൽ ഇത്തരം വലിയ പ്രതിസന്ധിയിൽ ഇതല്ലാതെ വേറൊരു മാർഗ്ഗം ഇല്ലെന്നാണ് അധികൃതർ പറഞ്ഞത്.

Advertisement