സിൻസിനാറ്റി ഓപ്പണിൽ മുന്നേറി മെദ്വദേവും അൽകാരസും അടക്കമുള്ള പ്രമുഖതാരങ്ങൾ

Wasim Akram

20220817 152201
Download the Fanport app now!
Appstore Badge
Google Play Badge 1

എ.ടി.പി 1000 സിൻസിനാറ്റി ഓപ്പണിൽ മുന്നേറി പ്രമുഖതാരങ്ങൾ.

 

എ.ടി.പി 1000 സിൻസിനാറ്റി ഓപ്പണിൽ മുന്നേറി പ്രമുഖതാരങ്ങൾ. ഡച്ച് താരം ബോടിക് വാൻ ഡ സാന്റ്ഷൽപിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ലോക ഒന്നാം നമ്പർ ഡാനിൽ മെദ്വദേവ് അവസാന പതിനാറിലേക്ക് മുന്നേറിയത്. 6-4, 7-5 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ ജയം. മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത മെദ്വദേവ് 3 തവണ എതിരാളികളെ ബ്രൈക്ക് ചെയ്തു. അമേരിക്കൻ താരം മകെൻസി മക്നോൾഡിനെ 6-3, 6-2 എന്ന സ്കോറിന് തകർത്തു മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയയും അവസാന പതിനാറിലേക്ക് മുന്നേറി. 5 ഏസുകൾ ഉതിർത്ത അൽകാരസ് 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.

സിൻസിനാറ്റി ഓപ്പൺ Alcaraz

റഷ്യൻ താരം അസ്ലൻ കരാത്സേവിനെ 7-6, 3-6, 6-2 എന്ന സ്കോറിന് തോൽപ്പിച്ച അർജന്റീന താരവും പതിമൂന്നാം സീഡും ആയ ഡീഗോ ഷ്വാർട്സ്മാനും അവസാന പതിനാറിലേക്ക് മുന്നേറി. എമിൽ റുസ്വോറിയെ 6-4, 7-6, 7-5 എന്ന മൂന്നു സെറ്റ് കടുത്ത പോരാട്ടത്തിൽ മറികടന്ന പതിനാലാം സീഡ് മാറിൻ സിലിച്ചും അവസാന പതിനാറിലേക്ക് മുന്നേറി. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത സിലിച് 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. അർജന്റീനയുടെ സെബാസ്റ്റ്യനെ 6-1, 6-1 എന്ന സ്കോറിന് തകർത്ത പതിനൊന്നാം സീഡ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സും മികച്ച ജയം നേടി. നിലവിൽ മികച്ച ഫോമിലുള്ള ഓസ്‌ട്രേലിയൻ താരം നിക് കിർഗിയോസ് സ്പാനിഷ് താരം അലഹാൻഡ്രോ ഡേവിഡോവിച് ഫോകിനയെ 7-6, 6-4 എന്ന സ്കോറിന് ആണ് മറികടന്നത്. വിംബിൾഡണിൽ ഫൈനലിൽ എത്തിയ കിർഗിയോസ് അതിനു ശേഷം മികച്ച ഫോമിൽ ആണ്.

Story Highlight : Big names advance in ATP 1000 Cincinnati Masters.