ഷാപോവലോവിനെ വീഴ്‌ത്തി റൂബ്ലേവ് സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പൺ ഫൈനലിൽ

Img 20201017 Wa0406
- Advertisement -

2020 തിലെ തന്റെ മികച്ച പ്രകടനങ്ങൾ റഷ്യയിലും ആവർത്തിച്ചു ആന്ദ്ര റൂബ്ലേവ്. എ. ടി. പി ടൂറിൽ 500 മാസ്റ്റേഴ്സ് ആയ സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ രണ്ടാം സീഡ് ആയ ഡെന്നിസ് ഷാപോവലോവിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം പിറകിൽ നിന്നു വന്നു മറികടന്നാണ് മൂന്നാം സീഡ് ആയ യുവ റഷ്യൻ താരം ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ ശാരീരിക ക്ഷമത ഇടക്ക് വില്ലൻ ആയത് ആണ് കനേഡിയൻ താരം ആയ ഷാപോവലോവിനെ വലച്ച ഒരു കാര്യം. മികച്ച ഫോമിലുള്ള ഇരു താരങ്ങളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ മികച്ച മത്സരം ആണ് പിറന്നത്. മത്സരത്തിൽ ഷാപോവലോവ് 9 ഏസുകൾ ഉതിർത്തപ്പോൾ റൂബ്ലേവ് 8 എണ്ണവും ഉതിർത്തു.

ആദ്യ സെറ്റിൽ ബ്രൈക്ക് കണ്ടത്തിയ കനേഡിയൻ താരം സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ പിന്നീട് തിരിച്ചു വരുന്ന റഷ്യൻ താരത്തെ ആണ് മത്സരത്തിൽ കണ്ടത്. രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ റൂബ്ലേവ് 6-3 നു സെറ്റ് കയ്യിലാക്കി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും സമാനമായ പ്രകടനം പുറത്ത് എടുത്ത റൂബ്ലേവ് ബ്രൈക്ക് കണ്ടത്തുകയും സെറ്റ് 6-4 നു സ്വന്തമാക്കി ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. ഈ വർഷം ഹാമ്പർഗിൽ തന്റെ ആദ്യ എ. ടി. പി 500 മാസ്റ്റേഴ്സ് കിരീടം ഉയർത്തിയ റൂബ്ലേവ് മറ്റൊരു കിരീടം ആവും സ്വന്തം നാട്ടിൽ ലക്ഷ്യം വക്കുക.

Advertisement