വീണ്ടുമൊരു കിരീടം കൂടി ഉയർത്തി റൂബ്ലേവ്, സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ ജയം

Img 20201018 Wa0509
- Advertisement -

2020 തിൽ തന്റെ മിന്നും പ്രകടനം സ്വന്തം നാട്ടിലും ആവർത്തിച്ചു ആന്ദ്ര റൂബ്ലേവ്. ഹാമ്പർഗ് ഓപ്പണിന് ശേഷം തുടർച്ചയായ രണ്ടാം എ. ടി. പി 500 മാസ്റ്റേഴ്സ് കിരീടം ആണ് റൂബ്ലേവ് ഉയർത്തിയത്. ഇതോടെ എ.ടി.പി കപ്പിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയും റൂബ്ലേവ് കൂട്ടി. മൂന്നാം സീഡ് ആയ റഷ്യൻ യുവ താരം ഫൈനലിൽ ഏഴാം സീഡ് ആയ ക്രൊയേഷ്യൻ താരം ബോർണ ചോരിച്ചിനെയാണ് ഫൈനലിൽ മറികടന്നത്. 2020 തിൽ റഷ്യൻ താരത്തിന്റെ നാലാം കിരീടം ആയിരുന്നു ഇത്.

ഫൈനലിൽ ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടാൻ ആയി എങ്കിലും പ്രതീക്ഷിച്ച വെല്ലുവിളി റൂബ്ലേവിനു നൽകാൻ ചോരിച്ചിനായില്ല. 8 ഏസുകൾ ഉതിർത്തു എങ്കിലും 4 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ചോരിച് മൂന്നു ബ്രൈക്ക് അവസരങ്ങൾ ആണ് റൂബ്ലേവിനു നൽകിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ റൂബ്ലേവ് രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു സ്വന്തമാക്കി കിരീടം സ്വന്തം പേരിൽ കുറിച്ചു. ആദ്യ 10 റാങ്കിൽ എത്തിയ റൂബ്ലേവിന് എ. ടി. പി കപ്പിൽ യോഗ്യത നേടാൻ ആയാൽ അത് വലിയ നേട്ടം ആവും.

Advertisement