മെക്സിക്കൻ ഓപ്പണിൽ ഫൈനലിൽ നദാലിന് അമേരിക്കൻ എതിരാളി

- Advertisement -

മെക്സിക്കൻ ഓപ്പണിൽ ഒന്നാം സീഡ് റാഫേൽ നദാൽ ഫൈനലിൽ കടന്നു. ഏഴാം സീഡ് ആയ ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് സ്പാനിഷ് താരം ഫൈനൽ ഉറപ്പിച്ചത്. മികച്ച ഫോമിൽ ആയിരുന്ന നദാൽ ആദ്യമെ തന്നെ സർവീസ് ബ്രൈക്ക് നേടി മത്സരത്തിൽ മുന്നിലെത്തി. എന്നാൽ തിരിച്ചു ബ്രൈക്ക് ചെയ്ത ദിമിത്രോവ് പൊരുതാനുള്ള ശ്രമം നടത്തി എന്നാൽ വീണ്ടും ബ്രൈക്ക് കണ്ടത്തിയ നദാൽ 6-3 നു ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ച് മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ തന്നെ ബ്രൈക്ക് ചെയ്ത ദിമിത്രോവ് സെറ്റിൽ മുൻതൂക്കം നേടി.

എന്നാൽ രണ്ടാം സെറ്റിൽ നിന്ന് 2-0 നിന്നു തിരിച്ചു വന്ന നദാൽ പിന്നീട് എതിരാളിക്ക് ഒരു പോയിന്റുകൾ പോലും നൽകാതെ ബ്രൈക്കുകൾ കണ്ടത്തി സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ച് ഫൈനലിലേക്ക് മുന്നേറി. രണ്ടാം സെമിഫൈനലിൽ നാട്ടുകാരൻ ആയ അഞ്ചാം സീഡ് ജോൺ ഇസ്‌നർക്ക് എതിരെ ആദ്യ സെറ്റ് 6-2 നു വഴങ്ങിയ ശേഷം തിരിച്ചു വരുന്ന ടൈയ്‌ലർ ഫ്രിറ്റ്സിനെ ആണ് കണ്ടത്. ഇസ്‌നറുടെ 13 ഏസുകൾക്ക് എതിരെ 15 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഫ്രിറ്റ്സ് നിർണായക ബ്രൈക്ക് നേടി രണ്ടാം സെറ്റ് 7-5 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ആവട്ടെ മികവ് തുടർന്ന താരം 6-3 നു ആ സെറ്റ് നേടി ഫൈനൽ ഉറപ്പിച്ചു. നാളത്തെ ഫൈനലിൽ ഫ്രിറ്റ്‌സ് നദാലിന് എതിരാളി ആവുമോ എന്നു കണ്ടറിയണം.

Advertisement