മെക്സിക്കൻ ഓപ്പണിൽ രണ്ടാം സെമിയിൽ അമേരിക്കൻ പോരാട്ടം

- Advertisement -

എ. ടി. പി ടൂറിൽ മെക്സിക്കൻ ഓപ്പണിൽ രണ്ടാം സെമിഫൈനലിൽ അമേരിക്കൻ താരങ്ങൾ പരസ്പരം ഏറ്റുമുട്ടും. അലക്‌സാണ്ടർ സെരവിനെ അട്ടിമറിച്ച അമേരിക്കൻ താരം ടോമി പോളിനെ തോൽപ്പിച്ചാണ് അഞ്ചാം സീഡ് അമേരിക്കൻ താരം ജോൺ ഇസ്‌നർ സെമിയിലേക്ക് മുന്നേറിയത്. തുടർച്ചയായ രണ്ടാം സെമിഫൈനൽ ആണ് ഇസ്നർക്ക് ഇത്. വലിയ സർവീസുകൾക്ക് പേരു കേട്ട ഇസ്‌നർ 22 ഏസുകൾ ആണ് മത്സരത്തിൽ അടിച്ചത്. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ താരം ആദ്യമെ തന്നെ ആധിപത്യം നേടി.

എന്നാൽ രണ്ടാം സെറ്റ് 6-3 നു നേടിയ ടോമി മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റിൽ 6-2 നു നേടിയ ഇസ്‌നർ മത്സരം സ്വന്തമാക്കി സെമിഫൈനലിലേക്ക് മുന്നേറി. അതേസമയം ബ്രിട്ടീഷ് താരം കെയിൽ എഡ്മണ്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മറ്റൊരു അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സും സെമിയിൽ എത്തി. 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഫ്രിറ്റ്സിന്റെ ജയം. 3 തവണ ബ്രൈക്ക് വഴങ്ങി എങ്കിലും 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത താരം മത്സരത്തിൽ 11 ഏസുകൾ ആണ് ഉതിർത്തത്.

Advertisement