പാരീസ് മാസ്റ്റേഴ്സിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു ജയം കണ്ടു മെദ്വദേവ് ക്വാർട്ടറിൽ

20211105 045136

പാരീസ് മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡും ലോക രണ്ടാം നമ്പർ താരവുമായ റഷ്യയുടെ ഡാനിൽ മെദ്വദേവ്. അമേരിക്കൻ യുവ താരമായ സെബാസ്റ്റ്യൻ കോർദക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു മെദ്വദേവിന്റെ ജയം. ആദ്യ സെറ്റിൽ മെദ്വദേവിനു മേൽ ആധിപത്യം നേടാൻ സാധിച്ച അമേരിക്കൻ താരം 6-4 നു സെറ്റ് സ്വന്തമാക്കി.

എന്നാൽ രണ്ടാം സെറ്റിൽ തന്റെ മികവിലേക്ക് തിരിച്ചു വന്ന മെദ്വദേവ് 6-1 നു സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിലും തന്റെ മികവ് തുടർന്ന റഷ്യൻ താരം സെറ്റ് 6-3 നു നേടി അവസാന എട്ടിലേക്ക് മുന്നേറുക ആയിരുന്നു. മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത മെദ്വദേവ് രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ക്വാർട്ടറിൽ ഫ്രഞ്ച് യുവ താരം ഉഗോ ഗാസ്റ്റോൺ, സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് മത്സരവിജയി ആയിരിക്കും മെദ്വദേവിന്റെ എതിരാളി.

Previous articleയൂറോപ്പ ലീഗിൽ റയൽ ബെറ്റിസിനെ തകർത്തു ലെവർകുസൻ, നിർണായക ജയവുമായി സെൽറ്റികും
Next articleരണ്ടാം സെറ്റിൽ അവിശ്വസനീയ തിരിച്ചു വരവുമായി അൽകാരസിനെ വീഴ്ത്തി ഗാസ്റ്റോൺ പാരീസ് മാസ്റ്റേഴ്സ് ക്വാർട്ടറിൽ