ദുബായ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി ജ്യോക്കോവിച്ച്

- Advertisement -

എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. ജർമ്മൻ താരം ഫിലിപ്പിനെ 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറുകൾക്ക് തകർത്ത് ആണ് ലോക ഒന്നാം നമ്പർ താരം മുന്നോട്ടു കുതിച്ചത്. 2020 തിൽ ഇത് വരെ പരാജയം അറിയാതെ കുതിക്കുക ആണ് ജ്യോക്കോവിച്ച്. 4 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച്, 79 ശതമാനം ആദ്യ സർവീസ് പോയിന്റുകളിലും 78 ശതമാനം രണ്ടാം സർവീസ് പോയിന്റുകളിലും ജയം കണ്ടു. ഡാനിഷ് താരം ഡെന്നിസ് നൊവാക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു വരുന്ന ഏഴാം സീഡായ റഷ്യൻ താരം കാരൻ കാചനോവ് ആണ് ജ്യോക്കോവിച്ചിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളി. 6-3, 6-4 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ ജയം.

അതേസമയം എട്ടാം സീഡ് ആയ ഫ്രഞ്ച് താരം ബെനോയിറ്റ് പൈരയെ നാട്ടുകാരൻ ആയ റിച്ചാർഡ് ഗാസ്ക്കറ്റ് അട്ടിമറിച്ചു. 6-4, 6-4 എന്ന സ്കോറിന് ആയിരുന്നു റിച്ചാർഡിന്റെ ജയം. മറ്റൊരു മത്സരത്തിൽ ജർമ്മൻ താരം ലനാർഡ് സ്ട്രഫ്‌ നിക്കോളാസിനെ 6-1, 6-0 എന്ന സ്കോറിന് തകർത്തു അവസാന എട്ടിൽ എത്തി. സമ്പൂർണ ആധിപത്യം ആണ് മത്സരത്തിൽ ജർമ്മൻ താരം പുലർത്തിയത്. മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് താരം ഹെർബർട്ടിനെ 3 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മറികടന്ന ബ്രിട്ടീഷ് താരം ഡാൻ ഇവാൻസും അവസാന എട്ടിൽ എത്തി. 7-5, 3-6, 7-6 എന്ന സ്കോറിന് ആയിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം.

Advertisement