അർജന്റീന ഓപ്പണിൽ ജയം കണ്ടു കാസ്പർ റൂഡ്

Screenshot 20220214 070628

എ.ടി.പി 250 മാസ്റ്റേഴ്സ് ആയ അർജന്റീന(ബൂണസ് അരിയസ്) ഓപ്പണിൽ ജയം കണ്ടു നോർവെയുടെ ഇരുപത്തി മൂന്നുകാരനായ കാസ്പർ റൂഡ്. ഒന്നാം സീഡ് ആയ റൂഡ് രണ്ടാം സീഡും നിലവിലെ ജേതാവും ആയ ഡീഗോ ഷ്വാർട്ട്സ്മാനെ മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയാണ് തന്റെ രണ്ടാം അർജന്റീന ഓപ്പൺ നേടിയത്. ആദ്യ സെറ്റ് 5-7 നു നഷ്ടമായ ശേഷം ആയിരുന്നു റൂഡിന്റെ തിരിച്ചു വരവ്.

രണ്ടാം സെറ്റ് 6-2 നേടിയ നോർവെ താരം മൂന്നാം സെറ്റ് 6-3 നു നേടി 2020 തിന് ശേഷം രണ്ടാം തവണയും അർജന്റീന ഓപ്പൺ ഉയർത്തി. കരിയറിലെ തന്റെ ഏഴാം എ.ടി.പി കിരീടം ആണ് റൂഡിന് ഇത്. ഏഴ് കിരീടവും താരം എ.ടി.പി 250 മാസ്റ്റേഴ്സിൽ ആണ് നേടിയത്. ഇന്നടക്കം ഇതിൽ ആറു കിരീടവും കണിമണ്ണിൽ ആണ് താരം നേടിയത്.