കരിയറിൽ ആദ്യമായി മാസ്റ്റേഴ്സ് കിരീടം നേടി ബുസ്റ്റ, കനേഡിയൻ മാസ്റ്റേഴ്സ് കിരീടം ഉയർത്തി സ്പാനിഷ് താരം

Wasim Akram

20220815 034545
Download the Fanport app now!
Appstore Badge
Google Play Badge 1

കരിയറിൽ ആദ്യമായി എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടം നേടി 31 കാരനായ സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റ. എട്ടാം സീഡ് ആയ പോളണ്ട് താരം ഉമ്പർട്ട് ഹുർകാഷിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയാണ് സീഡ് ചെയ്യാത്ത ബുസ്റ്റ കിരീടം നേടിയത്. ആദ്യ സെറ്റ് 6-3 നു കൈവിട്ട ശേഷം തിരിച്ചു വന്നു 6-3, 6-3 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ ജയിച്ചാണ് സ്പാനിഷ് താരം കിരീടം ഉയർത്തിയത്.

മത്സരത്തിൽ 18 ഏസുകൾ ഉതിർത്ത ഹുർകാഷിന്റെ സർവീസുകൾ മൂന്നു തവണയാണ് സ്പാനിഷ് താരം മത്സരത്തിൽ ബ്രൈക്ക് ചെയ്തത്. രണ്ടു തവണ യു.എസ് ഓപ്പൺ സെമിഫൈനലിൽ എത്തിയ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ കിരീട നേട്ടം ആണ് ഈ കനേഡിയൻ ഓപ്പൺ കിരീടം. വമ്പൻ അട്ടിമറികളിലൂടെ കനേഡിയൻ ഓപ്പൺ കിരീടം നേടിയ താരം റാങ്കിംഗിൽ ആദ്യ 15 സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്യും.

Story Highlight : Busta wins first ever ATP 1000 masters in Canada.