മോണ്ട കാർലോ മാസ്റ്റേഴ്‌സിൽ നൊവാക് ജ്യോക്കോവിച്ചിനു ഞെട്ടിക്കുന്ന തോൽവി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ.ടി.പി 1000 മോണ്ട കാർലോ മാസ്റ്റേഴ്‌സിൽ ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ നൊവാക് ജ്യോക്കോവിച്ച് പുറത്ത്. കളിമണ്ണ് സീസണിലെ പ്രധാന മാസ്റ്റേഴ്സ് ആയ മോണ്ട കാർലോയിൽ അവസാന പതിനാറിൽ സീഡ് ചെയ്യാത്ത ബ്രിട്ടീഷ് താരം ഡാൻ ഇവാൻസ് ആണ് ജ്യോക്കോവിച്ചിനെ അട്ടിമറിച്ചത്. തന്റെ കരിയറിലെ ഏറ്റവും വലിയ ജയം കണ്ട ഇവാൻസ് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച്ചിനെ അട്ടിമറിച്ചത്. മത്സരത്തിൽ 3 ബ്രൈക്ക് പോയിന്റുകൾ കണ്ടത്താൻ ജ്യോക്കോവിച്ചിനു ആയെങ്കിലും 5 തവണയാണ് ലോക ഒന്നാം നമ്പർ താരം ബ്രൈക്ക് വഴങ്ങിയത്.

ആദ്യ സെറ്റിൽ 6-4 സെറ്റ് കൈവിട്ട ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 7-5 നും കൈവിട്ടു മത്സരം അടിയറവ് പറഞ്ഞു. കളിമണ്ണ് കോർട്ടിൽ മികച്ച പ്രകടനം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിനു ഈ പ്രകടനം കടുത്ത നിരാശ ആവും പകരുക. ഫ്രഞ്ച് ഓപ്പണിന് മുമ്പ് ഫോമിലേക്ക് തിരിച്ചെത്താൻ ആവും ജ്യോക്കോവിച്ച് ശ്രമിക്കുക. അവസാന പതിനാറിൽ റെക്കോർഡ് മോണ്ട കാർലോ ജേതാവ് ആയ റാഫേൽ നദാലിന് എതിരാളി ഗ്രിഗോർ ദിമിത്രോവ് ആണ്. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് അലക്‌സാണ്ടർ സെരവിനെ വീഴ്‌ത്തി എത്തുന്ന ബെൽജിയം താരവും 11 സീഡും ആയ ഡേവിഡ് ഗോഫിൻ ആണ് ഇവാൻസിന്റെ എതിരാളി.