സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ ഷാപോവലോവ് റൂബ്ലേവ് സെമിഫൈനൽ

Img 20201017 Wa0157
- Advertisement -

എ. ടി.പി ടൂറിൽ 500 മാസ്റ്റേഴ്സിൽ സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി യുവ കനേഡിയൻ താരം ഡെന്നിസ് ഷാപോവലോവ്. രണ്ടാം സീഡ് ആയ ഷാപോവലോവ് അഞ്ചാം സീഡ് ആയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സ്വിസ് താരം സ്റ്റാൻ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് സെമിഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ മികച്ച സർവീസുകളും ആയി കളം പിടിച്ച കനേഡിയൻ താരം ഏഴു ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും നിർണായക ബ്രൈക്കുകൾ കണ്ടത്തി 3 തവണ വാവറിങ്കയെ ഷാപോവലോവ് ബ്രൈക്ക് ചെയ്തു. 6-4, 7-5 എന്ന സ്കോറിന് ആയിരുന്നു ഷാപോവലോവിന്റെ ജയം.

സെമിയിൽ റഷ്യൻ യുവ താരവും മൂന്നാം സീഡും ആയ ആന്ദ്ര റൂബ്ലേവ് ആണ് ഷാപോവലോവിന്റെ എതിരാളി. കരിയറിലെ ആദ്യ 500 മാസ്റ്റേഴ്സ് ഹാമ്പർഗ് ഓപ്പണിലൂടെ നേടിയ റൂബ്ലേവ് 2020 തിൽ മികച്ച ഫോമിലാണ്. വീണ്ടുമൊരു കിരീടം ആവും റൂബ്ലേവ് ജന്മനാട്ടിൽ ലക്‌ഷ്യം വക്കുക. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടീഷ് താരം കാമറോൺ നോറിയെ 6-2, 6-1 എന്ന സ്കോറിന് തകർത്താണ് റൂബ്ലേവ് സെമിഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ 11 ബ്രൈക്ക് അവസരങ്ങൾ തുറന്ന റൂബ്ലേവ് എതിരാളിയെ 5 തവണയാണ് മത്സരത്തിൽ ബ്രൈക്ക് ചെയ്തത്.

Advertisement