അർജന്റീനക്ക് ആദ്യ ഡേവിസ് കപ്പ് കിരീടം

- Advertisement -

ക്രൊയേഷ്യയെ തോൽപ്പിച്ച് അർജന്റീന ആദ്യ ഡേവിസ് കപ്പ് കിരീടം ചൂടി. ഒരുഘട്ടത്തിൽ തോൽക്കുമെന്ന് ഉറപ്പിച്ച മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ മരിയൻ സിലിച്ചിനെതിരെ വിജയം നേടിയ ഡെൽപോട്രോയാണ് അർജന്റീനയുടെ വിജയശിൽപി. ആദ്യ രണ്ട് സെറ്റുകളും സിലിച്ചിന് 6-7(4), 2-6 എന്ന സ്കോറിന് അടിയറ വച്ച ശേഷമാണ് ഡെൽപോട്രോ വിജയം പിടിച്ചെടുത്തത്. സ്‌കോർ 6-7(4), 2-6, 7-5, 6-4, 6-3. കരിയറിൽ തന്നെ ആദ്യമായാണ് രണ്ടു സെറ്റുകൾക്ക് പിന്നിൽ നിന്ന ശേഷം ഡെൽപോ വിജയം നേടുന്നത്.

_92686469_036611835

വേറെ സിംഗിൾസ് മാച്ചിൽ ഡെൽബോണിസ് 6-3, 6-4, 6-2 എന്ന സ്കോറിന് ഇവോ കാർലോവിച്ചിനെയും പരാജയപ്പെടുത്തി.

_92686477_036613903

നാല് എവേ വിജയങ്ങളുമായി കിരീടം നേടുന്ന രണ്ടാമത്തെ മാത്രം രാജ്യവും, 2010 ൽ സെർബിയക്ക് ശേഷം 1-2 പുറകിൽ നിന്ന് വിജയം നേടുന്ന എട്ടാമത്തെ രാഷ്ട്രവുമായി ഈ വിജയത്തോടെ അർജന്റീന മാറി. 1981, 2006, 2008, 2011 തുടങ്ങിയ വർഷങ്ങളിലെ ഫൈനൽ പരാജയങ്ങൾക്ക് ശേഷമാണ് അർജന്റീന ഡേവിസ് കപ്പിൽ മുത്തമിടുന്നത്.

Advertisement