Site icon Fanport

ഫെഡറർക്ക് അഹങ്കാരം ആണെന്ന് പറഞ്ഞ ജ്യോക്കോവിച്ചിന്റെ അമ്മക്ക് മറുപടിയും ആയി ആന്റി റോഡിക്

റോജർ ഫെഡറർക്ക് അഹങ്കാരം ആണെന്ന് വിമർശിച്ച നൊവാക് ജ്യോക്കോവിച്ചിന്റെ അമ്മ ദിയാനയെ തള്ളി മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആന്റി റോഡിക് രംഗത്ത് എത്തി. കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ഫൈനലിൽ കാണികളുടെ വലിയ പിന്തുണ ഉണ്ടായിരുന്ന ഫെഡററെ തോൽപ്പിക്കാൻ ദൈവം ഉണ്ടായിരുന്നു എന്നും അവകാശപ്പെട്ട ദിയാന ജ്യോക്കോവിച്ച് ആ സമയത്തെ ഫെഡററിന്റെ അഹങ്കാരത്തിൽ തനിക്ക് ദേഷ്യം തോന്നി എന്നും പറഞ്ഞു. എന്നാൽ ജ്യോക്കോവിച്ചിന്റെ അമ്മയുടെ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ ഫെഡററിന്റെ മുൻ എതിരാളിയും മുൻ ലോക ഒന്നാം നമ്പറും കൂടിയായ റോഡിക്, ആരോപണങ്ങൾ അടിസ്ഥാനരഹിതം ആണെന്ന് വ്യക്തമാക്കി. കൂടാതെ സമീപകാലത്ത് ഫെഡറർക്ക് എതിരെ ജ്യോക്കോവിച്ചിന്റെ ടീമിൽ നിന്ന് വരുന്ന ആരോപണങ്ങൾ നല്ലത് അല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് ഫെഡറർക്ക് ജ്യോക്കോവിച്ചിനോട് അസൂയ ആണെന്ന് ജ്യോക്കോവിച്ചിന്റെ അച്ഛൻ ആരോപിച്ചിരുന്നു.

ആരോപണങ്ങൾ അനാവശ്യം ആണെന്ന് പറഞ്ഞ റോഡിക് താൻ ഫെഡററെ വിശേഷിപ്പിക്കാൻ എടുക്കുന്ന ആദ്യ 600 വാക്കിൽ അഹങ്കാരി എന്ന പദം ഉണ്ടാവാൻ ഇടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം ആവാൻ നൊവാക് ജ്യോക്കോവിച്ചിനു സാധ്യത ഉണ്ടെന്നും റോഡിക് വ്യക്തമാക്കി. വലിയ വിവാദം ആയ കൊറോണ വാക്സിനേഷനു എതിരായ പല കാര്യങ്ങളിലും ജ്യോക്കോവിച്ചിന്റെ അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞ റോഡിക് ജ്യോക്കോവിച്ചിന്റെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നത് ആയി പറഞ്ഞു. എന്നാൽ ഇത്തരം അഭിപ്രായങ്ങൾ ജ്യോക്കോവിച്ച് എന്ന താരത്തിന്റെ മഹത്വം കുറക്കുന്നില്ല എന്നും റോഡിക് കൂട്ടിച്ചേർത്തു.

Exit mobile version