ദുബായ്‌ ഓപ്പൺ കിരീടം ആന്റി മറേക്ക്‌

- Advertisement -

ദുബായ്‌ ഡ്യൂട്ടി ഫ്രീ ടെന്നീസ്‌ കിരീടം ലോക ഒന്നാം നമ്പർ താരം ആന്റി മറേക്ക്‌. ഫൈനലിൽ സ്പെയിനിന്റെ ഫെർണാണ്ടൊ വെർദാസ്കോയെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം കീഴ്പ്പെടുത്തിയാണ്‌ മറേ ആദ്യ ദുബായ്‌ ഓപ്പൺ നേടിയത്‌. ഒരു മണിക്കൂറും പതിമൂന്നും മിനുറ്റും നീണ്ട മത്സരത്തിൽ 6-3, 6-2 എന്ന സ്കോറിനാണ്‌ മറേ വിജയം കണ്ടത്‌. കരിയറിലെ 45 മത്‌ ടൂർ ലെവൽ കിരീടമാണ്‌ മറേ സ്വന്തമാക്കിയത്‌. ഡബിൾസ്‌ ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ബൊപ്പണ്ണ സഖ്യം റോജർ-ടെകാവു സഖ്യത്തിനോട്‌ തോൽവി ഏറ്റുവാങ്ങി.

മെക്സിക്കൻ ഓപ്പണിൽ നദാലിന്‌ തോൽവി

മെക്സിക്കോയിൽ നടന്ന ടൂർണ്ണമെന്റിന്റെ ഫൈനലിൽ സ്പെയിനിന്റെ റാഫേൽ നദാലിന്‌ അപ്രതീക്ഷിത തോൽവി. അമേരിക്കയുടെ സാം ക്വുറേയാണ്‌ ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിൽ നദാലിനെ അട്ടിമറിച്ചത്‌. സ്കോർ 6-3, 7-6. 2014 ലെ ഖത്തർ ഓപ്പൺ വിജയിച്ച ശേഷം ഹാർഡ്‌ കോർട്ടിൽ കിരീടം നേടിയിട്ടില്ലെന്ന പോരായ്മ മറികടക്കാനുള്ള സുവർണ്ണാവസരമായിരുന്നു നദാൽ പാഴാക്കിയത്‌. ഫൈനൽ വരെ എതിരാളികൾക്ക്‌ ഒരു പഴുതും നൽകാതെ വന്ന സ്പാനിഷ്‌ താരത്തിന്‌ പക്ഷേ ആ മികവ്‌ നിലനിർത്താനായില്ല. സാമിനെതിരെ നദാലിന്റെ ആദ്യ പരാജയം കൂടിയാണിത്‌. മുൻപ്‌ നാലുതവണ ഏറ്റുമുട്ടിയതിൽ വിജയം നദാലിനൊപ്പമായിരുന്നു. ഡബിൾസിൽ ആന്റി മറേയുടെ സഹോദരൻ അടങ്ങിയ സഖ്യം കിരീടം‌ നേടി.

Advertisement