Site icon Fanport

ആൻഡി മറെ പരിശീലകൻ ജാമി ഡെൽഗാഡോയുമായി പിരിഞ്ഞു

ബ്രിട്ടീഷ് ടെന്നീസ് താരം ആൻഡി മറെ തന്റെ ദീർഘകാല പരിശീലകൻ ആയിരുന്ന ജാമി ഡെൽഗാഡോയുമായി വേർപിരിഞ്ഞു. 34 കാരനായ മറെ പുതിയ പരിശീലകനായി ജർമ്മൻ പരിശീലകൻ ജാൻ ഡെ വിറ്റിനെ ആണ് പരിഗണിക്കുന്നത്. അടുത്തിടെ മറെ ജോഹൻ കൊനാറ്റെയുടെ കീഴിലും പരിശീലനം നടത്തിയിരുന്നു.

2016 സീസണിൽ രണ്ടാം വിംബിൾഡൺ കിരീടം നേടുകയും ലോക ഒന്നാം നമ്പറായി മാറുകയും ചെയ്ത വർഷമായിരുന്നു ഡെൽഗാഡോയെ തന്റെ പരിശീലക ടീമിലേക്ക് കൊണ്ടുവന്നത്.

Exit mobile version