തിരിച്ചു വരവിനൊരുങ്ങി ആൻഡി മറെ, ലക്ഷ്യം വിംബിൾഡൺ

പരിക്കിൽ നിന്നും മുക്തനായി ടെന്നീസ് കോർട്ടിലേക്ക് തിരിച്ചു വരാനൊരുങ്ങി മുൻ ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്റെ ആൻഡി മറെ. പരിക്ക് കാരണം കഴിഞ്ഞ വിംബിൾഡൺ തൊട്ടിങ്ങോട്ട് കോർട്ടിന് പുറത്തിരിക്കുകയായിരുന്നു ആൻഡി മറെ. തിരിച്ചു വരവിൽ വിംബിൾഡൺ ആണ് ലക്ഷ്യമെന്ന് ആൻഡി മറെ വ്യക്തമാക്കി.

നിലവിൽ എടിപി റാങ്കിങ്ങിൽ 47ആം സ്ഥാനത്താണ് ആൻഡി മറെ. വിംബിൾഡണിന് മുന്നോടിയായി പുൽ കോർട്ടിൽ പരിശീലനം തുടങ്ങിയിരിക്കുകയാണ് മറെ. രണ്ടു തവണ വിംബിൾഡൺ നേടിയിട്ടുള്ള മറെ, ഗ്രാൻസ്ലാം തുടങ്ങുന്ന ജൂലൈ രണ്ടിന് മുൻപ് തന്നെ പൂർണ കായിക ക്ഷമത കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. വിംബിൾഡണിന് മുന്നോടിടായി അടുത്ത തിങ്കളാഴ്‌ച തുടങ്ങുന്ന നെതർലണ്ടിലെ ലിബേമ ഓപ്പണിൽ മത്സരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial