
നീണ്ടകാലമായി പരിക്കും ഫോമില്ലായ്മയും വലയ്ക്കുന്ന മുൻ ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് കോച്ചുമാരായ അഗാസിയുമായും, റാഡെക് സ്റ്റെപ്പാനെക്കുമായും വഴി പിരിഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അഗാസി നോവാക്കിനൊപ്പം ചേർന്നത്. ഡിസംബറിലാണ് സ്റ്റെപ്പാനെക്ക് ജോക്കോവിച്ച് ക്യാമ്പിൽ എത്തിയത്. എന്നാൽ തുടർച്ചയായ പരാജയങ്ങളും, പഴയ ഫോമിന്റെ നിഴലിൽ എത്താൻ സാധിക്കാത്തതുമാണ് വഴിപിരിയലിന് ഹേതുവായത്. നിരവധി റെക്കോർഡുകളുള്ള ഓസ്ട്രേലിയൻ ഓപ്പണിൽ അടക്കം ജോക്കോവിച്ചിന്റെ പ്രകടനം മോശമായിരുന്നു. ഏപ്രിൽ പതിനഞ്ചിന് മോണ്ടികാർലോ മാസ്റ്റേഴ്സോടെ ആരംഭിക്കുന്ന ക്ലേ കോർട്ട് സീസണിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന നൊവാക്കിന്റെ പുതിയ കോച്ചിനെ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial