ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനാകാതെ സിംബാബ്‍വേ

സിംബാബ്‍വേയ്ക്കെതിരെ ഇന്നിംഗ്സിനും 4 റൺസിനും വിജയം കരസ്ഥമാക്കി രണ്ടാം ടെസ്റ്റ് കൈക്കലാക്കി വെസ്റ്റിന്‍ഡീസ്. ആദ്യ ഇന്നിംഗ്സിൽ 115 റൺസിന് പുറത്തായ സിംബാബ്‍വേ രണ്ടാം ഇന്നിംഗ്സിൽ 173 റൺസ് നേടിയെങ്കിലും ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ ടീമിന് സാധിച്ചില്ല.

നേരത്തെ വെസ്റ്റിന്റഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 292 റൺസിൽ അവസാനിപ്പിക്കുവാന്‍ സിംബാബ്‍വേയ്ക്ക് സാധിച്ചിരുന്നു. വിക്ടര്‍ ന്യൗച്ചി അഞ്ച് വിക്കറ്റ് നേടിയാണ് ഇത് സാധ്യമാക്കിയത്.

ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നേടിയ ഗുഡകേഷ് മോട്ടി രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നേടിയപ്പോള്‍ 47.3 ഓവറിൽ സിംബാബ്‍വേയുടെ ചെറുത്ത്നില്പ് അവസാനിച്ചു. 72 റൺസ് നേടിയ ക്രെയിഗ് ഇര്‍വിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ലീഡ് 175 റൺസ്, വെസ്റ്റിന്‍ഡീസ് മുന്നേറുന്നു

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിന് 175 റൺസ് ലീഡ്. ടീം 290/8 എന്ന നിലയിൽ ആണ് ബാറ്റ് ചെയ്യുന്നത്. 11 റൺസുമായി ഗുഡകേഷ് മോട്ടി്യും 3 റൺസ് നേടി ജേസൺ ഹോള്‍ഡറും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

70 റൺസ് നേടി റോസ്ടൺ ചേസ് 44 റൺസ് നേടിയ ജോഷ്വ ഡാ സിൽവ 30 റൺസുമായി കൈൽ മയേഴ്സ് എന്നിവരാണ് രണ്ടാം ദിവസം വെസ്റ്റിന്‍ഡീസിനായി റൺസ് കണ്ടെത്തിയത്. സിംബാബ്‍വേയ്ക്കായി ബ്രണ്ടന്‍ മാവുടയും വിക്ടര്‍ ന്യാവുച്ചിയും മൂന്ന് വീതം വിക്കറ്റ് നേടി.

നേരത്തെ സിംബാബ്‍വേയുടെ ആദ്യ ഇന്നിംഗ്സ് ഒന്നാം ദിവസം തന്നെ 115 റൺസിൽ അവസാനിച്ചിരുന്നു.

സിംബാബ്‍വേയുടെ ആദ്യ ഇന്നിംഗ്സ് 115 റൺസില്‍ അവസാനിച്ചു, ആദ്യ ദിവസം തന്നെ ലീഡ് നേടി വെസ്റ്റിന്‍ഡീസ്

ബുലവായോയിലെ രണ്ടാം ടെസ്റ്റിൽ വെസ്റ്റിന്‍ഡീസിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സിംബാബ്‍വേ. ഗുഡകേഷ് മോട്ടി 7 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വെറും 115 റൺസാണ് സിംബാബ്‍വേ നേടിയത്.

38 റൺസ് നേടിയ ഇന്നസന്റ് കൈയ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഡൊണാള്‍ഡ് ടിരിപാനോ 23 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ക്രെയിഗ് ഇര്‍വിന്‍ 22 റൺസ് നേടി.

വെസ്റ്റിന്‍ഡീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 133/4 എന്ന നിലയില്‍ ആണ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍. 53 റൺസ് നേടിയ റെയ്മൺ റീഫറും 36 റൺസ് നേടിയ ടാഗ്നരൈന്‍ ചന്ദര്‍പോളും ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു. 18 റൺസിന്റെ ലീഡാണ് ആദ്യ ദിവസം തന്നെ വെസ്റ്റിന്‍ഡീസ് നേടിയത്.

വെസ്റ്റീന്‍ഡീസ് സമ്മര്‍ദ്ദം അതിജീവിച്ച് സിംബാബ്‍വേ

അവസാന ദിവസം സിംബാബ്‍വേയുടെ രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും സമനില കൊണ്ട് മാത്രം തൃപ്തിപ്പെട്ട് വെസ്റ്റിന്‍ഡീസ്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 203/5 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് 272 റൺസിന്റെ വിജയ ലക്ഷ്യം സിംബാബ്‍വേയ്ക്ക് മുന്നിൽ വെസ്റ്റിന്‍ഡീസ് വെച്ചപ്പോള്‍ 53 ഓവറുകളായിരുന്നു ലക്ഷ്യം നേടുവാന്‍ സിംബാബ്‍വേയ്ക്ക് മുന്നിലുണ്ടായിരുന്നത്.

31 റൺസ് നേടിയ ചാമു ചിബാബ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്നസന്റ് കൈയ(24), ഗാരി ബല്ലാന്‍സ്, ടാഫാഡ്സ്വ സിഗ എന്നിവര്‍ 60ലധികം ബോളുകള്‍ നേരിട്ട് മത്സരം സമനിലയിലെത്തിക്കുവാന്‍ സഹായിക്കുകയായിരുന്നു. ഇതിൽ സിഗ 83 പന്തും വെല്ലിംഗ്ടൺ മസകഡ്സ 36 പന്തുകളുമാണ് നേരിട്ടത്.

വെസ്റ്റിന്‍ഡീസിനായി ഗുഡകേഷ് മോട്ടി മൂന്നും റോസ്ടൺ ചേസ് രണ്ടും വിക്കറ്റാണ് നേടിയത്.

സ്കോര്‍: വെസ്റ്റിന്‍ഡീസ്: 447/6d, 203/5d
സിംബാബ്‍വേ: 379/9d, 134/6

വിന്‍ഡീസിന്റെ ലീഡ് ഇരുനൂറിനടുത്ത്, അവശേഷിക്കുന്നത് 2 സെഷന്‍ മാത്രം

ബുലവായോയിൽ രണ്ട് സെഷന്‍ മാത്രം അവശേഷിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസ് 131/2 എന്ന നിലയിൽ. ടീമിന്റെ കൈവശം 199 റൺസ് ലീഡാണുള്ളത്. മത്സരം ആവേശകരമാക്കുവാന്‍ വിന്‍ഡീസ് ഡിക്ലറേഷന് തയ്യാറാകുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.

21/0 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് ടാഗ്‍‍നരൈന്‍ ചന്ദര്‍പോളിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 32 റൺസായിരുന്നു. 15 റൺസാണ് ചന്ദര്‍പോള്‍ നേടിയത്. അധികം വൈകാതെ 25 റൺസ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ വിക്കറ്റും ടീമിന് നഷ്ടമായി.

പിന്നീട് 81 റൺസ് നേടി റെയ്മൺ റീഫര്‍ — ജെര്‍മൈന്‍ ബ്ലാക്ക്വുഡ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. റീഫര്‍ 45 റൺസും ബ്ലാക്ക്വുഡ് 38 റൺസും ആണ് നേടി നിൽക്കുന്നത്.

കെപ്ലര്‍ വെസ്സൽസിന്റെ നേട്ടത്തിനൊപ്പമെത്തി ഗാരി ബല്ലാന്‍സ്

രണ്ട് രാജ്യങ്ങള്‍ക്ക് വേണ്ടി ടെസ്റ്റ് ശതകങ്ങള്‍ നേടിയിട്ടുള്ള വെറും രണ്ട് താരങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റിലുള്ളത്. അതിൽ ഒന്ന് സിംബാബ്‍വേയ്ക്കായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ ശതകം നേടിയ മുന്‍ ഇംഗ്ലണ്ട് താരം ഗാരി ബല്ലാന്‍സ് ആണെങ്കിൽ ഇതിന് മുമ്പ് ഈ നേട്ടം കൊയ്തത് കെപ്ലര്‍ വെസ്സൽസ് ആയിരുന്നു.

വെസ്സൽസ് ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും വേണ്ടിയാണ് ശതകങ്ങള്‍ നേടിയത്. വെസ്സൽസ് 1982-85 കാലയളവിൽ ഓസ്ട്രേലിയയ്ക്കായി 4 ശതകങ്ങള്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റിലേക്ക് 1991ൽ തിരിച്ചെത്തിയപ്പോള്‍ രണ്ട് ശതകം നേടി.

ബല്ലാന്‍സ് ഇംഗ്ലണ്ടിനായി 2014-17 കാലഘട്ടത്തിൽ 4 ശതകങ്ങള്‍ നേടിയിട്ടുണ്ട്. 2021ൽ യോര്‍ക്ക്ഷയര്‍ ടീം അംഗം റഫീക്കിനെതിരെ വംശീയാധിക്ഷേപം നടത്തിയതിന് താരത്തെ കൗണ്ടി റിലീസ് ചെയ്തതോടെയാണ് താരം തന്റെ സ്വദേശത്തേക്ക് മടങ്ങിയത്.

വെസ്റ്റിന്‍ഡീസിനെ വട്ടംകറക്കി സിംബാബ്‍വേ വാലറ്റം, ഗാരി ബല്ലാന്‍സിന് ശതകം

ഗാരി ബല്ലാന്‍സും സിംബാബ്‍വേ വാലറ്റവും കളം നിറഞ്ഞാടിയപ്പോള്‍ വെസ്റ്റിന്‍ഡീസ് ബൗളിംഗിന് തലവേദനയായി സിംബാബ്‍വേയുടെ ആദ്യ ഇന്നിംഗ്സ്. ഒരു ഘട്ടത്തിൽ 192/7 എന്ന നിലയിലേക്ക് തകര്‍ന്ന സിംബാബ്‍വേ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 379/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

135 റൺസ് എട്ടാം വിക്കറ്റിൽ ഗാരി ബല്ലാന്‍സും – ബ്രണ്ടന്‍ മാവുടയും നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ മേൽക്കൈ മത്സരത്തിൽ നഷ്ടപ്പെടുകയായിരുന്നു. മാവുട 56 റൺസ് നേടിയപ്പോള്‍ ബല്ലാന്‍സ് 137 റൺസുമായി പുറത്താകാതെ നിന്നു. റിച്ചാര്‍ഡ് എന്‍ഗാരാവയുമായി 38 റൺസ് പത്താം വിക്കറ്റിൽ കൂട്ടിചേര്‍ത്ത് നിൽക്കുമ്പോളാണ് സിംബാബ്‍വേ ഡിക്ലയര്‍ ചെയ്യുന്നത്. 19 റൺസാണ് എന്‍ഗാരാവ നേടിയത്.

രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസ് വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് നേടിയപ്പോള്‍ ടീമിന് 89 റൺസിന്റെ ലീഡാണുള്ളത്.

ബാറ്റിംഗ് തകര്‍ച്ച!!! സിംബാബ്‍വേയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടം

ബുലവായോ ടെസ്റ്റിന്റെ നാലാം ദിവസം സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ടീം 192/7 എന്ന നിലയിലാണ്. 67 റൺസ് നേടിയ ഇന്നസന്റ് കൈയ ടീമിന്റെ ടോപ് സ്കോറര്‍ ആയി നിൽക്കുമ്പോള്‍ 38 റൺസ് നേടി ഗാരി ബല്ലാന്‍സ് ക്രീസിലുണ്ട്.

വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫ് മൂന്നും ഗുഡകേഷ് മോട്ടി രണ്ടും വിക്കറ്റ് നേടി. വെസ്റ്റിന്‍ഡീസിന്റെ സ്കോറിന് 255 റൺസ് പിന്നിലായാണ് സിംബാബ്‍വേ ഇപ്പോളും. മത്സരത്തിൽ ഇനി 5 സെഷനുകള്‍ അവശേഷിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിന് വിജയ പ്രതീക്ഷയുണ്ട്.

മികച്ച തുടക്കത്തിന് ശേഷം മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി സിംബാബ്‍വേ, അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടി ഇന്നസന്റ് കൈയ

വെസ്റ്റിന്‍ഡീസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 447/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം മികച്ച തുടക്കമാണ് സിംബാബ്‍വേ നേടിയത്. ഒന്നാം വിക്കറ്റിൽ 63 റൺസ് സിംബാബ്‍വേ ഓപ്പണര്‍മാര്‍ നേടിയെങ്കിലും മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റാണ് ടീമിന് നഷ്ടമായത്.

അതന്റെ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ദ്ധ ശതകവുമായി ക്രീസിൽ നിൽക്കുന്ന ഇന്നസന്റ് കൈയയാണ് സിംബാബ്‍വേയുടെ ബാറ്റിംഗിൽ തിളങ്ങിയത്. താരത്തിന് കൂട്ടായി അരങ്ങേറ്റം നടത്തിയ താനുന്‍രുവ മകോണിയും മികച്ച പിന്തുണയാണ് ഒന്നാം വിക്കറ്റിൽ നൽകിയത്.

ഇന്നസന്റ് കൈയയും താനുന്‍രുവ മകോണിയും ചേര്‍ന്ന് 63 റൺസ് നേടിയപ്പോള്‍ 33 റൺസ് നേടിയ മകോണിയെ പുറത്താക്കി അൽസാരി ജോസഫ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്. അധികം വൈകാതെ ചാമു ചിബാബയെ ഗുഡകേഷ് മോട്ടി പുറത്താക്കി. ക്രെയിഗ് ഇര്‍വിനെയും(13) സിംബാബ്‍വേയ്ക്ക് നഷ്ടമായപ്പോള്‍ 114 റൺസാണ് 41.4 ഓവറിൽ ടീം നേടിയത്.

വെസ്റ്റിന്‍ഡീസിന്റെ സ്കോറിനൊപ്പമെത്തുവാന്‍ ടീം 333 റൺസ് കൂടി നേടണം. 59 റൺസ് നേടിയ ഇന്നസന്റെ കൈയ ആണ് ക്രീസിലുള്ളത്.

ഇരട്ട ശതകം പൂര്‍ത്തിയാക്കി ടാഗ്‍നരൈന്‍, വിന്‍ഡീസിന്റെ ഡിക്ലറേഷന്‍

സിംബാബ്‍വേയ്ക്കെതിരെ ബുലവായോ ടെസ്റ്റിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 447/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് വെസ്റ്റിന്‍ഡീസ്. ടാഗ്‍നരൈന്‍ ചന്ദര്‍പോള്‍ തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയ ശേഷം ആയിരുന്നു വെസ്റ്റിന്‍ഡീസ് തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

താരം 207 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 182 റൺസ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. സിംബാബ്‍വേയ്ക്കായി ബ്രണ്ടന്‍ മാവുട അഞ്ച് വിക്കറ്റ് നേടി.

ബ്രാത്‍വൈറ്റിന് പിന്നാലെ മയേഴ്സും പുറത്ത്

ബുലവായോ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസിന് 2 വിക്കറ്റ് നഷ്ടം. 182 റൺസ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റും 20 റൺസ് നേടിയ കൈൽ മയേഴ്സിന്റെയും വിക്കറ്റാണ് വെസ്റ്റിന്‍ഡീസിന് നഷ്ടമായത്.

125 ഓവറിൽ നിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 374 റൺസാണ് സന്ദര്‍ശകര്‍ നേടിയിട്ടുള്ളത്. 161 റൺസ് നേടി ടാഗ്‍നരൈന്‍ ചന്ദര്‍പോളും 1 റൺസ് നേടി റെയ്മൺ റീഫറുമാണ് ക്രീസിലുള്ളത്.

സിംബാബ്‍വേയ്ക്കായി വെല്ലിംഗ്ടൺ മസകഡ്സയും ബ്രണ്ടന്‍ മാവുടയും ഓരോ വിക്കറ്റ് നേടി.

വെസ്റ്റിന്‍ഡീസിനായി ഒന്നാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ശേഷം ബ്രാത്‍വൈറ്റ് വീണു

വെസ്റ്റിന്‍ഡീസിനായി ഓപ്പണിംഗ് വിക്കറ്റിൽ ഏറ്റവും വലിയ കൂട്ടുകെട്ട് നേടി ഓപ്പണര്‍മാരായ ക്രെയിഗ് ബ്രാത്‍വൈറ്റും ടാഗ‍്‍നരൈന്‍ ചന്ദര്‍പോളും. 336 റൺസാണ് ഈ കൂട്ടുകെട്ട് ഇന്ന് നേടിയത്. 182 റൺസ് നേടിയ ബ്രാത്‍വൈറ്റിനെ വെല്ലിംഗ്ടൺ മസകഡ്സ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

116 ഓവറുകള്‍ പിന്നിടുമ്പോള്‍ വെസ്റ്റിന്‍ഡീസ് 338/1 എന്ന നിലയിലാണ്. 149 റൺസുമായി ചന്ദര്‍പോളും 1 റൺസ് നേടി കൈൽ മയേഴ്സും ആണ് ക്രീസിലുള്ളത്.

Exit mobile version