പൊരുതി നോക്കി റാസ, പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ 17 റണ്‍സ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ നേടിയ 158 റണ്‍സ് പിന്തുടരാനിറങ്ങിയ സിംബാബ്‍വേയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമേ നേടാനായുള്ളു. 159 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ സിംബാബ്‍വേയ്ക്ക് വേണ്ടി 26 പന്തില്‍ 40 റണ്‍സുമായി സിക്കന്ദര്‍ റാസ പൊരുതി നോക്കിയെങ്കിലും റഷീദ് ഖാന്റെ മുന്നില്‍ വിക്കറ്റിനു മുന്നില്‍ റാസ കുടുങ്ങിയതോടെ പരമ്പരയില്‍ ഒപ്പമെത്തുവാനുള്ള സിംബാബ്‍വേ ശ്രമങ്ങള്‍ക്ക് അവസാനമാവുകയായിരുന്നു. 29 റണ്‍സുമായി ഹാമിള്‍ട്ടണ്‍ മസകഡ്സയാണ് മറ്റൊരു പ്രധാന സ്കോറര്‍.

മൂന്നാം ഓവറില്‍ മുജീബ് സദ്രാന്‍ സോളമന്‍ മീറിനെ പുറത്താക്കി സിംബാബ്‍വേയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു. വെടിക്കെട്ട് ബാറ്റിംഗിനു തുടക്കം കുറിച്ച് വരുകയായിരുന്നു മസകഡ്സയായിരുന്നു മുജീബിന്റെ രണ്ടാമത്തെ ഇര. ബ്രണ്ടന്‍ ടെയിലറെ(15) നബി പുറത്താക്കിയ ശേഷമാണ് നാലാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുമായി റാസ-റയാന്‍ ബര്‍ള്‍(30) സഖ്യം സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.

അഫ്ഗാനിസ്ഥാനു വേണ്ടി മുജീബ് സദ്രാനും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്തത്തിയപ്പോള്‍ മുഹമ്മദ് നബി ഒരു വിക്കറ്റിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരമ്പരയില്‍ ഒപ്പമെത്താന്‍ സിംബാബ്‍വേ നേടേണ്ടത് 159 റണ്‍സ്

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. ഇതോടു കൂടി പരമ്പരയില്‍ ഒപ്പമെത്താന്‍ സിംബാബ്‍വേ 159 റണ്‍സ് നേടേണ്ടതുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നലെ സിംബാബ്‍വേയ്ക്കെതിരെ 5 വിക്കറ്റിന്റെ വിജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അഞ്ച് ഏകദിന മത്സരങ്ങള്‍ക്ക് മുമ്പുള്ള ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്.

മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെതന്നെ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 26 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ നബി 2 ബൗണ്ടറിയും 4 സിക്സും നേടി. കരീം സാദിക്(28), നജീബുള്ള സദ്രാന്‍(24), അസ്ഗര്‍ സ്റ്റാനിക്സായി(14 പന്തില്‍ 27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അവസാന ഓവര്‍ എറിഞ്ഞ കൈല്‍ ജാര്‍വിസ് രണ്ട് വിക്കറ്റ് വീഴ്ത്തി അവസാന ഓവറുകളില്‍ അഫ്ഗാനിസ്ഥാന്റെ സ്കോറിംഗ് നിരക്ക് കുറയ്ക്കുകയായിരുന്നു.

സിംബാബ്‍വേയ്ക്കായി ടെണ്ടായി ചതാര മൂന്നും ബ്ലെസ്സിംഗ് മുസര്‍ബാനി, ഗ്രെയിം ക്രെമര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഫ്ഗാനിസ്ഥാനെ ടി20 വിജയത്തിലേക്ക് നയിച്ച് മുഹമ്മദ് നബി

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി ഏഷ്യന്‍ ശക്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ഷാര്‍ജ്ജ ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റഷീദ് ഖാനും മറ്റു അഫ്ഗാന്‍ ബൗളര്‍മാരും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ സിംബാബ്‍വേയ്ക്ക് 20 ഓവറില്‍ 120 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റ് നഷ്ടമായ ടീമിനു വേണ്ടി സോളമന്‍ മിര്‍(34), മാല്‍ക്കം വാളര്‍(27*) എന്നിവരാണ് തിളങ്ങിയത്. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ മൂന്നും ഷറഫുദ്ദീന്‍ അഷ്റഫ് രണ്ടും വിക്കറ്റ് നേടി.

ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് തന്റെ സ്വതസിദ്ധമായ രീതിയില്‍ തന്നെയാണ് അഹമ്മദ് ഷെഹ്സാദ് നടത്തിയത്. 11 പന്തില്‍ 20 റണ്‍സ് നേടി താരം അതിവേഗം പുറത്തായ ശേഷം മറ്റു താരങ്ങളുമായി ചേര്‍ന്ന് മുഹമ്മദ് നബി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 14.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുമ്പോള്‍ നബിയും(40*) കൂട്ടായി ഷഫീക്കുള്ള ഷഫീക്കും(14*) ക്രീസില്‍ നില്‍ക്കുകയായിരുന്നു.

സിംബാബ്‍വേയ്ക്കായി ബ്ലെസ്സിംഗ് മുസര്‍ബാനി രണ്ടും കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, റയാന്‍ ബര്‍ല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബൗളിംഗിലെ തിളക്കം ബാറ്റിംഗില്‍ നേടാനാകാതെ സിംബാബ്‍വേ

ബൗളര്‍മാര്‍ ബംഗ്ലാദേശിനെ എറിഞ്ഞു പിടിച്ചുവെങ്കിലും ബാറ്റ്സ്മാന്മാരുടെ നിരാശാജനകമായ പ്രകടനം സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. 216 റണ്‍സിനു സിംബാബ്‍വേയെ നില നിര്‍ത്തുവാനായെങ്കിലും ബൗളര്‍മാരുടെ മികവ് ബാറ്റ്സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. 36.3 ഓവറില്‍ 125 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 39 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. 91 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് ഇന്ന് സ്വന്തമാക്കിയത്.

ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുമായി ഷാകിബ് അല്‍ ഹസന്‍ ബൗളിംഗ് നിരയെ നയിച്ചു. മഷ്റഫേ മൊര്‍തസ, സുനമുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ തമീം ഇക്ബാല്‍(76), ഷാകിബ് അല്‍ ഹസന്‍(51) എന്നിവരാണ് അര്‍ദ്ധ ശതകങ്ങളോടു കൂടി ടീം സ്കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കരുത്ത് തെളിയിച്ച് സിംബാബ്‍വേ ബൗളര്‍മാര്‍, ബംഗ്ലാദേശ് 216/9

ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ശക്തരായ ബംഗ്ലാദേശിനെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി സിംബാബ്‍വേ. ടോസ് നേടി ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് മാത്രമേ നേടാനായുള്ളു. ഒരു ഘട്ടത്തില്‍ 147/2 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശിനെ പിടിച്ച് കെട്ടാന്‍ സിംബാബ്‍വേയ്ക്കായത്.

അനാമുള്‍ ഹക്കിനെ(1) അതിവേഗം നഷ്ടമായ ബംഗ്ലാദേശിനു തമീം ഇക്ബാല്‍(76)-ഷാകിബ് അല്‍ ഹസന്‍(51) കൂട്ടുകെട്ട് 106 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടുകയായിരുന്നു. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ സിംബാബ്‍വേയ്ക്ക് ആയി. വാലറ്റത്തില്‍ നിന്നുള്ള ചെറുത്ത് നില്പാണ് ടീം സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. സുനമുല്‍ ഇസ്ലാം(19), മുസ്തഫിസുര്‍ റഹ്മാന്‍(18*), മുഷ്ഫികുര്‍ റഹീം(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

സിംബാ‍ബ്‍വേ നിരയില്‍ നായകന്‍ ഗ്രെയിം ക്രെമര്‍ നാലും കൈല്‍ ജാര്‍വിസ് മൂന്നും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓള്‍റൗണ്ട് പ്രകടനവുമായി തിസാര പെരേര, ശ്രീലങ്കയ്ക്ക് ആദ്യ ജയം

നാല് വിക്കറ്റ് 39 റണ്‍സ്, തിസാര പെരേരയുടെ ഈ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്കയ്ക്ക് ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയെ തിസാര പെരേര(4 വിക്കറ്റ്), നുവാന്‍ പ്രദീപ്(3 വിക്കറ്റ്) എന്നിവര്‍ എറിഞ്ഞ് പിടിച്ചപ്പോള്‍ ടീം 198 റണ്‍സിനു ഓള്‍ഔട്ട് ആയി. -ബ്രണ്ടന്‍ ടെയിലര്‍ (58) മാത്രമാണ് സിംബാബ്‍വേയ്ക്കായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 202/5 എന്ന സ്കോര്‍ നേടി വിജയിക്കുകയായിരുന്നു. കുശല്‍ പെരേര 49 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ കുശല്‍ മെന്‍ഡിസ്(36), ദിനേശ് ചന്ദിമല്‍(38*), തിസാര പെരേര(39*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ചന്ദിമല്‍-പെരേര കൂട്ടുകെട്ട് 57 റണ്‍സാണ് നേടിയത്. മൂന്ന് സിക്സ് നേടിയ പെരേര 26 പന്തില്‍ നിന്നാണ് 39 റണ്‍സ് നേടിയത്.

ബ്ലെസ്സിംഗ് മുസര്‍ബാനി സിംബാബ്‍വേയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. തിസാര പെരേരയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍േവയുടെ ടോപ് ഓര്‍ഡറെ എറിഞ്ഞിട്ട് തിസാര പെരേര, ജയിക്കാന്‍ 199 റണ്‍സ്

ടോപ് ഓര്‍ഡറെ തിസാര പെരേരയും വാലറ്റത്തെ നുവാന്‍ പ്രദീപും എറിഞ്ഞിട്ടപ്പോള്‍ സിംബാബ്‍വേ 198 റണ്‍സിനു ഓള്‍ഔട്ട്. ബ്രണ്ടന്‍ ടെയിലര്‍ ഒഴികെ മറ്റൊരു സിംബാബ്‍വേ ബാറ്റ്സ്മാനും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയ മത്സരത്തില്‍ 44 ഓവറില്‍ സിംബാബ്‍വേ ഓള്‍ഔട്ട് ആവുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ സാധ്യത നിലനിര്‍ത്തുവാന്‍ ജയം അനിവാര്യമായിരുന്ന ലങ്കയുടെ മികച്ച തിരിച്ചുവരവാണ് ഇന്ന് ധാക്കയില്‍ കണ്ടത്.

ടോപ് ഓര്‍ഡറില്‍ നാല് വിക്കറ്റാണ് തിസാര പെരേര വീഴ്ത്തിയത്. 58 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റും ഇതില്‍ ഉള്‍പ്പെടും. നായകന്‍ ഗ്രെയിം ക്രെമര്‍(34) ആണ് തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍.

തിസാര പെരേര നാലും വാലറ്റത്തെ പിഴുത് നുവാന്‍ പ്രദീപ് മൂന്നും വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. രണ്ട് വിക്കറ്റ് ലക്ഷന്‍ സണ്ടകന്‍ വീഴ്ത്തിയപ്പോള്‍ ഒരു സിംബാബ്‍വേ താരം റണ്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുറത്താകാതിരിക്കുവാന്‍ ശ്രീലങ്കയ്ക്ക് ജയം അനിവാര്യം, സിംബാബ്‍വേ ബാറ്റ് ചെയ്യും

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് ത്രിരാഷ്ട്ര പരമ്പരയിലെ സാധ്യതകള്‍ നിലനിര്‍ത്തുവാന്‍ ഇന്ന് ജയം അനിവാര്യം. രണ്ട് ജയത്തോടെ ബംഗ്ലാദേശ് ഏറെക്കുറെ ഫൈനലിലേക്ക് കടന്ന് കഴിഞ്ഞു. സിംബാബ്‍വേയ്ക്ക് ഇന്ന് ജയം നേടാനായാല്‍ അവര്‍ ഫൈനലിലേക്ക് കടക്കും. ശ്രീലങ്ക പുറത്താകുകയും ചെയ്യും. നിര്‍ണ്ണായകമായ മത്സരത്തില്‍ സ്ഥിരം നായകന്‍ ആഞ്ചലോ മാത്യൂസിന്റെ അഭാവത്തില്‍ ശ്രീലങ്കയെ ദിനേശ് ചന്ദിമല്‍ ആണ് നയിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്.

സിംബാ‍ബ്‍വേ: ഹാമിള്‍ട്ടണ്‍ മസകഡ്സ, സോളമന്‍ മിര്‍,ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, സിക്കന്ദര്‍ റാസ, മാല്‍ക്കം വാളര്‍, പീറ്റര്‍ മൂര്‍, ഗ്രെയിം ക്രെമര്‍, കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, ബ്ലെസസ്സിംഗ് മുസറബാനി

ശ്രീലങ്ക: കുശല്‍ പെരേര, ഉപുല്‍ തരംഗ, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, നിരോഷന്‍ ഡിക്ക്വെല്ല, അസേല ഗുണരത്നേ, തിസാര പെരേര, അകില ധനന്‍ജയ, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ലക്ഷന്‍ സണ്ടകന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്ത് വിക്കറ്റ് ജയവുമായി ഇന്ത്യ ക്വാര്‍ട്ടറിലേക്ക്

സിംബാ‍ബ്‍വേയ്ക്കെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. സ്ഥിരം ഓപ്പണര്‍മാരായ പൃഥ്വി ഷാ, മന്‍ജോത് കല്‍റ എന്നിവര്‍ക്ക് പകരം എത്തിയ ഹാര്‍വിക് ദേശായി, ശുഭ്മന്‍ ഗില്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചത്. സിംബാബ്‍വേയെ 154 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ഇന്ത്യ ലക്ഷ്യം 21.4 ഓവറില്‍ നേടി.

59 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനോടൊപ്പം 56 റണ്‍സ് നേടി ഹാര്‍വിക് ദേശായിയും നിലയുറപ്പിച്ചതോടെ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ നിന്ന് മൂന്നാമത്തെ ജയവും സ്വന്തമാക്കി ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെയും പിന്നീട് പാപുവ ന്യു ഗിനിയെയും പരാജയപ്പെടുത്തി നേരത്തെ തന്നെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേയ്ക്കെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് 155 റണ്‍സ് വിജയ ലക്ഷ്യം

U-19 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് സിംബാബ്‍വേയ്ക്കെതിരെ 155 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിംഗിനിതിരെ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ സിംബാബ്‍വേ 48.1 ഓവറില്‍ 154 റണ്‍സിനു ഓള്‍ഔട്ട് ആയി. മില്‍ട്ടണ്‍ ശുംഭ(36) ആണ് ടോപ് സ്കോറര്‍. 30 റണ്‍സുമായും വെസ്ലേ മാധവേരേയും 31 റണ്‍സ് നേടി ലിയാം നിക്കോളസ് റോഷേയും ചെറുത്ത് നില്പിനു ശ്രമിച്ചുവെങ്കിലും അധിക നേരം ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല.

ഇന്ത്യയ്ക്കായി അങ്കുല്‍ സുധാകര്‍ റോയ് നാല് വിക്കറ്റ് നേടി കഴിഞ്ഞ മത്സരത്തിലേത് പോലെ മികച്ച ഫോമില്‍ പന്തെറിഞ്ഞു. അഭിഷേക് ശര്‍മ്മ, അര്‍ഷദീപ് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോച്ചും ക്യാപ്റ്റനും മാറിയിട്ടും ശ്രീലങ്ക പഴയപടി തന്നെ

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തോല്‍വികള്‍ക്ക് പിന്നാലെ സിംബാബ്‍വേയോടും തോറ്റ് ശ്രീലങ്ക. കോച്ചും ക്യാപ്റ്റനും മാറിയിട്ടും ജയമില്ലാത്ത അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. ശക്തമായ നിലയില്‍ നിന്ന് തിരിച്ചുവന്നാണ് ശ്രീലങ്കയെ സിംബാബ്‍വേ വീഴ്ത്തിയത്. 291 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കുശല്‍ പെരേരയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ കുശല്‍ പെരേരയും(80) ആഞ്ചലോ മാത്യൂസിനെയും(42) പുറത്താക്കി സിംബാബ്‍വേ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. തുടരെ വിക്കറ്റുകള്‍ വീഴുമ്പോളും തിസാര പെരേര തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ വീണ്ടും നിലനിര്‍ത്തുകയായിരുന്നു. 37 പന്തില്‍ 64 റണ്‍സ് നേടിയ പെരേരയെ 47ാം ഓവറില്‍ 9ാം വിക്കറ്റായി ശ്രീലങ്കയ്ക്ക് നഷ്ടമായതോടെ മത്സരത്തില്‍ സിംബാബ്‍വേ വിജയം മണക്കാന്‍ തുടങ്ങി. 48.1 ഓവറില്‍ 278 റണ്‍സില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആവുമ്പോള്‍ 12 റണ്‍സിന്റെ ജയം സിംബാബ്‍വേ സ്വന്തമാക്കുകയായിരുന്നു. 34 റണ്‍സുമായി ദിനേശ് ചന്ദിമലും ശ്രദ്ധേയമായ പ്രകടനം നടത്തി. നാല് വിക്കറ്റുമായി ടെണ്ടായി ചതാരയാണ് സിംബാബ്‍വേ ബൗളര്‍മാരില്‍ തിളങ്ങിയത്. ഗ്രെയിം ക്രെമര്‍, കൈല്‍ ജാര്‍വിസ് 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 50 ഓവറില്‍ 290 റണ്‍സ് നേടുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ സിംബാബ്‍വേയ്ക്കായി ഹാമിള്‍ട്ടണ്‍ മസകഡ്സയും(73), സിക്കന്ദര്‍ റാസയും(81) ആണ് തിളങ്ങിയത്. 38 റണ്‍സുമായി ബ്രണ്ടന്‍ ടെയിലറും 34 റണ്‍സ് നേടി സോളമന്‍ മിറും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി.

ശ്രീലങ്കയ്ക്കായി അസേല ഗുണരത്നേ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തിസാര പെരേര 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേയെ എറിഞ്ഞിട്ട് ഓസ്ട്രേലിയ

സിംബാബ്‍വേയ്ക്കെതിരെ 7 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട ശേഷം ശക്തമായ തിരിച്ചുവരവാണ് ഓസ്ട്രേലിയ ഇന്ന് സിംബാബ്‍വേയ്ക്കെതിരെ നടത്തിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ സേവിയര്‍ ബാര്‍ട‍്‍ലെറ്റ് നേടിയ മൂന്ന് വിക്കറ്റിന്റെ ബലത്തില്‍ 33.2 ഓവറില്‍ 134 റണ്‍സിനു സിംബാബ്‍‍വേയെ എറിഞ്ഞിടുകയായിരുന്നു. വില്‍ സത്തര്‍ലാണ്ട്, ലോയഡ് പോപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 27 റണ്‍സ് നേടിയ റോബര്‍ട് ചിംഹിന്‍യ ആണ് സിംബാബ്‍വേ നിരയിലെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മാക്സ് ബ്രയാന്റ്(44), ജാക്ക് എഡ്വേര്‍ഡ്സ്(40), ജേസണ്‍ സംഗ(30) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version