അവസാന ടി20 സിംബാബ്‍വേ ആദ്യം ബാറ്റ് ചെയ്യും, ജാക്ക് വൈല്‍ഡര്‍മത്തിനു അരങ്ങേറ്റം

ഓസ്ട്രേലിയയ്ക്കെതിരെ അപ്രധാനമായ അവസാന ടി20 മത്സരത്തില്‍ സിംബാബ്‍വേയ്ക്ക് ടോസ്. ടോസ് നേടി സിംബാബ്‍വേ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. മത്സരത്തില്‍ ഓസ്ട്രേലിയ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഡാര്‍സി ഷോര്‍ട്ടിനെ ഒഴിവാക്കി പകരം ജാക്ക് വൈല്‍ഡര്‍മത്ത് തന്റെ ടി20 അരങ്ങേറ്റം കുറിയ്ക്കും. പാക്കിസ്ഥാനും ഓസ്ട്രേലിയയും നേരത്തെ തന്നെ ഫൈനലില്‍ സ്ഥാനം നേടിയിട്ടുണ്ട്. സിംബാബ്‍വേ ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. ഡൊനാള്‍ഡ് ടിരിപാനോ, ബ്രണ്ടന്‍ മാവുട്ട എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ടെണ്ടായി ചിസോരോ ക്രിസ് പോഫു എന്നിവര്‍ പുറത്ത് പോയി.

സിംബാബ്‍വേ: സെഫാസ് സുവാവോ, സോളമന്‍ മിര്‍, ഹാമിള്‍ട്ടണ്‍ മസകഡ്സ, താരിസായി മുസ്കാന്‍ഡ്, പീറ്റര്‍ മൂര്‍, എല്‍ട്ടണ്‍ ചിഗുംബുര, മാല്‍ക്കം വാളര്‍, ഡാനാള്‍ഡ് ടിരിപാനോ, ബ്രണ്ടന്‍ മാവുട്ട, വെല്ലിംഗ്ടണ്‍ മസകഡ്സ, ബ്ലെസ്സിംഗ് മുസര്‍ബാനി

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, അലക്സ് കാറേ, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല്‍, നിക് മാഡിന്‍സണ്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജാക്ക് വൈല്‍ഡര്‍മത്ത്, ആഷ്ടണ്‍ അഗര്‍, ആന്‍ഡ്രൂ ടൈ, ജൈ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുറഞ്ഞ ഓവര്‍ നിരക്ക് സിംബാബ്‍വേയ്ക്ക് പിഴ

പാക്കിസ്ഥാനെതിരെ കഴിഞ്ഞ ടി20 മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനു സിംബാബ്‍വേയ്ക്കെതിരെ പിഴ ചുമത്തി ഐസിസി. ടീമംഗങ്ങള്‍ക്ക് 10 ശതമാനം പിഴയും നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സയ്ക്ക് 20 ശതമാനം പിഴയുമാണ് വിധിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ള ഒരോവര്‍ കുറവായാണ് സിംബാബ്‍വേ പന്തെറിഞ്ഞത്.

അടുത്ത 12 മാസത്തിനുള്ളില്‍ മസകഡ്സയുടെ നായകത്വത്തില്‍ സിംബാബ്‍വേ ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ മസകഡ്സയ്ക്ക് സസ്പെന്‍ഷന്‍ ലഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം പാക്കിസ്ഥാന്, കളിയിലെ താരം സിംബാബ്‍വേ കളിക്കാരന്‍

സോളമന്‍ മിറിന്റെ 94 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടിയ സിംബാബ്‍വേയുടെ സ്കോര്‍ അഞ്ച് പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് പാക്കിസ്ഥാന്‍. സീനിയര്‍ താരങ്ങളായ സര്‍ഫ്രാസ് അഹമ്മദ്(38*)-ഷൊയ്ബ് മാലിക്(12*) കൂട്ടുകെട്ടാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. 11 പന്തില്‍ നിന്ന് നേടിയ 25 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്. 6 പന്തില്‍ 12 റണ്‍സ് നേടി മാലിക്കും 21 പന്തില്‍ 38 റണ്‍സുമയി നായകന്‍ സര്‍ഫ്രാസും നിര്‍ണ്ണായക പ്രകടനമാണ് നടത്തിയത്.

ഫക്കര്‍ സമന്‍(47), ഹുസൈന്‍ തലത്(44) എന്നിവരുടെ പ്രകടനങ്ങളും പാക്കിസ്ഥാനു മികച്ച അടിത്തറയാണ് നല്‍കിയത്. 6.2 ഓവറില്‍ 58 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പാക്കിസ്ഥാന്‍ നേടിയത്. 16 റണ്‍സ് നേടിയ ഹാരിസ് സൊഹൈലിനെ നഷ്ടമായ ശേഷം ഫക്കര്‍-ഹുസൈന്‍ കൂട്ടുകെട്ട് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു.

പരാജയപ്പെട്ടുവെങ്കിലും സോളമന്‍ മിര്‍ തന്റെ 94 റണ്‍സിനു മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സോളമന്‍ മിറിന്റെ 94 റണ്‍സ് മികച്ച സ്കോര്‍ നേടി സിംബാബ്‍വേ

പാക്കിസ്ഥാനെതിരെ നിര്‍ണ്ണായകമായ ടി20 മത്സരത്തില്‍ മികച്ച സ്കോര്‍ നേടി സിംബാബ്‍വേ. ഓപ്പണിംഗ് താരം സോളമന്‍ മിര്‍ നേടിയ 94 റണ്‍സിനൊപ്പം തരിസായി മുസ്കാന്‍ഡ(33), സെഫാസ് സുവാവോ(24) എന്നിവരുടെ പിന്തുണയോടു കൂടിയാണ് സിംബാബ്‍വേ 162/4 എന്ന സ്കോറിലേക്ക് 20 ഓവറില്‍ എത്തുന്നത്.

63 പന്തില്‍ 6 വീതം സിക്സും ബൗണ്ടറിയും നേടിയാണ് മിര്‍ തന്റെ 94 റണ്‍സ് നേടിയത്. ഹുസൈന്‍ തലത് ഓവറില്‍ ഷദബ് ഖാന്‍ പിടിച്ചു പുറത്താകുമ്പോള്‍ അര്‍ഹമായ ശതകമാണ് താരത്തിനു നഷ്ടമായത്.

പാക്കിസ്ഥാനു വേണ്ടി ഹുസൈന്‍ തലത്, ഷദബ് ഖാന്‍, ഫഹീം അഷ്റഫ്, മുഹമ്മദ് അമീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

100 റണ്‍സ് വിജയം, ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്ട്രേലിയ കുതിയ്ക്കുന്നു

സിംബാബ്‍വേയ്ക്കെതിരെ നേടിയ ജയത്തോടെ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ ഓസ്ട്രേലിയന്‍ കുതിപ്പ് തുടരുന്നു. നേരത്തെ ബാറ്റിംഗിനിറങ്ങിയ ടീം ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 229/2 എന്ന ഓസ്ട്രേലിയയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ സിംബാബ്‍വേയ്ക്ക് 129/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ആരോണ്‍ ഫിഞ്ച്(172) ആണ് കളിയിലെ താരം.

ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റ് നേടി ഓസീസ് ബൗളര്‍മാരില്‍ തിളങ്ങി. ആഷ്ടണ്‍ അഗര്‍ രണ്ടും ബില്ലി സ്റ്റാന്‍ലേക്ക്, ജൈ റിച്ചാര്‍ഡ്സണ്‍, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 28 റണ്‍സ് നേടിയ സോളമന്‍ മിര്‍ ആണ് സിംബാബ്‍വേ നിരയിലെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

താണ്ഡവമാടി ഫിഞ്ച്, ഓസ്ട്രേലിയയ്ക്ക് പടുകൂറ്റന്‍ സ്കോര്‍

സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഉഗ്രരൂപം പൂണ്ട് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. സിംബാബ്‍വേ ബൗളര്‍മാരെ കശാപ്പ് ചെയ്ത ഫിഞ്ച് 76 പന്തില്‍ നിന്ന് 172 റണ്‍സ് നേടി ഒരു പന്ത് ശേഷിക്കെ പുറത്തായി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 229 റണ്‍സ് എന്ന സ്കോറിലേക്ക് എത്തിയത്. ഫിഞ്ചിനൊപ്പം ഓപ്പണ്‍ ചെയ്ത ഡാര്‍സി ഷോര്‍ട്ട് 46 റണ്‍സ് നേടി പുറത്തായി. 4 പന്ത് ശേഷിക്കെയാണ് ഷോര്‍ട്ട് പുറത്തായത്. ഒന്നാം വിക്കറ്റില്‍ കൂട്ടുകെട്ട് 223 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഫിഞ്ച് 22 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം തികച്ചും. ഫിഞ്ച് തന്റെ ഏറ്റവും വേഗതയേറിയ ടി20 ശതകമാണ് ഇന്ന് സ്വന്തമാക്കിയത്. 14ാം ഓവറില്‍ സിംഗില്‍ നേടിയാണ് ഫിഞ്ച് തന്റെ രണ്ടാം ടി20 ശതകം നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സാണ് നേടിയിരുന്നത്.

മോശം ഫീല്‍ഡിംഗും ഓസ്ട്രേലിയന്‍ നായകനു തുണയായി എത്തുകയായിരുന്നു. മൂന്ന് വട്ടം ഫിഞ്ചിന്റെ ക്യാച്ച് സിംബാബ്‍വേ ഫീല്‍‍ഡര്‍മാര്‍ മത്സരത്തില്‍ കൈവിടുകയായിരുന്നു. 11ാം ഓവറില്‍ ചിബാബയുടെ റിട്ടേണ്‍ ക്യാച്ച് ശ്രമം ആയാസകരമല്ലായിരുന്നുവെങ്കിലും 16ാം ഓവറില്‍ വീണ്ടും ശ്രമകരമായ ഒരു അവസരം സിംബാബ്‍വേ നഷ്ടമാക്കി. അവസാന ഓവറില്‍ എളുപ്പത്തിലുള്ള ഒരവസരവും സിംബാബ്‍വേ കൈവിട്ടു.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹിറ്റ് വിക്കറ്റായി ഫിഞ്ച് മടങ്ങിയപ്പോള്‍ 76 പന്തില്‍ നിന്ന് 16 ബൗണ്ടറിയും 10 സിക്സും അടക്കം 172 റണ്‍സാണ് ഓസ്ട്രേലിയന്‍ നായകന്‍ ഇന്ന് സ്വന്തമാക്കിയത്. അവസാന ഓവര്‍ എറിഞ്ഞ മുസര്‍ബാനിയ്ക്കാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ത്രിരാഷ്ട്ര പരമ്പര വിജയത്തോടെ തുടങ്ങി പാക്കിസ്ഥാന്‍

ആതിഥേയരായ സിംബാബ്‍വേയ്ക്കെതിരെ 74 റണ്‍സിന്റെ വിജയം സ്വന്തമാക്കി ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഗംഭീര തുടക്കുവമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 182 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേ 17.5 ഓവറില്‍ 108 റണ്‍സിനു ഓള്‍ഔട്ട് ആയി. ആസിഫ് അലിയാണ് കളിയിലെ താരം.

21 പന്തില്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്ന ആസിഫ് അലി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയപ്പോള്‍ ഫകുര്‍ സമന്‍(61) ഷൊയ്ബ് മാലിക്(37*) എന്നിവരും തിളങ്ങി. ഫകര്‍ സമന്‍ പുറത്താകുമ്പോള്‍ 14.4 ഓവറില്‍ പാക്കിസ്ഥാന്‍ 120 റണ്‍സാണ് നേടിയത്.

അഞ്ചാം വിക്കറ്റില്‍ മാലിക്-ആസിഫ് കൂട്ടുകെട്ട് പുറത്താകാതെ 62 റണ്‍സാണ് നേടിയത്. സിംബാബ്‍വേയ്ക്കായി ടെണ്ടായി ചിസോരോ രണ്ടും കൈല്‍ ജാര്‍വിസ്, ചാമു ചിബാബ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്കെതിരെ പാക് ബൗളര്‍മാരായ മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാന്‍, ഹസന്‍ അലി, മുഹമ്മദ് ഹഫീസ് എന്നിവര്‍ രണ്ടും ഷദബ് ഖാന്‍ ഒരു വിക്കറ്റും നേടി. 43 റണ്‍സ് നേടിയ തരിസായി മുസ്കാന്‍ഡയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഫ്ഗാന്‍-സിംബാബ്‍വേ പരമ്പരയിലെ ഞെട്ടിക്കുന്ന സാമ്യത

ഓരോ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓരോ ജയങ്ങളുമായി നില്‍ക്കുകയാണ് അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ അഫ്ഗാനിസ്ഥാനും സിംബാബ്‍വേയും. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ സിംബാബ്‍വേയ്ക്കൊപ്പമായിരുന്നു ജയം. ഈ ജയങ്ങളിലും അതിശയിപ്പിക്കുന്ന സാമ്യതകള്‍ ഉണ്ട്.

ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 333/5 റണ്‍സ് നേടിയ 179 റണ്‍സിനു സിംബാബ്‍വേയെ പുറത്താക്കി 154 റണ്‍സ് ജയം നേടുകയായിരുന്നുവെങ്കില്‍ രണ്ടാം മത്സരത്തില്‍ കാര്യങ്ങള്‍ നേരെ വിപരീതമായി. സിംബാബ്‍വേ 333/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 179 റണ്‍സിനു അഫ്ഗാനിസ്ഥാന്‍ പുറത്തായി. സിംബാബ്‍വേയുടെ ജയം 179 റണ്‍സിനു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍, പരമ്പരയില്‍ ഒപ്പമെത്തി സിംബാബ്‍വേ

ബ്രണ്ടനും ടെയിലറും(125) സിക്കന്ദര്‍ റാസയും(92) തകര്‍ത്തടിച്ച് നേടിയ സ്കോറിന്റെ ആനുകൂല്യത്തില്‍ ബൗളിംഗിനിറങ്ങിയ സിംബാബ്‍വേ ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി സിംബാ‍ബ്‍വേ. 154 റണ്‍സിന്റെ ജയമാണ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേ നേടിയത്. ടെണ്ടായി ചതാരയും ഗ്രെയിം ക്രെമറുമാണ് ബൗളിംഗില്‍ സിംബാബ്‍വേയ്ക്കായി തിളങ്ങിയത്. 30.1 ഓവറില്‍ 179 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സദ്രാന്മാരാണ്(ദവലത്-മുജീബ്) തോല്‍വിയുടെ ഭാരം അഫ്ഗാനിസ്ഥാനായി കുറച്ചത്.

334 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടി ഇറങ്ങിയ അഫ്ഗാനു തുടക്കം തന്നെ പാളി. 36/ എന്ന നിലയിലേക്ക് വീണ ടീമിനെ മുഹമ്മദ് നബി-റഹ്മത് ഷാ എന്നിവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 89 റണ്‍സ് വരെ എത്തിച്ചുവെങ്കിലും ഗ്രെയിം ക്രെമറിന്റെ ഇരട്ട പ്രഹരം വീണ്ടും തകര്‍ത്ത് കളഞ്ഞു. 31 റണ്‍സ് നേടിയ നബിയെയും റണ്ണൊന്നുമെടുക്കാതെ ഗുല്‍ബാദിന്‍ നൈബിനെയും തൊട്ടടുത്ത പന്തുകളിലാണ് അഫ്ഗാനിസ്ഥാനു നഷ്ടമായത്.

43 റണ്‍സ് നേടിയ റഹ്മത് ഷാ പുറത്താകുമ്പോള്‍ 115/9 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. അവസാന വിക്കറ്റില്‍ ദവലത് സദ്രാന്‍-മുജീബ് സദ്രാന്‍ കൂട്ടുകെട്ടിനു തോല്‍വിയുടെ ഭാരം 200ല്‍ താഴെയെത്തിക്കുവാന്‍ സാധിച്ചു എന്നത് ആശ്വാസമായി. 64 റണ്‍സാണ് അവസാന വിക്കറ്റില്‍ ഇരുവരും നേടിയത്.

ദവലത് സദ്രാന്‍ തകര്‍ത്തടിച്ചപ്പോള്‍ മുജീബ് സദ്രാന്‍ ദവലതിനു മികച്ച പിന്തുണ നല്‍കി. 47 റണ്‍സാണ് 29 പന്തില്‍ നിന്ന് ദവലത് നേടിയത്. 6 സിക്സുകളും 2 ബൗണ്ടറിയുമാണ് ഇന്നിംഗ്സില്‍ ഉള്‍പ്പെട്ടത്. 15 റണ്‍സാണ് മുജീബിന്റെ സംഭാവന. അവസാന വിക്കറ്റായി പുറത്തായതും മുജീബാണ് സിംബാബ്‍വേയ്ക്കായി ഗ്രെയിം ക്രെമര്‍ നാലും ടെണ്ടായി ചതാര മൂന്നും വിക്കറ്റ് നേടി. ബ്ലെസ്സിംഗ് മുസര്‍ബാനിയ്ക്കാണ് രണ്ട് വിക്കറ്റ്. ബ്രയാന്‍ വിട്ടോറിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെയിലര്‍ക്ക് 125, റാസയ്ക്ക് 92, കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് സിംബാബ്‍വേ

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി സിംബാബ്‍വേ. ബ്രണ്ടന്‍ ടെയിലറും, സിക്കന്ദര്‍ റാസയും ഹാമിള്‍ട്ടണ്‍ മസകഡ്സയും തിളങ്ങിയ മത്സരത്തില്‍ 50 ഓവറുകളില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 334 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സോളമന്‍ മീറിനെ മൂന്നാം ഓവറില്‍ നഷ്ടമായെങ്കിലും 85 റണ്‍സ് നേടി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ മസകഡ്സയും-ബ്രണ്ടന്‍ ടെയിലറും ടീമിനെ വീണ്ടും മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു. മസകഡ്സ(49) റണ്ണൗട്ടായി പുറത്തായപ്പോള്‍ ക്രെയിഗ് എര്‍വിനും(14) അധിക നേരം ക്രീസില്‍ ചെലവഴിക്കാനായില്ല. റഷീദ് ഖാനായിരുന്നു വിക്കറ്റ്. 144/3 എന്ന നിലയില്‍ ഒത്തൂകൂടിയ ടെയിലര്‍-റാസ സഖ്യമാണ് കൂറ്റന്‍ സ്കോറിലേക്ക് സിംബാബ്‍വേയെ നയിച്ചത്.

അതിവേഗത്തില്‍ സ്കോറിംഗ് തുടര്‍ന്ന ഇരുവരിലും റാസയായിരുന്നു കൂടുതല്‍ അപകടകാരി. 135 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം നാലാം വിക്കറ്റില്‍ നേടിയത്. 125 റണ്‍സ് നേടിയ ടെയിലറെ പുറത്താക്കി റഷീദ് ഖാനാണ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 74 പന്തില്‍ നിന്ന് 92 റണ്‍സ് നേടി സിക്കന്ദര്‍ റാസ പുറത്താകുകയായിരുന്നു. 9 ബൗണ്ടറിയും 4 സിക്സുമാണ് താരം നേടിയത്.

12 പന്തില്‍ 17 റണ്‍സുമായി മാല്‍ക്കം വാല്ലറും 5 പന്തില്‍ നിന്ന് 12 റണ്‍സ് നേടി റയാന്‍ ബര്‍ലും ടീമിന്റെ സ്കോര്‍ 334 റണ്‍സില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ രണ്ടും, ഗുല്‍ബാദിന്‍ നൈബ്, മുജാബ് സദ്രാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേയ്ക്ക് ജയമില്ല, അഫ്ഗാനോട് തോല്‍വി 154 റണ്‍സിനു

അഫ്ഗാനിസ്ഥാനോട് ഏകദിനത്തിലും പരാജയപ്പെട്ട് സിംബാബ്‍വേ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ന് സിംബാബ്‍വേ 154 റണ്‍സിന്റെ തോല്‍വി ആണ് വഴങ്ങിയത്. റഹ്മത്ത് ഷാ നേടിയ ശതകത്തിന്റെയും നജീബുള്ള സദ്രാന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 333/5 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 34.4 ഓവറില്‍ 179 റണ്‍സിനു ഓള്‍ഔട്ട് ആയി.

മികച്ച തുടക്കത്തിനു ശേഷം ഗ്രെയിം ക്രെമര്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും റഹ്മത്ത് ഷാ(114)-നജീബുള്ള സദ്രാന്‍(81*) കൂട്ടുകെട്ട് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. 110 പന്തില്‍ നിന്ന് 8 ബൗണ്ടറിയുടെയും 4 സിക്സുകളുടെയും സഹായത്തോടെ റഹ്മത്ത് ഷാ 114 റണ്‍സ് നേടി പുറത്തായത്. 51 പന്തില്‍ നിന്നാണ് നജീബുള്ള സദ്രാന്‍ പുറത്താകാതെ 81 റണ്‍സ് നേടിയത്. 5 വീതം ബൗണ്ടറിയും സിക്സുമാണ് താരം പറത്തിയത്.

ഇഹ്സാനുള്ള ജനത്(54), മുഹമ്മദ് ഷെഹ്സാദ്(36), നസീര്‍ ജമാല്‍(31) എന്നിവരും അഫ്ഗാനു വേണ്ടി റണ്‍ കണ്ടെത്തി. ഗ്രെയിം ക്രെമര്‍ നേടിയ മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ സിംബാബ്‍വേയുടെ മികച്ച മുഹൂര്‍ത്തമെന്ന് പറയാവുന്നത്.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയെ റഷീദ് ഖാന്റെ നാല് വിക്കറ്റ് നേട്ടമാണ് പിന്നോട്ടടിച്ചത്. മുജീബ് സദ്രാന്‍ രണ്ടും ദവലത് സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 34 റണ്‍സ് നേടിയ സോളമന്‍ മീര്‍ ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. ക്രെയിഗ് എര്‍വിന്‍ 33 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര, ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനു ടോസ്, ആദ്യം ബാറ്റ് ചെയ്യും

സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കിയ ശേഷം അഞ്ച് മത്സരങ്ങളുടെ ഏകദിനങ്ങള്‍ക്ക് ഇരു ടീമുകളും വീണ്ടും രംഗത്ത്. അഞ്ച് മത്സരങ്ങളില്‍ ആദ്യത്തേതില്‍ സിംബാബ്‍വേയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടി20യില്‍ ഇതുവരെ കളിച്ചതില്‍ ഒരിക്കല്‍ പോലും വിജയം സിംബാബ്‍വേയ്ക്ക് നേടാനായിട്ടില്ലെങ്കിലും ഏകദിനത്തില്‍ വിജയങ്ങള്‍ സിംബാബ്‍വേ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ ടീമുകള്‍ ഏറ്റുമുട്ടയിപ്പോള്‍ 3-2 നു അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കിയിരുന്നു.

സിംബാബ്‍വേ: ഹാമിള്‍ട്ടണ്‍ മസകഡ്സ, സോളോമന്‍ മീര്‍, ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, സിക്കന്ദര്‍ റാസ, മാല്‍ക്കം വാളര്‍, റയാന്‍ ബര്‍ല്‍, ഗ്രെയിം ക്രെമര്‍, കൈല്‍ ജാര്‍വിസ്, ടെണ്ടായി ചതാര, ബ്രയാന്‍ വിട്ടോരി

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്സാദ്, അസ്ഗര്‍ സ്റ്റാനിക്സായി, റഹ്മത് ഷാ, ഇഹ്സുനുള്ള ജനത്, മുഹമ്മദ് നബി, നസീര്‍ ജമാല്‍, നജീബുള്ള സദ്രാന്‍, ഗുല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍, ദവലത് സദ്രാന്‍, മുജീബ് സദ്രാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version