ബാഴ്സലോണയുടെ മാൽകോം റഷ്യയിലേക്ക്

ബാഴ്സലോണയുടെ ബ്രസീലിയൻ താരം മാൽകോം റഷ്യയിലേക്ക് പറക്കുമെന്ന് സൂചന. മാൽകോമിനായി 40‌മില്ല്യൺ മുടക്കാൻ റഷ്യൻ ക്ലബ്ബായ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് എഫ്സി തയ്യാറായെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. റോമ കരാർ ഉറപ്പിച്ച മാൽകോമിനെ ഹൈജാക്ക് ചെയ്താണ് ബാഴ്സലോണ ടീമിലെത്തിച്ചത്.

മധ്യനിര താരമായ മാൽകോം എന്നാൽ ലാ ലീഗയിൽ അധികം തിളങ്ങാനായില്ല. കഴിഞ്ഞ സീസണിൽ 6 മത്സരങ്ങളിൽ മാത്രമാണ് മാൽകോം സ്റ്റാർട്ട് ചെയ്തത്. പരിക്കും താരത്തിന്റെ സ്പാനിഷ് കരിയറിന് തിരിച്ചടിയായിരുന്നു. അന്റൊണിൻ ഗ്രീസ്മാന്റെ ബാഴ്സലോണയിലേക്കുള്ള വരവും ക്ലബ്ബ് വിടാനുള്ള താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചു. ബോർഡോക്സിന്റെ താരമായിരുന്ന മാൽകോം ബ്രസീൽ ജൂനിയർ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

മുൻ യുവന്റസ് താരം ഇനി റഷ്യൻ ക്ലബ്ബിൽ

മുൻ യുവന്റസ് താരം ക്ലാഡിയോ മാർകിസിയോ ഇനി റഷ്യൻ ക്ലബ്ബായ സെനിത്തിൽ കളിക്കും. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് മധ്യനിര താരമായ മാർകിസിയോ റഷ്യയിൽ എത്തുന്നത്.

യുവന്റസുമായി 25 വർഷത്തെ ബന്ധത്തിന് ശേഷം താരം കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ കരാർ റദ്ദാക്കിയിരുന്നു. എംരെ ചാൻ എത്തിയതോടെ യുവന്റസിൽ താരത്തിന്റെ സ്ഥാനം നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിൽ കേവലം 15 മത്സരങ്ങളിൽ മാത്രമാണ് താരം യുവന്റസ് ജേഴ്സി അണിഞ്ഞത്.

32 വയസുകാരനായ താരം സെനിതുമായി 2 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.

Exit mobile version