അനായാസ വിജയവുമായി കരമന റിക്രിയേഷന്‍ ക്ലബ് എ ടീം

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്ന് സീറോസിനെതിരെ തകര്‍പ്പന്‍ വിജയവുമായി കരമന റിക്രിയേഷന്‍ ക്ലബ് എ ടീം. ആദ്യം ബാറ്റ് ചെയ്ത സീറോസിനെ 27.1 ഓവറിൽ 136 റൺസിന് എറിഞ്ഞിട്ട ശേഷം വിജയികള്‍ ലക്ഷ്യം 18.1 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.

58 പന്തിൽ 74 റൺസ് നേടിയ കെആര്‍സിയുടെ അമീഷ് ആണ് കളിയിലെ താരം. അനന്ദു 37 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ബൗളിംഗിൽ കരമന ആര്‍സിയ്ക്ക് വേണ്ടി ബോവസ് പിബി നാലും അഭിനവ് കൃഷ്ണ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ 39 റൺസ് നേടിയ സ്മിത് ജെയിംസ് ആണ് സീറോസിന്റെ ടോപ് സ്കോറര്‍. ധനുഷ് 30 റൺസ് നേടി.

മുരുഗന്‍ എ ടീമിനെ തോല്പിച്ച് സീറോസ് സിസി, 5 വിക്കറ്റ് വിജയം

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ മത്സരത്തിൽ സീറോസ് സിസിയ്ക്ക് വിജയം. മുരുഗന്‍ സിസി എ ടീമിനെ ആണ് സീറോസ് സിസി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി എ ടീമിനെ 98 റൺസിന് ഓള്‍ഔട്ട് ആക്കി ലക്ഷ്യം 23.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് സീറോസിന്റെ വിജയം.

മുരുഗന്‍ സിസിയ്ക്ക് വേണ്ടി കെആര്‍ ഗിരീഷ് പുറത്താകാതെ 31 റൺസ് നേടിയപ്പോള്‍ അബ്ദുള്‍ സലാം 22 റൺസ് നേടി. സീറോസിന് വേണ്ടി മോബിന്‍ മോഹനും അമൽ മോഹനനും മൂന്ന് വീതം വിക്കറ്റ് നേടി.

38 റൺസ് നേടിയ സ്മിത് ജെയിംസ് ആണ് സീറോസിന്റെ ബാറ്റിംഗിൽ തിളങ്ങിയത്. വിമൽ ചന്ദ്രനും മോബിന്‍ മോഹനും 16 റൺസ് വീതം നേടി. സിഎസ് ആനന്ദ് 3 വിക്കറ്റുമായി മുരുഗന്‍ സിസിയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യം തീരെ ചെറുതായത് ടീമിന് തിരിച്ചടിയായി.

അമൽ ചന്ദിന് സെഞ്ച്വറി!!! 128 റൺസിന്റെ വലിയ വിജയം നേടി സീറോസ്

സെലസ്റ്റിയൽ ട്രോഫിയിൽ 128 റൺസിന്റെ വമ്പന്‍ വിജയം നേടി സീറോസ്. ഇന്ന് സെലസ്റ്റിയൽ ട്രോഫിയുടെ ഭാഗമായി തുമ്പ സെയിന്റ് സേവിയേഴ്സ് കെസിഎ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എക്സിക്യൂട്ടീവ് സിസിയെ ആണ് സീറോസ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സീറോസ് 30 ഓവറിൽ 211 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 20 ഓവര്‍ മാത്രമാണ് എക്സിക്യൂട്ടീവ് സിസിയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്. ടീം 83 റൺസിനാണ് ഓള്‍ഔട്ട് ആയത്.

ആദ്യം ബാറ്റ് ചെയ്ത സീറോസ് അമൽ ചന്ദ്(102), സ്മിത് ജെയിംസ്(52) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 211 റൺസ് നേടിയത്. എക്സിക്യൂട്ടീവ് സിസിയ്ക്കായി അജിത് കുമാറും അഭിജിത്ത് എസ്ജെയും 4 വീതം വിക്കറ്റ് നേടി.

സീറോസ് ബൗളിംഗിൽ 5 വിക്കറ്റുമായി അമൽ മോഹനും 3 വിക്കറ്റ് നേടി ജുനൈദും കസറിയപ്പോള്‍ 20 ഓവറിൽ 83 റൺസിന് എക്സിക്യൂട്ടീവ് സിസി ഓള്‍ഔട്ടായി. 27 റൺസ് നേടിയ അഭിജിത്ത് കഴിഞ്ഞാൽ ടീമിനായി ഏറ്റവും അധികം റൺസ് വന്നത് എക്സ്ട്രാസ് രൂപത്തിലാണ്.

 

അവസാന ഓവറില്‍ ജയിക്കുവാന്‍ 16 റണ്‍സ്, ബെനിക്സിനെ വിജയത്തിലേക്ക് നയിച്ച് മാധവന്‍

സെലസ്റ്റിയല്‍ ട്രോഫിയില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി ബെനിക്സ്. 45 റണ്‍സുമായി പുറത്താകാതെ നിന്ന് മാധവന്‍ സീറോസിനെതിരെ ആവേശകരമായ രണ്ട് വിക്കറ്റ് വിജയത്തിലേക്ക് ബെനിക്സിനെ നയിച്ചപ്പോള്‍ കളിയിലെ താരമായും മാധവന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. അവസാന ഓവറില്‍ 16 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന ബെനിക്സിനെ 19 റണ്‍സ് ഓവറില്‍ നിന്ന് നേടിയാണ് മാധവന്‍ രണ്ട് വിക്കറ്റ് വിജയത്തിലേക്ക് എത്തിച്ചത്. 25 ഓവറില്‍ സീറോസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ അത്രയും തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ബെനിക്സ് 172 റണ്‍സ് നേടി വിജയം കുറിച്ചത്.

മാധവന്‍ 22 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയപ്പോള്‍ ടോപ് ഓര്‍ഡറില്‍ 49 റണ്‍സ് നേടിയ രഞ്ജിത്ത് ആണ് ബെനിക്സ് നിരയില്‍ തിളങ്ങിയത്. സീറോസിന് വേണ്ടി അനൂപ് ഉണ്ണികൃഷ്ണനും ശ്രീജിത്തും 3 വീതം വിക്കറ്റും ആസിഫ് അലി രണ്ട് വിക്കറ്റുമാണ് വീഴ്ത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സീറോസിനായി അനൂപ് ഉണ്ണികൃഷ്ണന്‍ 66 റണ്‍സും ഡില്‍ഫെര്‍ 27 റണ്‍സും നേടുകയായിരുന്നു. 152/4 എന്ന നിലയില്‍ നിന്ന് അവസാന ഓവറുകളില്‍ വെറും 16 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടമായതും സീറോസിന് തിരിച്ചടിയായി. ബെനിക്സിന് വേണ്ടി സജിത്, രഞ്ജിത്ത്, മഹാദേവന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഗോള്‍ഡന്‍ വീലിനെ തകര്‍ത്തെറിഞ്ഞ് സീറോസ്, നാല് വിക്കറ്റുമായി ആസിഫ് അലി, അനൂപ് ഉണ്ണികൃഷ്ണന്‍ കളിയിലെ താരം

സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ഗോള്‍ഡന്‍ വീലിനെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി സീറോസ്. 22.2 ഓവറില്‍ 130 റണ്‍സിനു ഗോള്‍ഡന്‍ വീലിനെ പുറത്താക്കിയ ശേഷം സീറോസ് സിസി 25.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അനൂപ് ഉണ്ണികൃഷ്ണന്റെ ഓള്‍റൗണ്ട് പ്രകടനത്തിനൊപ്പം ബൗളിംഗില്‍ ആസിഫ് അലിയും തിളങ്ങിയതാണ് സീറോസിന്റെ വിജയം എളുപ്പത്തിലാക്കിയത്. അനൂപ് ആണ് കളിയിലെ താരം.

35 റണ്‍സ് നേടിയ ഷൈനു ബാബുവും 34 റണ്‍സുമായി പ്രജിത് രാജുമാണ് ഗോള്‍ഡന്‍ വീല്‍ ബാറ്റിംഗില്‍ തിളങ്ങിയത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയപ്പോള്‍ ഗോള്‍ഡന്‍ വീല്‍ ഇന്നിംഗ്സ് 130 റണ്‍സില്‍ അവസാനിച്ചു. സീറോസിനു വേണ്ടി ആസിഫ് അലി നാലും അനൂപ് ഉണ്ണികൃഷ്ണന്‍, അജ്മല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സീറോസിനും തുടക്കം തകര്‍ച്ചയോടെയായിരുന്നു. 21 റണ്‍സ് നേടുന്നതിനിടെ നാല് താരങ്ങളെയാണ് ടീമിനു നഷ്ടമായത്. പിന്നീട് അനൂപ് ഉണ്ണികൃഷ്ണനും(63) സ്മിത്ത് ജെയിസും(18) ചേര്‍ന്ന് ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 22 റണ്‍സുമായി പുറത്താകാതെ ദില്‍ഫറും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനും പുറത്തെടുത്തു.

ഗോള്‍ഡന്‍ വീലിനു വേണ്ടി ശങ്കര്‍ മൂന്നും വിമല്‍ വിജയന്‍, മോബിന്‍ മോഹന്‍, ആശിഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആവേശപ്പോരാട്ടത്തിനൊടുവില്‍ സീറോസ്, നിര്‍ണ്ണായകമായത് അനൂപ് ഉണ്ണികൃഷ്ണന്റെ ഇന്നിംഗ്സ്

ആവേശകരമായ മത്സരത്തില്‍ ആഷസ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഒരു വിക്കറ്റ് ജയം നേടി സീറോസ്. അനൂപ് ഉണ്ണികൃഷ്ണന്‍ നേടിയ 61 റണ്‍സിന്റെ ബലത്തിലാണ് വിജയലക്ഷ്യമായ 157 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ സീറോസിനു നേടാനായത്. നേരത്തെ ബൗളിംഗിലും അനൂപ് നാല് വിക്കറ്റുമായി മികവ് പുലര്‍ത്തിയിരുന്നു. അനൂപിനു പുറമേ 18 റണ്‍സ് നേടി പുറത്താകാതെ നിന്ന ധനീഷ് 16 റണ്‍സ് നേടിയ ശങ്കര രാജന്‍ എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. 27 ഓവറിലാണ് സീറോസ് ലക്ഷ്യം മറികടന്നത്. ആഷസിനു വേണ്ടി പ്രദീപ് 5 വിക്കറ്റ് നേടി. 38/4 എന്ന നിലയില്‍ നിന്ന് അനൂപ്-അനുരാഗ് കൂട്ടുകെട്ടാണ് സ്കോര്‍ നൂറ് കടക്കാന്‍ സീറോസിനെ സഹായിച്ചത്. അനുരാഗ് 25 റണ്‍സ് നേടി പുറത്തായി. എട്ടാം വിക്കറ്റില്‍ നിര്‍ണ്ണായക കൂട്ടുകെട്ട് നേടി ശങ്കര രാജനും-ധനീഷും സീറോസിനെ വിജയത്തിനു അരികെ എത്തിച്ചു. 27ാം ഓവര്‍ എറിഞ്ഞ പ്രദീപ് ശങ്കര രാജനെയും സുനീഷിനെയും പുറത്താക്കി സീറോസിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അജുമല്‍ സിംഗില്‍ നേടി ടീമിനു ജയം സമ്മാനിച്ചു.

നേരത്തെ ടോസ് നേടിയ സീറോസ് ആഷസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 82/7 എന്ന നിലയില്‍ നിന്ന് എട്ടാം വിക്കറ്റില്‍ നന്ദഗോപന്‍(25)-റമീസ് ഷാജഹാന്‍(33) കൂട്ടുകെട്ടാണ് ആഷസിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഷംനാദ് 25 റണ്‍സ് നേടി. അനൂപ് ഉണ്ണികൃഷ്ണന്‍ ബൗളിംഗില്‍ നാല് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആസിഫ് അലി മാന്‍ ഓഫ് ദി മാച്ച്, പാക്കേഴ്സിനെതിരെ സീറോസിനു ജയം

ആവേശകരമായൊരു മത്സരത്തിനൊടുവില്‍ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി സീറോസ്. പാക്കേഴ്സ് നല്‍കിയ 115 റണ്‍സ് വിജയലക്ഷ്യം മറികടക്കുവാന്‍ 7 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ആസിഫ് അലി ആണ് കളിയിലെ താരം. ടോസ് നേടിയ പാക്കേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 21.5 ഓവറില്‍ പാക്കേഴ്സ് 114 റണ്‍സിനു ഓള്‍ഔട്ട് ആയി. 31 റണ്‍സ് നേടിയ സുരേഷ് കുമാര്‍ ആണ് പാക്കേഴ്സിന്റെ ടോപ് സ്കോറര്‍. സീറോസിനു വേണ്ടി സുനീഷ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആസിഫ് അലി, ഷാബു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

115 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സീറോസ് ഒരു ഘട്ടത്തില്‍ 108/4 എന്ന നിലയിലായിരുന്നു. എന്നാല്‍ 25 റണ്‍സ് നേടിയ ആസിഫ് അലി പുറത്തായതോടു കൂടി തുടരെ വിക്കറ്റുകള്‍ നഷ്ടമായത് സീറോസ് ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. ചെറിയ സ്കോറും ആവശ്യത്തിലധികം ഓവറുകളും കൈവശമുള്ളതാണ് ടീമിനു തുണയായത്. 19.5 ഓവറില്‍ ലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തില്‍ ടീം മറികടക്കുകയായിരുന്നു.

32 റണ്‍സ് നേടിയ വിമല്‍ ചന്ദ്രനാണ് ടീമിന്റെ ടോപ് സ്കോറര്‍. ആനന്ദ്, സുരേഷ് കുമാര്‍ എന്നിവര്‍ പാക്കേഴ്സിനായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version