യുവരാജിന്റെ തിരിച്ചുവരവ് ശ്രമങ്ങള്‍ ആരംഭിച്ചു, ഇനി വേണ്ടത് ബിസിസിഐ അനുമതി

റിട്ടയര്‍മെന്റില്‍ നിന്നുള്ള തിരിച്ചുവരവിനായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ഒരുങ്ങുമ്പോള്‍ ഇനി വേണ്ടത് ബിസിസിഐ അനുമതി. താരം പഞ്ചാബ് ടീമിനൊപ്പം സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ഒരുക്കുങ്ങള്‍ ആരംഭിച്ചുവെങ്കിലും ബിസിസിഐയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

2019ല്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണ്ണമെന്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച താരത്തിന് വിദേശ ലീഗുകളില്‍ കളിക്കുവാന്‍ അനുമതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഗ്ലോബല്‍ ടി20 കാനഡയിലും അബു ദാബി ടി10 ടൂര്‍ണ്ണമെന്റിലും താരം കളിച്ചു.

ബിസിസിഐയുടെ നിയമപ്രകാരം സജീവമായി പ്രാദേശിക ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വിദേശ ലീഗില്‍ കളിക്കുവാന്‍ അവസരം നല്‍കില്ല എന്നതാണ്. അതിനാല്‍ തന്നെ ബിസിസിഐ താരത്തിന്റെ തിരിച്ചുവരവിന് അനുമതി നല്‍കിയാലും വിദേശ ലീഗുകളില്‍ കളിക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുമെന്നാണ് അറിയുന്നത്.

ആ ഒരു ബോള്‍ മിസ്സ് ആക്കിയതിന് നന്ദി, തെവാത്തിയയോട് യുവരാജ് സിംഗ്

ഷെല്‍ഡണ്‍ കോട്രെല്ലിനെ സിക്സറുകള്‍ പറത്തി രാഹുല്‍ തെവാത്തിയ രാജസ്ഥാന്‍ റോയല്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ആ ഓവറിലെ അഞ്ചാം പന്ത് താരത്തിന് അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ക്കെല്ലാം നിരാശയായിരുന്നു തോന്നിയതെങ്കില്‍ വേറെ ഒരാള്‍ മാത്രം അതില്‍ സന്തോഷിച്ചിരുന്നു.

ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട് ബോര്‍ഡിനെ ആറ് സിക്സര്‍ പറത്തിയ യുവരാജ് സിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തുവാനുള്ള അവസരമായിരുന്നു രാഹുല്‍ തെവാത്തിയയ്ക്ക് അഞ്ചാം പന്തിലെ അവസരം നഷ്ടമായപ്പോള്‍ കൈപ്പിടിയില്‍ നിന്ന് വഴുതി പോയത്. തമാശരൂപേണ രാഹുല്‍ തെവാത്തിയയ്ക്ക് ആ സിക്സ് നഷ്ടപ്പെടുത്തിയതിന് ട്വിറ്ററില്‍ നന്ദി കുറിയ്ക്കുവാനും യുവരാജ് സിംഗ് മറന്നില്ല.

ബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ യുവരാജ് സിങിന്റെ ശ്രമം

ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിൽ കളിക്കാൻ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് ശ്രമം നടത്തുന്നതായി വാർത്തകൾ. താരത്തിന് ബിഗ്ബാഷിൽ അവസരം ലഭിക്കുകയാണെങ്കിൽ ബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവും യുവരാജ് സിംഗ്. നേരത്തെ കാനഡയിൽ നടന്ന ഗ്ലോബൽ ടി20 ലീഗിൽ യുവരാജ് സിംഗ് കളിച്ചിരുന്നു.

നിലവിൽ ഇന്ത്യൻ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്ന താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാൻ ബി.സി.സി.ഐ അനുവാദം നൽകാറില്ല. എന്നാൽ യുവരാജ് സിങ് ആഭ്യന്തര ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതുകൊണ്ട് വിദേശ ലീഗുകളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. യുവരാജിന്റെ മാനേജർ ആയ ജേസൺ വന് ആണ് ഓസ്‌ട്രേലിയൻ ബിഗ് ബാഷിൽ കളിക്കാൻ യുവരാജ് സിങിന് താല്പര്യം ഉണ്ടെന്ന വാർത്ത പുറത്തുവിട്ടത്.

വിരമിക്കൽ തീരുമാനം പിൻവലിക്കാൻ യുവരാജ് സിംഗിനോട് ആവശ്യപ്പെട്ട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ

വിരമിക്കൽ തീരുമാനം പിൻവലിച്ച് പഞ്ചാബിന് വേണ്ടി വീണ്ടും കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനോട് ആവശ്യപ്പെട്ട് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പുനീത് ബലി. കഴിഞ്ഞ വർഷമാണ് യുവരാജ് സിംഗ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ വിരമിക്കൽ തീരുമാനം പിൻവലിച്ച് പഞ്ചാബ് ടീമിന്റെ ഉപദേശകനായും കളിക്കാരനായും തുടരാനാണ് പുനീത് ബലി യുവരാജ് സിങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

താരത്തോട് കുറച്ച് ദിവസം മുൻപ് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പുനീത് ബലി പറഞ്ഞു. യുവരാജ് സിങ് ഒരു കളിക്കാരനായും ഉപദേശകനായും പ്രവർത്തിക്കുന്നത് പഞ്ചാബ് ക്രിക്കറ്റിന് ഒരുപാട് ഗുണം ചെയ്യുമെന്നും പുനീത് ബലി കൂട്ടിച്ചേർത്തു. എന്നാൽ ഈ ആവശ്യത്തോട് യുവരാജ് സിംഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

“2019 ലോകകപ്പിന് സെലക്ടർമാർ തന്നെ പരിഗണിക്കില്ലെന്ന് ധോണി തന്നോട് പറഞ്ഞു”

2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സെലക്ടർമാർ തന്നെ പരിഗണിക്കില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് തന്നോട് പറഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി യുവരാജ് സിംഗിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ 2015ലെയും 2019ളെയും ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവരാജ് സിങിന് അവസരം ലഭിച്ചിരുന്നില്ല.

കാൻസർ ബാധിതനായി താൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ പിന്തുണച്ചെന്നും കോഹ്‌ലിയുടെ പിന്തുണ അന്ന് ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഒരിക്കലും ഇന്ത്യൻ ടീമിൽ എത്തുമായിരുന്നില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു. 2011ലെ ലോകകപ്പിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് തന്നിൽ ഒരുപാട് വിശ്വാസം ഉണ്ടായിരുന്നെന്നും എന്നാൽ താൻ കാൻസർ ബാധിതനായി ടീമിൽ തിരിച്ചെത്തിയതിന് ശേഷം ഇതിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും യുവരാജ് സിംഗ് പറഞ്ഞു.

അതെ സമയം 2019ലെ ലോകകപ്പിന് മുൻപ് മഹേന്ദ്ര സിംഗ് ധോണിയാണ് തനിക്ക് ശരിയായ ചിത്രം കാണിച്ചു തന്നതെന്നും സെലെക്ടർമാർ തന്നെ 2019ലെ ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന് ധോണി അറിയിച്ചെന്നും യുവരാജ് വെളിപ്പെടുത്തി.

സച്ചിന്റെ വാക്കുകൾ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് പ്രചോദനമായെന്ന് യുവരാജ് സിംഗ്

കാൻസർ ചികിത്സക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തന്റെ തിരിച്ചുവരവിന് സഹായകരമായത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വാക്കുകകളെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. സച്ചിൻ ടെണ്ടുൽക്കറുടെ വാക്കുകളാണ് കാൻസർ ചികിത്സക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചതെന്നും തുടർന്ന് ഇന്ത്യൻ ടീമിൽ എത്തിയതെന്നും യുവരാജ് സിംഗ് പറഞ്ഞു.

ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നത് കൊണ്ടല്ലേ താൻ ക്രിക്കറ്റ് കളിക്കുന്നതെന്നും അതുകൊണ്ട് തന്നെ തുടർന്നും ക്രിക്കറ്റ് കളിക്കണമെന്നും സച്ചിൻ തന്നോട് പറഞ്ഞതായി യുവരാജ് സിംഗ് പറഞ്ഞു. തുടർന്ന് താൻ കുറച്ച് വർഷങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ചെന്നും ഏകദിനത്തിൽ തന്റെ ഏറ്റവും വലിയ സ്കോർ നേടിയത് ഈ തിരിച്ചുവരവിന് ശേഷമാണെന്നും യുവരാജ് സിംഗ് പറഞ്ഞു.

2011ലെ ലോകകപ്പ് വിജയത്തിന് ശേഷമാണ് ഇന്ത്യൻ താരമായിരുന്ന യുവരാജ് സിങ്ങിന് കാൻസർ ബാധ സ്ഥിരീകരിച്ചത്.

ബി.സി.സി.ഐക്കെതിരെ കടുത്ത വിമർശനവുമായി യുവരാജ് സിങ്

ബി.സി.സി.ഐ അധികൃതർക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. തന്റെ വിടവാങ്ങലിന്റെ സമയത്ത് ബി.സി.സി.ഐ തനിക്ക് വേണ്ടത്ര ബഹുമാനം തന്നില്ലെന്നും യുവരാജ് സിംഗ് ആരോപിച്ചു. നേരത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങളുമായി യുവരാജ് സിങ് രംഗത്തെത്തിയിരുന്നു.

താൻ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ഇതിഹാസം അല്ലെന്നും എന്നാൽ സമഗ്രതയോടെ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും യുവരാജ് സിങ് പറഞ്ഞു. താൻ കുറച്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കാളിച്ചതെന്നും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചവരാണ് ഇതിഹാസങ്ങൾ എന്നും യുവരാജ് കൂട്ടിച്ചേർത്തു. മറ്റൊരാൾക്ക് വിടവാങ്ങൽ നൽകേണ്ടത് തീരുമാനിക്കേണ്ടത് താൻ അല്ലെന്നും ബി.സി.സി.ഐ ആണെന്നും യുവരാജ് സിംഗ് പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടി താൻ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറിന് ശേഷം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത വിരേന്ദർ സെവാഗിനും ഫാസ്റ്റ് ബൗളർ സഹീർ ഖാനും ബാറ്റ്സ്മാൻ വി.വി.എസ് ലക്ഷ്മണിനും എല്ലാം ബി.സി.സി.ഐ വിരമിക്കുമ്പോൾ വേണ്ടത്ര ബഹുമാനം നൽകിയിട്ടില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു. 2019ലാണ് യുവരാജ് സിങ് ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഭാവിയിൽ പരിശീലകനായേക്കുമെന്ന് സൂചന നൽകി യുവരാജ് സിംഗ്

ഭാവിയിൽ പരിശീലകനായേക്കുമെന്ന സൂചന നൽകി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ക്രിക്കറ്റ് കമെന്ററിയിലേക്ക് തിരിയാൻ തനിക്ക് താല്പര്യം ഇല്ലെന്നും തന്റെ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് താൽപര്യമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണുമായുള്ള ഇൻസ്റ്റാഗ്രാം ലൈവിലാണ് യുവരാജ് സിംഗ് മനസ്സ് തുറന്നത്.

“താൻ ഒരുപക്ഷെ പരിശീലക ജോലിയിലേക്ക് തിരിഞ്ഞേക്കും. കമന്ററി ചെയ്യുന്നതിനേക്കാൾ എനിക്ക് പരിശീലകനാവാനാണ് കൂടുതൽ താൽപര്യം. നിശ്ചിത ഓവർ ക്രിക്കറ്റിനെ കുറിച്ച് എനിക്ക് നല്ല അറിവ് ഉണ്ട്, ഒപ്പം 4, 5, 6 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ വരുന്ന താരങ്ങൾക്ക് തന്റെ അറിവ് പകർന്ന് നൽകാൻ തനിക്ക് കഴിയും. ആദ്യം താൻ ഒരു ഉപദേഷ്ട്ടാവായി ജീവിതം ആരംഭിക്കും. അത് മികച്ച രീതിയിൽ പോയാൽ മുഴുവൻ സമയം പരിശീലകനായി മാറും” യുവരാജ് സിംഗ് പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് യുവരാജ് സിംഗ് വിരമിച്ചെങ്കിലും പ്രഫഷണൽ ക്രിക്കറ്റിൽ നിന്ന് യുവരാജ് സിംഗ് ഇതുവരെ വിരമിച്ചിട്ടില്ല. ഇതുവരെ യുവരാജ് സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിന്റെ കൂടെയും ഉപദേശകനായി പ്രവർത്തിച്ചിട്ടില്ല.

ഷാഹിദ് അഫ്രിദിയുടെ കശ്മീർ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ

കാശ്മീരിനെതിരെ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, ശിഖർ ധവാൻ എന്നിവരാണ് ശഹീദ് അഫ്രിദിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.

കാശ്മീരിനെ ഇന്ത്യയിൽ നിന്ന് രക്ഷിക്കണമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിൽ മതപരമായ അതിക്രമങ്ങൾ നടത്തുന്നുമാണ് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദി പറഞ്ഞത്. അടുത്ത പാകിസ്ഥാൻ സൂപ്പർ ലീഗിൽ കാശ്മീർ എന്ന പേരിൽ ഒരു ടീമിനെ ഉൾപ്പെടുത്തണമെന്ന് ഷാഹിദ് അഫ്രീദി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

എന്നാൽ എത്ര സൈന്യം ഉണ്ടായിട്ടും കാര്യമില്ലെന്നും പാകിസ്ഥാന് ഒരിക്കലും കശ്മീർ ലഭിക്കില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ഷാഹിദ് അഫ്രീദിയുടെ വാക്കുകൾ നിരാശ നൽകിയെന്നും ഇത്തരത്തിലുള്ള വാക്കുക്കൾ അംഗീകരിക്കാൻ കഴിയില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു.

റായിഡുവിനെ തിരഞ്ഞെടുക്കാതിരുന്നത് സെലക്ടര്‍മാരുടെ മണ്ടത്തരം – യുവരാജ് സിംഗ്

2019 ലോകകപ്പിന് എംഎസ്കെ പ്രസാദ് നയിച്ച സെലക്ഷന്‍ പാനലിന്റെ മണ്ടത്തരങ്ങള്‍ ആ് റായിഡുവിനെ പോലുള്ള താരത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയതെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ടൂര്‍ണ്ണമെന്റില്‍ ആദ്യം മുതല്‍ക്കെ തഴയപ്പെട്ട താരം പിന്നീട് പല താരങ്ങള്‍ക്കും പരിക്കേറ്റ സാഹചര്യമുണ്ടായിട്ടും പരിഗണിക്കപ്പെട്ടിരുന്നില്ല.

ഐപിഎല്‍ 2019ലെയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത താരത്തെ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. താരത്തിന് പകരം വിജയ് ശങ്കറെയാണ് ടീമിലെത്തിച്ചത്. പിന്നീട് വിജയ് ശങ്കര്‍ക്കും ശിഖര്‍ ധവാനും പരിക്കേറ്റപ്പോള്‍ പകരം ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് എടുക്കുകയായിരുന്നു.

വിജയ് ശങ്കറിനെ ആദ്യം തന്നെ എടുത്തതിന്റെ കാരണം തന്നെ തനിക്ക് മനസ്സിലായില്ലെന്നും പിന്നീട് താരത്തിന് പരിക്കേറ്റപ്പോള്‍ റായിഡുവിനെ അവഗണിച്ച് പന്തിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇതെല്ലാം സെലക്ടര്‍മാരുടെ മണ്ടത്തരമെന്നാണ് യുവരാജ് പറയുന്നത്. ഈ രണ്ട് താരങ്ങള്‍ക്കും ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റില്‍ കളിക്കുവാനും മാത്രമുള്ള പരിചയം അപ്പോളുണ്ടായിരുന്നില്ലെന്നും യുവരാജ് വ്യക്തമാക്കി.

അതെ സമയം ന്യൂസിലാണ്ടില്‍ 90 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവിനെ മോശം ഐപിഎലിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ നിന്ന് പുറത്താക്കിയതെന്നും യുവരാജ് ആരോപിച്ചു. ലോകകപ്പിന് മുമ്പ് വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച താരങ്ങളെയാണ് ഇന്ത്യന്‍ മധ്യ നിരയിലേക്ക് സെലക്ടര്‍മാര്‍ പരീക്ഷിച്ചതെന്നും അത് മണ്ടത്തരമെന്നേ താന്‍ പറയൂ എന്നും യുവരാജ് കൂട്ടിചേര്‍ത്തു.

റായിഡുവിനെ തിരഞ്ഞെടുക്കാതിരുന്നത് സെലക്ടര്‍മാരുടെ മണ്ടത്തരം – യുവരാജ് സിംഗ്

2019 ലോകകപ്പിന് എംഎസ്കെ പ്രസാദ് നയിച്ച സെലക്ഷന്‍ പാനലിന്റെ മണ്ടത്തരങ്ങള്‍ ആ് റായിഡുവിനെ പോലുള്ള താരത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയതെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ടൂര്‍ണ്ണമെന്റില്‍ ആദ്യം മുതല്‍ക്കെ തഴയപ്പെട്ട താരം പിന്നീട് പല താരങ്ങള്‍ക്കും പരിക്കേറ്റ സാഹചര്യമുണ്ടായിട്ടും പരിഗണിക്കപ്പെട്ടിരുന്നില്ല.

ഐപിഎല്‍ 2019ലെയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത താരത്തെ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. താരത്തിന് പകരം വിജയ് ശങ്കറെയാണ് ടീമിലെത്തിച്ചത്. പിന്നീട് വിജയ് ശങ്കര്‍ക്കും ശിഖര്‍ ധവാനും പരിക്കേറ്റപ്പോള്‍ പകരം ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് എടുക്കുകയായിരുന്നു.

വിജയ് ശങ്കറിനെ ആദ്യം തന്നെ എടുത്തതിന്റെ കാരണം തന്നെ തനിക്ക് മനസ്സിലായില്ലെന്നും പിന്നീട് താരത്തിന് പരിക്കേറ്റപ്പോള്‍ റായിഡുവിനെ അവഗണിച്ച് പന്തിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇതെല്ലാം സെലക്ടര്‍മാരുടെ മണ്ടത്തരമെന്നാണ് യുവരാജ് പറയുന്നത്. ഈ രണ്ട് താരങ്ങള്‍ക്കും ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റില്‍ കളിക്കുവാനും മാത്രമുള്ള പരിചയം അപ്പോളുണ്ടായിരുന്നില്ലെന്നും യുവരാജ് വ്യക്തമാക്കി.

അതെ സമയം ന്യൂസിലാണ്ടില്‍ 90 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവിനെ മോശം ഐപിഎലിന്റെ അടിസ്ഥാനത്തിലാണ് ടീമില്‍ നിന്ന് പുറത്താക്കിയതെന്നും യുവരാജ് ആരോപിച്ചു. ലോകകപ്പിന് മുമ്പ് വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച താരങ്ങളെയാണ് ഇന്ത്യന്‍ മധ്യ നിരയിലേക്ക് സെലക്ടര്‍മാര്‍ പരീക്ഷിച്ചതെന്നും അത് മണ്ടത്തരമെന്നേ താന്‍ പറയൂ എന്നും യുവരാജ് കൂട്ടിചേര്‍ത്തു.

ഇന്ത്യൻ ബാറ്റിംഗ് പരിശീലകന്റെ കഴിവിനെ ചോദ്യം ചെയ്ത് യുവരാജ് സിംഗ്

ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറിന്റെ കഴിവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്ത്. ടി20 ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളെ പരിശീലിപ്പിക്കാനുള്ള കഴിവ് റാത്തോറിനുണ്ടോ എന്ന് യുവരാജ് സിംഗ് സംശയം പ്രകടിപ്പിച്ചു. പരിശീലകർ ഓരോ താരങ്ങളെയും വ്യക്തിപരമായ രീതിയിൽ സമീപിക്കണമെന്നും നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് അഭിപ്രായം ചോദിക്കാൻ ആരും ഇല്ലെന്നും യുവരാജ് സിംഗ് പറഞ്ഞു.

ഇന്ത്യൻ താരങ്ങൾക്ക് ടി20യിൽ പരിശീലനം നടത്താനുള്ള അത്രയും റാത്തോറിനുണ്ടോ എന്നും യുവരാജ് സിംഗ് ചോദിച്ചു. കഴിഞ്ഞ വർഷമാണ് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായി വിക്രം റാത്തോർ നിയമിക്കപെട്ടത്. ലോകകപ്പിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെ തുടർന്നാണ് മുൻപ് ബാറ്റിംഗ് പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിന് പകരക്കാരനായി വിക്രം റാത്തോർ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായത്. ഇന്ത്യക്ക് വേണ്ടി 6 ടെസ്റ്റ് മത്സരങ്ങളും 7 ഏകദിന മത്സരങ്ങളും മാത്രമാണ് വിക്രം റാത്തോർ കളിച്ചത്.

Exit mobile version