റാവിസ് പ്രതിധ്വനി 7s, പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാര്‍

റാവിസ് പ്രതിധ്വനി 7sന്റെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാര്‍. രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചതോടെ 16 ടീമുകള്‍ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ യുഎസ്ടി റെഡ്, റണ്ണേഴ്സപ്പായ ഇന്‍ഫോസിസ് ഓറഞ്ച് എന്നിവര്‍ക്കൊപ്പം ആര്‍എം ബ്ലാക്ക്, പോളസ് യുണൈറ്റഡ് എഫ്സി, ക്വസ്റ്റ് പര്‍പ്പിള്‍, ടാറ്റ എല്‍ക്സി, ഇന്‍ഫോസിസ് ഗ്രീന്‍, സൺടെക്, അലയന്‍സ് മാവെറിക്സ്, സഫിന്‍ എഫ്സി, ക്വസ്റ്റ് യെല്ലോ, സോഷ്യസ് എഫ്സി, യുഎസ്ടി ബ്ലൂ, ക്യുബര്‍സ്റ്റ് റെഡ്സ്, എന്‍വെസ്റ്റ്നെറ്റ് എഫ്സി, ടിസിഎസ് മൈത്രി എന്നിവരാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ജൂലൈ 8ന് ആണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങള്‍ ജൂലൈ 9ന് നടക്കും. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിൽ നിന്ന് 95 ടീമുകളെ രണ്ട് ഫേസുകളിലായി തിരിച്ച് ആണ് ടൂര്‍ണ്ണമെന്റ് നടത്തി വരുന്നത്.

ആദ്യ ഫേസിൽ നിന്ന് 17 ടീമുകള്‍ക്ക് രണ്ടാം ഫേസിലേക്ക് യോഗ്യത നൽകി.  കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ ബലത്തിൽ സീഡിംഗ് ലഭിച്ച 15 ടീമുകള്‍ക്കൊപ്പം ഈ യോഗ്യത നേടിയ ടീമുകളെ എട്ട് ഗ്രൂപ്പുകളിലായി  തിരിച്ചാണ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ഘട്ടം നടത്തിയത്.

ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ’ ടൂർണമെൻറ് 2023 ട്രോഫി പ്രകാശനവും റാലിയും 03 മെയ്‌ വൈകുന്നേരം 5 മണിക്ക്

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ ആറാം എഡിഷൻ ആരംഭിക്കുകയാണ്. ‘റാവിസ് ഹോട്ടൽ ഗ്രൂപ്പി’ൻറയും ‘യൂഡി പ്രൊമോഷൻസ്’ ൻറെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ 93 ഐ ടി കമ്പനികളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. മെയ് 6 ന് തുടങ്ങി ജൂലൈ 19 വരെ, രണ്ടു മാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ ട്രോഫി പ്രകാശനവും റാലിയും ക്യാപ്റ്റൻസ് മീറ്റിങ്ങും 03 മെയ്‌ 2023, വൈകുന്നേരം 5 മണിക്ക് ടെക്നോപാർക്കിൽ വച്ച് നടത്തുന്നു.

കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ ശ്രീ. യു. ഷറഫലി ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുക്കും. ടെക്നോപാർക്ക് ഫേസ് 2 വിൽ നിന്നു ആരംഭിക്കുന്ന ബൈക് റാലി ഫേസ് 3 വഴി പ്രധാന ക്യാമ്പസിൽ പ്രവേശിച്ചു പാർക് സെൻ്ററിന് സമീപം അവസാനിക്കും. പ്രസ്തുത ചടങ്ങിൽ ടൂർണമെൻ്റ് ട്രോഫി പ്രകാശനം ചെയ്യുകയും, ടീമുകളുടെ ജേഴ്സി പരിചയപ്പെടുത്തുകയും ചെയ്യും. തുടർന്ന് ക്യാപ്റ്റന്മാരുടെ മീറ്റിംഗ് ഉണ്ടായിരിക്കും.

ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ആസിഫ് സഹീർ, സി കെ വിനീത്, കേരള ഫുട്ബോൾ ടീം നായകരായിരുന്ന ഇഗ്നേഷ്യസ്, ബിജേഷ് ബെൻ, പ്രമുഖ ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ, കേരളത്തിന്റെ മന്ത്രിമാരായിരുന്ന ശ്രീ എ സി മൊയ്ദീൻ, ശ്രീ ഇ പി ജയരാജൻ, ശ്രീമതി മേഴ്‌സികുട്ടിയമ്മ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തത്.

രണ്ട് ഫേസ്കളിലായി ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൻറ ഇരു ഫേസിലും ആദ്യ റൌണ്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്കൗട്ട് അടിസ്ഥാനത്തിലും ആയിരിക്കും നടത്തപ്പെടുക. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവർ റോളിംഗ് ട്രോഫിയും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് ഉണ്ടാകും. ടൂർണമെന്റിലെ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോൾകീപ്പർക്കും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേർന്നൊരുക്കിയിട്ടുണ്ട്.

ഇൻഫോസിസ് ആയിരുന്നു ആദ്യ നാലുതവണയുംചാമ്പ്യന്മാർ. കഴിഞ്ഞ സീസണിൽ ഇൻഫോസിസിനെ തോൽപ്പിച്ച് യു എസ് ടി ഗ്ലോബൽ ചാമ്പ്യന്മാരായി. പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റാണ്

Exit mobile version