യാസിനോട് വാക്കു പാലിച്ച് സഞ്ജു സാംസൺ, ഒപ്പം ക്രിക്കറ്റും കളിച്ചു

സഞ്ജു സാംസൺ തന്റെ കുഞ്ഞ് ആരാധകനായ യാസിനു നൽകിയ വാക്ക് പാലിച്ചു. കേരളത്തിലേക്ക് മടങ്ങിയെത്തിയാൽ നേരിട്ട് കാണാമെന്ന് വാഗ്ദാനം ചെയ്ത സഞ്ജു ഇന്ന് യാസിനെ നേരിട്ടു കണ്ടു. യാസിനോടൊപ്പം സമയം ചിലവഴിച്ച സഞ്ജു അവനൊപ്പം ക്രിക്കറ്റും കളിച്ചു‌.

സെപ്ഷ്യലി ആബിൾഡ് ആയ യാസിൽ സഞ്ജുവിനോട് ഉള്ള തന്റെ ആരാധന അറിയിച്ചത് സോഷ്യൽ മീഡിയയിലൂടെ കണ്ട സഞ്ജു നേരത്തെ യാസിനെയും കുടുംബത്തെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അന്ന് താൻ നാട്ടിൽ എത്തിയാൽ നേരിട്ടു കാണാം എന്നും പറഞ്ഞിരുന്നു. ആ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ കുട്ടിയെ കണ്ടുമുട്ടുക മാത്രമല്ല, അവനോടൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു കൊണ്ട് യാസിനെ സന്തോഷവാനാക്കി. കീബോർഡ് വായിച്ചു കൊണ്ട് റെക്കോർഡ് ബുക്കിൽ കയറിയിട്ടുള്ള യാസിനോട് തന്റെ അമ്മയെയും കൂട്ടി യാസിനെ കാണാൻ വരാം എന്നും കീബോർഡ് വായിക്കുന്നത് അന്ന് കാണണം എന്നും സഞ്ജു പറഞ്ഞു.

ഇപ്പോൾ ഐ പി എല്ലിന്റെ ഒരുക്കത്തിനായി സഞ്ജു സാംസണും രാജസ്ഥാൻ ടീമും കേരളത്തിൽ ഉണ്ട്.

Exit mobile version