രാഹുലിന് പകരം ജൈസ്വാളായിരുന്നു അനുയോജ്യനായ പകരക്കാരന്‍ – മൈക്കൽ വോൺ

രാഹുലിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമിൽ ഉള്‍പ്പെടുത്തേണ്ടത് യശസ്വി ജൈസ്വാളിനെ ആയിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. ബിസിസിഐ ഇഷാന്‍ കിഷനെയാണ് രാഹുലിന് പകരക്കാരനായി പ്രഖ്യാപിച്ചത്. ആര്‍സിബിയ്ക്കെതിരെയുള്ള മത്സരത്തിനിടെ ആണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ ആണ് കെഎൽ രാഹുലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ഇഷാന്‍ കിഷനും ഫോം കാണിക്കുന്നുണ്ടെങ്കിലും യശസ്വി ജൈസ്വാളിന്റെ ഡ്രീം റൺ പരിഗണിക്കുമ്പോള്‍ താരത്തിനാകണമായിരുന്നു അവസരം എന്നാണ് വോൺ പറയുന്നത്. തന്റെ ട്വിറ്ററിലാണ് താരം ഇത് കുറിച്ചത്. താനായിരുന്നുവെങ്കിൽ യശസ്വി ജൈസ്വാളിനെ ആയിരിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കുക അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ ആകുവാനുള്ള താരമാണെന്നും വോൺ കുറിച്ചു.

 

 

“കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്ത്യക്കായി കളിക്കണം എന്നുണ്ട്, ഞാൻ ആ ജേഴ്‌സി ധരിക്കും” – ജയ്സ്വാൾ

ഇന്ത്യൻ ടീമികൽ അവസരം ലഭിക്കുന്നതിനായി താൻ ക്ഷമയോടെ കാത്തിരിക്കും എന്ന് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ. 21കാരനായ താരം ഐപിഎൽ 2023ൽ രാജസ്ഥാൻ റോയൽസിനായി ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് 575 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ 43 പന്തിൽ നിന്ന് 98 റൺസ് എടുത്ത ശേഷം സംസാരിക്കുക ആയിരുന്നു ജയ്സ്വാൾ.

“എന്റെ കളിയിൽ, എന്റെ പ്രക്രിയയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. എന്താണോ വരേണ്ടത് അത് വരും, ദൈവം എനിക്കായി ആസൂത്രണം ചെയ്തതെന്തോ അത് സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ജയ്സ്വാൾ ഇന്ത്യൻ ടീമിനായി കളിക്കുന്നതിനെ കുറിച്ച് പറഞ്ഞു.

എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നത് ഞാൻ നിയന്ത്രിക്കേണ്ടതുണ്ട്. തീർച്ചയായും, ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ മുതലേ എന്റെ മനസ്സിൽ ഇന്ത്യക്കായി കളിക്കണം എന്നുണ്ട്, എന്നെങ്കിലും ഞാൻ ആ ജേഴ്‌സി ധരിക്കും, പക്ഷേ കുഴപ്പമില്ല, ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു, ഞാൻ ശ്രമിക്കുന്നു, ഞാൻ ചെയ്യുന്നത് ഞാൻ ചെയ്താൽ മതി, ഞാൻ എന്നുൻ പ്രാർത്ഥിക്കുന്നുമുണ്ട്.” ഐപിഎൽ ബ്രോഡ്കാസ്റ്റർമാരായ ജിയോസിനിമയോട് സംസാരിക്കവെ യശസ്വി പറഞ്ഞു.

“ഐ പി എൽ കഴിഞ്ഞാൽ ഇന്ത്യൻ ടി20 ടീമിലെ ആദ്യ പേര് ജയ്സ്വാൾ ആയിരിക്കും” – രവി ശാസ്ത്രി

ജയ്സ്വാൾ ഇനി ഇന്ത്യൻ ടീമിൽ അവസരത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. സീനിയർ ദേശീയ ടീമിൽ ആരൊക്കെ കളിച്ചാലും കളിച്ചില്ലെങ്കിലും ജയ്സ്വാളിന് അവസരം ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. ഐപിഎൽ 2023 സീസണിന് ശേഷം ഉടൻ തന്നെ യശസ്വി ജയ്‌സ്വാളിന് ഇന്ത്യൻ കോൾ അപ്പ് ലഭിക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു.

ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ജയ്‌സ്വാൾ 47 പന്തിൽ നിന്ന് 98 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഇപ്പോൾ ഈ സീസൺ ഐ പി എൽ റൺ വേട്ടയിൽ രണ്ടാം സ്ഥാനത്തുമാണ് ജയ്സ്വാൾ.

“ജയ്സ്വാൾ തന്നെ വീക്ഷിക്കുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് തുടരുന്നു. ഓഫ് സൈഡിലൂടെയുള്ള അദ്ദേഹത്തിന്റെ ചില ഷോട്ടുകളിൽ അത്ഭുതപ്പെടുത്തുന്നു. അവൻ കഠിനമായ വഴിയിലൂടെയാണ് ഉയർന്നത്,” രവി ശാസ്ത്രി ​​പറഞ്ഞു.

“സെലക്ടർമാർക്ക് ജയ്സ്വാളിന്റെ പ്രകടനത്തിൽ സന്തുഷ്ടരായിരിക്കും. ഒരു നീണ്ട കാത്തിരിപ്പിന് ശേഷമാണ് അത്തരമൊരു പ്രതിഭയെ കാണാൻ അവർക്ക് കഴിയുന്നത്. എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അവനാകും.” അദ്ദേഹം തുടർന്നു

“പ്രത്യേകിച്ച്, വൈറ്റ്-ബോൾ ക്രിക്കറ്റിൽ, ടി20 ക്രിക്കറ്റിൽ, ആദ്യം തിരഞ്ഞെടുക്കുന്ന പേര് അവന്റേതായിരിക്കും,” ശാസ്ത്രി കൂട്ടിച്ചേർത്തു.

“റൺറേറ്റ് കൂട്ടുന്നതിൽ ആയിരുന്നു ശ്രദ്ധ, സെഞ്ച്വറിൽ ആയിരുന്നില്ല” – ജയ്സ്വാൾ

ഇന്നലെ രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ച ജൈസ്വാൾ 98 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 2 റൺസിന് സെഞ്ച്വറി നഷ്ടമായി എങ്കിലും ടീം ജയിക്കുന്നതിലും നെറ്റ് റൺറേറ്റ് കൂട്ടുന്നതിലും ആയിരുന്നു തന്റെ ശ്രദ്ധ എന്ന് ജൈസ്വാൾ പറഞ്ഞു.

ഇന്നലെ അടിച്ച എല്ലാ ഷോട്ടുകളിലും വിജയിച്ച ഷോട്ടാണ് ഏറ്റവും സന്തോഷം നൽകിയത്, കാരണം ഞാൻ അവസാനം വരെ കളിക്കാനും ടീമിനായി വിജയിപ്പിക്കാനും പഠിക്കുകയാണ്. അതാണ് എന്റെ ലക്ഷ്യം. ജയ്സ്വാൾ മത്സരശേഷം പറഞ്ഞു. ഞാൻ അനുഗ്രഹീതനും നന്ദിയുള്ളവനും ആണ്. എന്റെ പരമാവധി ഞാൻ ശ്രമിക്കുന്നു. നെറ്റ് റൺ റേറ്റ് ഉയർത്താൻ ഞാൻ ആഗ്രഹിച്ചു, സെഞ്ച്വറിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു

എല്ലാ മികച്ച കളിക്കാർക്കൊപ്പവും കളിക്കാൻ തമിക്ക് ആകുന്നു. ഐപിഎൽ മികച്ച താരങ്ങൾക്കൊപ്പം കളിക്കാനുള്ള മികച്ച വേദിയാണ്. ജയ്സ്വാൾ കൂട്ടിച്ചേർത്തു.

ഈ ജയത്തോടെ, 12 മത്സരങ്ങളിൽ ആറിൽ വിജയിച്ച റോയൽസ് 12 പോയിന്റും നെറ്റ് റൺ റേറ്റും +0.633 ആയി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

തന്നെ പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം ഐപിഎലില്‍ ലഭിയ്ക്കുന്നു എന്നതിൽ സന്തോഷം – – യശസ്വി ജൈസ്വാള്‍

ഐപിഎലില്‍ ഇന്നലെ രാജസ്ഥാനെ വന്‍ വിജയത്തിലേക്ക് നയിച്ചപ്പോള്‍ അതിൽ യശസ്വി ജൈസ്വാളിന്റെ ഒറ്റയാള്‍ പ്രകടനം ആയിരുന്നു എടുത്ത് പറയേണ്ടത്. 47 പന്തിൽ 98 റൺസ് നേടിയ ജൈസ്വാള്‍ പുറത്താകാതെ നിന്നപ്പോള്‍ താരത്തിന് ഈ സീസണിലെ രണ്ടാമത്തെ ശതകം നേടുവാനുള്ള അവസരമാണ് ആണ് നഷ്ടമായത്.

താന്‍ ധോണി, വിരാട്, ബട്‍ലര്‍, സഞ്ജു എന്നിവരുമായി കളിയെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും അത് തന്റെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നുണ്ടെന്നും ജൈസ്വാള്‍ വ്യക്തമാക്കി. ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റിൽ തനിക്കും തന്നെ പോലുള്ള ചെറുപ്പക്കാര്‍ക്കും വന്ന് കഴിവ് തെളിയിക്കുവാനുള്ള അവസരം ലഭിയ്ക്കുന്നു എന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും ജൈസ്വാള്‍ വ്യക്തമാക്കി.

മറുവശത്ത് സഞ്ജു സാംസണും ആക്രമിച്ച് കളിച്ചപ്പോള്‍ താരം 29 പന്തിൽ 48 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. ശതകം നഷ്ടമായതിനെക്കുറിച്ച് ജൈസ്വാളിനോട് ചോദിച്ചപ്പോള്‍ താരം പറഞ്ഞത് റൺ റേറ്റ് ആയിരുന്നു ലക്ഷ്യം എന്നും ശതകത്തെക്കുറിച്ച് ചിന്തിച്ചതേയില്ലെന്നുമാണ്.

താനും സഞ്ജുവും മത്സരം എത്രയും വേഗത്തിൽ തീര്‍ക്കണമെന്നതായിരുന്നു ചിന്തിച്ചതെന്നും തന്റെ ശതകത്തെക്കുറിച്ച് അല്ലായിരുന്നു ചര്‍ച്ചയെന്നും ജൈസ്വാള്‍ പറഞ്ഞു. ഐപിഎലിലെ വേഗതയേറിയ അര്‍ദ്ധ ശതകം ആണ് ഇന്നലെ രാജസ്ഥാന് വേണ്ടി ജൈസ്വാള്‍ നേടിയത്. 13 പന്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

“ബട്ലറിന്റെ റണ്ണൗട്ട് ഓർക്കേണ്ട, അടി തുടരാൻ സഞ്ജു പറഞ്ഞു” – ജൈസ്വാൾ

ഇന്ന് തുടക്കത്തിൽ ബട്ലർ ജൈസ്വാളിന്റെ ഒരു മോശം കോൾ കാരണം റണ്ണൗട്ട് ആയിരുന്നു. എന്നാൽ ആ റണ്ണൗട്ട് മറക്കാനും കളിയിൽ ശ്രദ്ധ കൊടുക്കാനും തനിക്ക് പ്രചോദനം തന്നത് ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് എന്ന് മത്സര ശേഷം ജൈസ്വാൾ പറഞ്ഞു. ഇന്ന് 43 പന്തിൽ 98 റൺസ് എടുത്ത് പുറത്താകാതെ നിന്ന ജൈസ്വാൾ ആയിരുന്നു കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് ബാറ്റു ചെയ്യുമ്പോൾ നെറ്റ് റൺ റേറ്റ് മാത്രമായിരുന്നു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നതെന്ന് ഞാൻ കരുതുന്നു, ഞാനും സഞ്ജുവും കളി വേഗത്തിൽ പൂർത്തിയാക്കുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ജൈസ്വാൾ പറഞ്ഞു. ബട്ട്‌ലർ റണ്ണൗട്ടായത് പോലുള്ള കാര്യങ്ങൾ അത് കളിയിൽ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു, ഇത് എനിക്ക് കൂടുതൽ നന്നായി ബാറ്റു ചെയ്യാനുള്ള ഉത്തരവാദിത്തം നൽകുന്നു. ജൈസ്വാൾ പറഞ്ഞു.

സഞ്ജു ഭായ് വന്ന് എന്റെ കളി തുടരാനും റൺ ഔട്ടിനെക്കുറിച്ച് ചിന്തിക്കേണ്ടെന്നും പറഞ്ഞു. ഇത് സഹായിച്ചു. ജൈസ്വാൾ പറയുന്നു. എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് വന്ന് പ്രകടനം നടത്താൻ കഴിയുന്ന ഐപിഎൽ പോലുള്ള ഒരു ടൂർണമെന്റിന് ഞാൻ നന്ദിയുള്ളവനാണ് എന്നും ജൈസ്വാൾ പറഞ്ഞു.

“എനിക്ക് ഇന്ന് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു, സിംഗിൾ എടുത്ത് ജൈസ്വാളിന്റെ കളി ആസ്വദിക്കുകയായിരുന്നു” – സഞ്ജു സാംസൺ

ഇന്ന് 98 റൺസ് എടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ച രാജസ്ഥാൻ റോയൽസ് ഓപ്പണറെ അഭിനന്ദിച്ച് സഞ്ജു സാംസൺ. ഇന്ന് ജൈസ്വാളിന് ഒപ്പം കൂട്ടുകെട്ട് പടുത്ത സഞ്ജു തനിക്ക് ജൈസ്വാളിന്റെ ഇന്നിംഗ്സ് ആസ്വദിക്കേണ്ട ജോലി മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞു.

ഇന്ന് എനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. സിംഗിൽ എടുത്ത് അവനു ബാറ്റ് കൊടുത്ത് അവന്റെ കളി കാണുക ആയിരുന്നു താൻ. പവർപ്ലേയിൽ അവൻ എങ്ങനെ പോകുന്നുവെന്ന് ബൗളർമാർക്ക് പോലും അറിയാം. പവർപ്ലേയിൽ ബാറ്റ് ചെയ്യുന്നത് അദ്ദേഹം ആസ്വദിക്കുന്നു. സഞ്ജു സാംസൺ പറഞ്ഞു.

ഇന്നത്തെ വിജയം ഗുണം ചെയ്തു എന്നും ഞങ്ങൾക്ക് ബാക്കിയുളാ രണ്ട് മത്സരങ്ങൾ രണ്ട് ക്വാർട്ടർ ഫൈനലുകളായാണ് താൻ കാണുന്നത് എന്നും സഞ്ജു പറഞ്ഞു.ഐപിഎല്ലിൽ ഒരിക്കലും സമ്മർദ്ദം കുറയില്ല. ഓരോ കളിയും ഓരോ ഓവറും പ്രധാനമാണ്. സഞ്ജു പറഞ്ഞു. ഇന്നത്തെ ജയത്തിൽ വളരെ സന്തോഷമുണ്ട്, പക്ഷേ ഞങ്ങൾക്ക് കുറച്ച് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ക്യാപ്റ്റൻ പറഞ്ഞു.

ജൈസ്വാളിന്റെ വെടിക്കെട്ട്!! ഒപ്പം സഞ്ജുവും!! രാജസ്ഥാൻ റോയൽസിന് വമ്പൻ വിജയം!!

രാജസ്ഥാൻ റോയൽസ് ആഗ്രഹിച്ച ആ വലിയ വിജയം അവസാനം എത്തി. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ 151 റൺസ് ചെയ്സ് ചെയ്ത രാജസ്ഥാൻ റോയൽസ് വെറും 13.1 ഓവറിൽ 8 വിക്കറ്റ് വിജയം സ്വന്തമാക്കി. ജൈസാളിന്റെയും സഞ്ജു സാംസന്റെയും തകർപ്പൻ ഇന്നൊംഗ്സുകൾ ആണ് രാജസ്ഥാന്റെ വിജയം വേഗത്തിൽ ആക്കിയത്.

ഇന്ന് ചെയ്സിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിനായി ആദ്യ ഓവർ മുതൽ ജൈസ്വാൾ വെടിക്കെട്ട് പ്രകടനം നടത്തി. നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 26 റൺസുകൾ പിറന്നു. റൺ ഒന്നുൻ എടുക്കാതെ ബട്ലർ റൺ ഔട്ട് ആയി എങ്കിലും ജൈസ്വാൾ അടി തുടർന്നു. 13 പന്തിൽ അർധ സെഞ്ച്വറിയിൽ എത്തി ഐ പി എല്ലിലെ ഏറ്റവും വേഗതയാർന്ന ഫിഫ്റ്റി തന്റെ പേരിലാക്കി.

ജൈസ്വാൾ 47 പന്തിൽ നിന്ന് 98 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 5 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു ജൈസ്വാളിന്റെ ഇന്നിംഗ്സ്. മറുവശത്ത് സഞ്ജുവും ആക്രമിച്ചു കളിച്ചു. സഞ്ജു 29 പന്തിൽ 48 റൺസ് എടുത്തും പുറത്താകാതെ നിന്നു. സഞ്ജു അഞ്ചു സിക്സും 2 ഫോറും പറത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത കൊൽക്കത്തയെ 149 റൺസിൽ പിടിച്ചുകെട്ടാൻ രാജസ്ഥാന്‍ റോയൽസിനായി. വെങ്കിടേഷ് അയ്യര്‍ 57 റൺസ് നേടി പൊരുതി നോക്കിയെങ്കിലും രാജസ്ഥാന് വേണ്ടി നാല് വിക്കറ്റ് നേടി ചഹാല്‍ കൊൽക്കത്തയെ വരിഞ്ഞുകെട്ടുകയായിരുന്നു.

ഓപ്പണര്‍മാരെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ 29/2 എന്ന നിലയിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. പിന്നീട് വെങ്കിടേഷ് അയ്യര്‍ – നിതീഷ് റാണ കൂട്ടുകെട്ട് കൊൽക്കത്തയെ മുന്നോട്ട് നയിച്ചപ്പോള്‍ പത്തോവറിൽ ടീം 76/2 എന്ന നിലയിലായിരുന്നു. പത്താം ഓവറിൽ അശ്വിനെ രണ്ട് സിക്സിന് വെങ്കിടേഷ് അയ്യര്‍ പറത്തിയപ്പോള്‍ നിതീഷ് റാണ ഒരു ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് 18 റൺസ് വന്നു.

എന്നാൽ തൊട്ടടുത്ത ഓവറിൽ ബൗളിംഗിനായി ആദ്യമായി എത്തിയ ചഹാൽ നിതീഷ് റാണയെ പുറത്താക്കുകയായിരുന്നു. 22 റൺസ് നേടിയ നിതീഷ് പുറത്തായപ്പോള്‍ 48 റൺസ് കൂട്ടുകെട്ടാണ് തകര്‍ന്നത്. 30 റൺസ് കൂട്ടുകെട്ട് നേടി വെങ്കിടേഷ് അയ്യര്‍ – ആന്‍ഡ്രേ റസ്സൽ കൂട്ടുകെട്ട് അപകടകാരിയായി മാറുമെന്ന് കരുതിയ നിമിഷത്തിലാണ് കെഎം ആസിഫ് 10 റൺസ് നേടിയ റസ്സിലിനെ പുറത്താക്കിയത്.

14 ഓവര്‍ പിന്നിടുമ്പോള്‍ കൊൽക്കത്ത 110/4 എന്ന നിലയിലായിരുന്നു. വെങ്കിടേഷ് അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും ചഹാല്‍ താരത്തെ പുറത്താക്കി. 42 പന്തിൽ 57 റൺസായിരുന്നു വെങ്കിടേഷ് അയ്യര്‍ നേടിയത്. ശര്‍ദ്ധുൽ താക്കൂറിനെയും പുറത്താക്കി ചഹാൽ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി.

പിന്നീട് തന്റെ അവസാന ഓവറിൽ റിങ്കു സിംഗിനെ പുറത്താക്കി ചഹാൽ മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി.  149 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയത്. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും നേടി.

ഹെന്റമ്മോ!! വെറും 13 ബോൾ!! ഐ പി എൽ ചരിത്രത്തിലെ വേഗതയാർന്ന ഫിഫ്റ്റിയുമായി ജൈസ്വാൾ!!

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഫിഫ്റ്റിയുമായി രാജസ്ഥാൻ റോയൽസ് ഓപ്പണർ ജൈസ്വാൾ. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ വെറും 13 പന്തിൽ നിന്ന് ആണ് ജൈസ്വാൾ 50 അടിച്ചത്. യുവരാജ് സിംഗിന്റെ ലോക റെക്കോർഡ് വെറും ഒരു ബോളിനാണ് ജൈസാളിന് നഷ്ടമായത്. യുവരാജ് സിംഗിന്റെ 12 ബോളിൽ അർധ സെഞ്ച്വറി ആണ് ടി20യിലെ മൊത്തതിൽ ഉള്ള റെക്കോർഡ്.

ഐ പി എല്ലിൽ ഇതുവരെ ഉള്ള വേഗതയാർ അർധ സെഞ്ച്വറി റെക്കോർഡ് കെ എൽ രാഹുലിന്റെയും പാറ്റ് കമ്മിൻസിന്റെയും പേരിൽ ആയിരുന്നു. ഇരുവരും 14 പന്തിൽ നിന്ന് അർധ സെഞ്ച്വറികൾ നേടിയിരുന്നു. ഇന്ന് നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ മാത്രം 26 റൺസ് ആണ് ജൈസാൾ അടിച്ചത്. 13 പന്തിൽ നിന്ന് 7 ഫോറും 3 സിക്സും ആണ് ജൈസാൾ അടിച്ചത്.

Fastest 50s in IPL

13b – Jaiswal*
14b – KL Rahul
14b – Pat Cummins
15b – Yusuf Pathan
15b – Sunil Narine
15b – Nicholas Pooran

അൺക്യാപ്ഡ് പ്ലേയര്‍മാരിലെ ടോപ് സ്കോറര്‍ ഇനി യശസ്വി ജൈസ്വാള്‍

ഐപിഎലില്‍ അൺക്യാപ്ഡ് പ്ലേയര്‍മാരിലെ ടോപ് സ്കോറര്‍ പദവി ഇനി യശസ്വി ജൈസ്വാളിന് സ്വന്തം. ഇന്നലെ താരം നേടിയ 62 പന്തിൽ നിന്നുള്ള 124 റൺസ് പോള്‍ വാള്‍ത്താട്ടിയെ മറികടന്ന് പട്ടികയിലെ ഒന്നാമനാകുവാന്‍ ജൈസ്വാളിനെ സഹായിച്ചു. 2011ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 63 പന്തിൽ നിന്ന് 120 റൺസ് നേടി പുറത്താകാതെ നിന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം പോള്‍ വാള്‍ത്താട്ടി ഈ നേട്ടം സ്വന്തമാക്കിയത്.

പട്ടികയിലെ മറ്റു താരങ്ങള്‍ ഷോൺ മാര്‍ഷ് (കിംഗ്സ് ഇലവന്‍ പഞ്ചാബ് – 69 പന്തിൽ 115 റൺസ് – എതിരാളികള്‍ രാജസ്ഥാന്‍ റോയൽസ് , വര്‍ഷം -2008), മനീഷ് പാണ്ടേ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 73 പന്തിൽ പുറത്താകാതെ 114 റൺസ് – എതിരാളികള്‍ – ഡൽഹി ക്യാപിറ്റൽസ് വര്‍ഷം – 2009), രജത് പടിദാര്‍ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 54 പന്തിൽ പുറത്താകാതെ 112 എതിരാളികള്‍ – ലക്നൗ സൂപ്പര്‍ ജയന്റ്സ് വര്‍ഷം – 2022), ദേവ്ദത്ത് പടിക്കൽ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 52 പന്തിൽ പുറത്താകാതെ 101 എതിരാളികള്‍ – രാജസ്ഥാന്‍ റോയൽസ് വര്‍ഷം – 2021)

ജൈസ്വാള്‍ വേറെ ലെവൽ – രോഹിത് ശര്‍മ്മ

യശസ്വി ജൈസ്വാളിനെ താന്‍ കഴിഞ്ഞ സീസൺ കണ്ടതാണെന്നും അന്നും മികവ് പുലര്‍ത്തിയ താരം ഇത്തവണ തന്റെ ഗെയിം വേറെ ലെവല്‍ ആക്കിയിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. മുംബൈയോട് തോൽവിയേറ്റ് വാങ്ങിയപ്പോള്‍ രാജസ്ഥാന്റെ ഓപ്പണിംഗ് താരത്തിനാണ് തന്റെ 124 റൺസിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്.

താരത്തിനോട് താന്‍ ഈ പവര്‍ എല്ലാം എവിടുന്നാണ് വരുന്നതെന്ന് ചോദിച്ചുവെന്നും താരം നല്ല പോലെ സമയം ജിമ്മിൽ ചെലവഴിക്കുന്നുണ്ടെന്നാണ് മറുപടി പറഞ്ഞതെന്നും രോഹിത് പറഞ്ഞു. മികച്ച രീതിയിലുള്ള ടൈമിംഗാണ് താരത്തിനുള്ളതെന്നും ഇതെല്ലാം താരത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും രാജസ്ഥാന്‍ റോയൽസിനും മികച്ച കാര്യമാണെന്നും രോഹിത് കൂട്ടിചേര്‍ത്തു.

ഐപിഎൽ @1000, ജൈസ്വാള്‍ @124, രാജസ്ഥാന്‍ @ 212

യശസ്വി ജൈസ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിംഗുണ്ടായിട്ടും മറ്റു താരങ്ങളിൽ നിന്ന് ശ്രദ്ധേയമായ പ്രകടനം വരാതിരുന്നുവെങ്കിലും ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച് ജൈസ്വാള്‍. ജൈസ്വാള്‍ 62 പന്തിൽ 124 റൺസ് നേടിയപ്പോള്‍ ടീമിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ എക്സ്ട്രാസ് ഇനത്തിൽ വന്ന 25 റൺസ് ആണ്. 212/7 എന്ന സ്കോറാണ് രാജസ്ഥാന്‍ മുംബൈയ്ക്കെതിരെ എടുത്തത്.

ബട്‍ലര്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ജൈസ്വാള്‍ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്നതാണ് കണ്ടത്. തന്റെ മികച്ച ഫോം തുടര്‍ന്ന താരത്തിന്റെ മികവിൽ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 65 റൺസാണ് രാജസ്ഥാന്‍ റോയൽസ് നേടിയത്. 18 റൺസ് മാത്രം നേടിയ ബട്‍ലര്‍ പുറത്താകുമ്പോള്‍ 7.1 ഓവറിൽ 72 റൺസായിരുന്നു രാജസ്ഥാന്‍ നേടിയത്.

14 റൺസ് നേടിയ സഞ്ജുവിനെ അര്‍ഷദ് ഖാനും 2 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിനെ ചൗളയും പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 103/3 എന്ന നിലയിലായി. എന്നാൽ ജൈസ്വാള്‍ ഇതിനിടെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

നാലാം വിക്കറ്റിൽ ജൈസ്വാളും ജേസൺ ഹോള്‍ഡറും ചേര്‍ന്ന് 20 പന്തിൽ നിന്ന് 40 റൺസാണ് നേടിയത്. ഇതിൽ 11 റൺസാണ് ഹോള്‍ഡറുടെ സംഭാവന. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. ആ ഓവറിൽ ഹെറ്റ്മ്യറിന് ഒരു റൺ പോലും എടുക്കാനും സാധിക്കാതെ പോയപ്പോള്‍ 15 ഓവറിൽ രാജസ്ഥാന്‍ 143/4 എന്ന നിലയിലായിരുന്നു.

അര്‍ഷദ് ഖാനെ സിക്സര്‍ പറത്തിയ ഹെറ്റ്മ്യറെ തൊട്ടടുത്ത പന്തിൽ പുറത്താക്കി താരം മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 8 റൺസാണ് 9 പന്തിൽ നിന്ന് ഹെറ്റ്മ്യര്‍ നേടിയത്. ഓവറിലെ അവസാന പന്തിൽ അര്‍ഷദിനെ സിക്സര്‍ പറത്തി യശസ്വി 90കളിലേക്ക് കടന്നു.

53 പന്തിൽ നിന്ന് ജൈസ്വാള്‍ തന്റെ ശതകം തികയ്ക്കുകയായിരുന്നു. ജോഫ്രയെ അടുത്ത ഓവറിൽ രണ്ട് സിക്സുകള്‍ക്ക് പറത്തി ജൈസ്വാള്‍ രാജസ്ഥാനെ ഇരുനൂറ് റൺസിന് അടുത്തേക്ക് എത്തിച്ചു.  അവസാന ഓവറിൽ 62 പന്തിൽ 124 റൺസ് നേടിയ ജൈസ്വാള്‍ മടങ്ങിയപ്പോള്‍ അര്‍ഷദ് ഖാന്‍ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി.

 

 

Exit mobile version