ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നോമിനേഷനിൽ യശസ്വി ജയ്സ്വാൾ

2024 ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡിന് യശസ്വി ജയ്സ്വാൾ നോമിനേറ്റ് ചെയ്യപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ മിന്നുന്ന പ്രകടനത്തിനാണ് ഇന്ത്യയുടെ യുവ ബാറ്ററെ ഐ സി സി പുരസ്കാരത്തിന് പരിഗണിക്കുന്നത്.

ന്യൂസിലൻഡ് സ്റ്റാർ ബാറ്റർ കെയ്ൻ വില്യംസൺ, ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സാങ്ക എന്നിവരുമായാകുൻ ജയ്‌സ്വാൾ പുരസ്കാരത്തിനായി പോരാടുക.

ഇതുവരെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 8 ഇന്നിംഗ്‌സുകളിൽ നിന്നായി 655 റൺസ് നേടാൻ ജയ്സ്വാളിനായിരുന്നു‌. 2 ഇരട്ട സെഞ്ച്വറികളും ജയ്സ്വാൾ ഈ പരമ്പരയിൽ നേടി. ഫെബ്രുവരിയിൽ ജയ്‌സ്വാൾ 112 ശരാശരിയിൽ 560 റൺസ് നേടി. ഇതിൽ 20 സിക്‌സറുകൾ ഉൾപ്പെടുന്നു.

വില്യംസണും നിസ്സാങ്കയും ഫെബ്രുവരി മാസത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 403 റൺസാണ് വില്യംസൺ നേടിയത്. നിസാങ്ക അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ശ്രീലങ്കൻ താരത്തിൻ്റെ ആദ്യ ഏകദിന ഡബിൾ സെഞ്ച്വറി കുറിച്ചിരുന്നു.

ശ്രേയസ്സ് അയ്യരും ഇഷാന്‍ കിഷനും കേന്ദ്ര കരാറിൽ നിന്നും പുറത്ത്, കേന്ദ്ര കരാര്‍ നേടി ജൈസ്വാള്‍

ബിസിസിഐയുടെ കേന്ദ്ര കരാറിൽ നിന്ന് ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും പുറത്ത്. നേരത്തെ അയ്യര്‍ക്ക് ഗ്രേഡ് ബിയും ഇഷാന്‍ കിഷനും ഗ്രേഡ് സി കരാറും ആണ് ലഭിച്ചത്. അതേ സമയം ഇന്ത്യയുടെ പുതു താരോദയം യശസ്വി ജൈസ്വാളിന് ഗ്രേഡ് ബി കരാര്‍ ബിസിസിഐ നൽകിയിട്ടുണ്ട്.

ശുഭ്മന്‍ ഗില്ലിനും മൊഹമ്മദ് ഷമിയ്ക്കും ഗ്രേഡ് എ കരാറിലേക്ക് ഉയര്‍ച്ച ലഭിച്ചിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റി ഫാസ്റ്റ് ബൗളിംഗ് കരാര്‍ എന്ന പുതിയ ഒരു വിഭാഗവും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 2023 മുതൽ സെപ്റ്റംബര്‍ 2024 വരെയാണ് കേന്ദ്ര കരാറിന്റെ ദൈര്‍ഘ്യം. ഈ സമയത്ത് മൂന്ന് ടെസ്റ്റുകളിലോ എട്ട് ഏകദിനങ്ങളിലോ പത്ത് ടി20 മത്സരങ്ങളിലോ കളിച്ചവര്‍ക്ക് സ്വാഭാവികമായി ഗ്രേഡ് സി കരാര്‍ ലഭിയ്ക്കും. ഇപ്രകാരം സര്‍ഫ്രാസ് ഖാനോ ധ്രുവ് ജുറെലോ ഇംഗ്ലണ്ടിനെതിരെ ധരംശാലയിലെ അവസാന ടെസ്റ്റ് കളിച്ചാൽ അവര്‍ക്കും കേന്ദ്ര കരാര്‍ ലഭിയ്ക്കും.

Grade A+: Rohit Sharma, Virat Kohli, Jasprit Bumrah and Ravindra Jadeja.

Grade A: R Ashwin, Mohd. Shami, Mohd. Siraj, KL Rahul, Shubman Gill and Hardik Pandya.

Grade B: Surya Kumar Yadav, Rishabh Pant, Kuldeep Yadav, Axar Patel and Yashasvi Jaiswal.

Grade C: Rinku Singh, Tilak Verma, Ruturaj Gaekwad, Shardul Thakur, Shivam Dube, Ravi Bishnoi, Jitesh Sharma, Washington Sundar, Mukesh Kumar, Sanju Samson, Arshdeep Singh, KS Bharat, Prasidh Krishna, Avesh Khan and Rajat Patidar.

Fast Bowling contracts: Akash Deep, Vijaykumar Vyshak, Umran Malik, Yash Dayal and Vidwath Kaverappa.

120 റൺസ് കൂടെ നേടിയാൽ ജയ്സ്വാളിന് ഗവാസ്കറിന്റെ റെക്കോർഡ് തകർക്കാം

ഇംഗ്ലണ്ടിനെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയിൽ ജയ്സ്വാളിന് ഒരു വലിയ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരം ഉണ്ട്. ഇതിനകം തന്നെ ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ, ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്നീ റെക്കോർഡ് തന്റേതാക്കി മാറ്റിയ യുവതാരത്തിന് മുന്നിൽ ഗവാസ്കറിന്റെ ഒരു റെക്കോർഡ് ആണ് ഉള്ളത്. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡ്.

ഇതുവരെ 4 മത്സരങ്ങളിൽ നിന്നായി 655 റൺസ് നേടാൻ ജയ്സ്വാളിന് ആയിട്ടുണ്ട്. 1971ൽ വെസ്റ്റ് ഇൻഡീസിനെതിരായ നാല് മത്സരങ്ങളിൽ നിന്ന് 774 റൺസ് എന്ന സുനിൽ ഗവാസ്‌കറിൻ്റെ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ആണ് ജയ്‌സ്വാളിന് മുന്നിൽ ഉള്ളത്. ഈ ചരിത്ര റെക്കോർഡ് മറികടക്കാൻ ജയ്‌സ്വാളിന് ഇനി 120 റൺസ് കൂടി വേണം. ഇനി ഈ പരമ്പരയിൽ ഒരു മത്സരം കൂടിയാണ് ബാക്കിയുള്ളത്. മികച്ച ഫോമിലുള്ള ജയ്സ്വാളിന് ഈ നേട്ടത്തിൽ എത്താൻ കഴിഞ്ഞാൽ അത് ചരിത്ര നിമിഷമാകും.

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ:

Sunil Gavaskar – 774 runs vs West Indies, 1971

Sunil Gavaskar – 732 runs vs West Indies, 1978

Virat Kohli – 692 runs vs Australia, 2014-15

Virat Kohli’s – 655 runs vs England, 2016

Yashasvi Jaiswal – 655* runs vs England, 2024

ഇന്ത്യ പതറുന്നു, നാല് വിക്കറ്റുകൾ വീണു

ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 131-4 എന്ന നിലയിൽ. ഷൊഹൈബ് ബഷീറിന്റെ സ്പിന്നിന് മുന്നിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ പതറുന്നത് ആണ് കാണാൻ ആയത്. ഇപ്പോൾ 54 റൺസുമായി യശസ്വി ജയ്സ്വാളും 1 റണ്ണുമായി സർഫറാസ് ഖാനും ആണ് ക്രീസിൽ ഉള്ളത്.

നേരത്തെ ആൻഡേഴ്സണു മുന്നിൽ 1 റൺ എടുത്ത രോഹിത് ശർമ്മ വീണിരുന്നു. 38 റൺസ് എടുത്ത ഗിൽ, 17 റൺസ് എടുത്ത രജത് പടിദാർ, 12 റൺസ് എടുത്ത ജഡേജ എന്നിവരെ ഷൊഹൈബ് ബഷീർ പുറത്താക്കി. ഇന്ത്യ ഇപ്പോഴും ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 222 റൺസ് പിറകിലാണ്.

ടെസ്റ്റ് റാങ്കിംഗിൽ വലിയ കുതിപ്പ് നടത്തി ജയ്സ്വാൾ

ഐ സി സി റാങ്കിംഗിൽ വലിയ കുതിപ്പ് നടത്തി യശസ്വി ജയ്സ്വാൾ. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പുറത്താകാതെ 214 റൺസ് നേടിയതിന് ശേഷം ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 29ആം സ്ഥാാനത്ത് ഉണ്ടായിരുന്ന ജയ്സ്വാൾ 15-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണിത്.

ഒന്നാം ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി. രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറിക്ക് അടുത്ത് എത്തിയ ശുഭ്മാൻ ഗിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 35-ാം സ്ഥാനത്തെത്തി. അരങ്ങേറ്റക്കാരായ സർഫറാസ് ഖാനും ധ്രുവ് ജുറലും യഥാക്രമം 75, 100 സ്ഥാനങ്ങളിൽ റാങ്കിംഗിൽ പ്രവേശിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്റെ മികച്ച പ്രകടനം തുടർന്ന കെയ്ൻ വില്യംസൺ ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തൻ്റെ സ്ഥാനം ശക്തിപ്പെടുത്തി.

ഗവാസ്കറിന്റെ റെക്കോർഡ് തകർക്കാൻ ജയ്സ്വാളിന് 229 റൺസ് കൂടെ

ഇംഗ്ലണ്ടിനെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയിൽ ജയ്സ്വാളിന് ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കാനുള്ള അവസരം ഉണ്ട്. ഇതിനകം തന്നെ ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ, ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്നീ റെക്കോർഡ് തന്റേതാക്കി മാറ്റിയ യുവതാരത്തിന് മുന്നിൽ ഗവാസ്കറിന്റെ ഒരു റെക്കോർഡ് ആണ് ഉള്ളത്. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡ്.

മൂന്ന് മത്സരങ്ങളിൽ നിന്നായി 545 റൺസ് നേടാൻ ജയ്സ്വാളിന് ആയിട്ടുണ്ട്. 1971ൽ വെസ്റ്റ് ഇൻഡീസിനെതിരായ നാല് മത്സരങ്ങളിൽ നിന്ന് 774 റൺസ് എന്ന സുനിൽ ഗവാസ്‌കറിൻ്റെ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ആകും ജയ്‌സ്വാൾ മറികടക്കാൻ ഇനി ശ്രമിക്കുക. ഈ ചരിത്ര റെക്കോർഡ് മറികടക്കാൻ ജയ്‌സ്വാളിന് ഇനി 229 റൺസ് കൂടി വേണം. രണ്ട് ടെസ്റ്റുകൾ ആണ് ഇനി ഈ പരമ്പരയിൽ ബാക്കിയുള്ളത്.

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ:

Sunil Gavaskar – 774 runs vs West Indies, 1971

Sunil Gavaskar – 732 runs vs West Indies, 1978

Virat Kohli – 692 runs vs Australia, 2014-15

Virat Kohli’s – 655 runs vs England, 2016

Dilip Sardesai – 642 runs vs West Indies, 1971

ജയ്സ്വാൾ ഒരു സ്പെഷ്യൽ താരമാകും എന്ന് വിശ്വാസം ഉണ്ടായിരുന്നു ആദ്യ കോച്ച് ആരിഫ് ഹുസൈൻ

ഇന്ത്യയ്‌ക്കായി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന യശസ്വി ജയ്സ്വാളിനെ ഓർത്ത് അഭിമാനിക്കുന്നു എന്ന് അദ്ദേഹത്തിന്റെ ആദ്യ കോച്ച് ആരിഫ് ഹുസൈൻ. താൻ തുടക്കം മുതൽ യുവ ബാറ്ററുടെ കഴിവിൽ വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “യശസ്വി ഒരു സെപ്ഷ്യൽ പ്ലയർ ആണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു,” ആരിഫ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

“ഞങ്ങൾ അവനെ മെച്ചപ്പെടുത്താനായി പദ്ധതികൾ തയ്യാറാക്കി മുംബൈയിലേക്ക് കൊണ്ടുപോയി, അവനുള്ള യാത്ര സൗകര്യങ്ങളും പരിശീലന സൗകര്യങ്ങളും നൽകി, ഇപ്പോൾ അവന്റെ പ്രകടനങ്ങൾ അവനായി സ്വയം സംസാരിക്കുന്നു.” ഹുസൈൻ പറഞ്ഞു,

“ജയ്സ്വാൾ തുടക്കം മുതൽ മിടുക്കനായിരുന്നു, ഞങ്ങൾ അന്ന് കണ്ട ഒരു തിളക്കം, ഇന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. 2007-8ൽ ആണ് അദ്ദേഹത്തെ എൻ്റെ അക്കാദമിയിൽ പ്രവേശിപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം സീനിയർ ടീമിൽ ഇടം നേടി, അവിടെ ഞങ്ങൾ അദ്ദേഹത്തിന് എല്ലാ അവസരങ്ങളും നൽകി.” ഹുസൈൻ പറഞ്ഞു.

“ജയ്സ്വാൾ നന്നായി പരിശ്രമിച്ചിട്ടുണ്ട് പ്രവർത്തിച്ചിട്ടുണ്ട്, അവനിൽ ലീഡർഷിപ്പ് ഗുണങ്ങളുമുണ്ട. ഭയം അവനെ ഒരിക്കലും തടസ്സപ്പെടുത്തിയിട്ടില്ല” കോച്ച് കൂട്ടിച്ചേർത്തു.

“ജയ്സ്വാൾ ആക്രമിച്ചു കളിക്കാൻ പഠിച്ചത് ബാസ്ബോൾ കണ്ടല്ല ഐ പി എല്ലിൽ നിന്നാണ്” – നാസർ ഹുസൈൻ

ജയ്‌സ്വാൾ ആക്രമിച്ചു കളിച്ചത് ബാസ്ബോൾ കണ്ടിട്ടാണ് എന്നുള്ള ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിന്റെ വാക്കുകളെ വിമർശിച്ച് നാസർ ഹുസൈൻ. “എതിരാളികൾ ഇങ്ങനെ ആക്രമിച്ചു കളിക്കുന്നത് കാണുമ്പോൾ, അതിന്റെ ക്രെഡിറ്റ് ഞങ്ങൾക്ക് എടുക്കണമെന്ന് തോന്നുന്നു,” എന്നായിരുന്നു ഡക്കറ്റ് ജയ്സ്വാളിന്റെ സെഞ്ച്വറിയെ കുറിച്ച് പറഞ്ഞത്.

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ ഇംഗ്ലണ്ട് താരത്തിൻ്റെ ഈ അഭിപ്രായത്തെ എതിർത്തു. “ജയ്‌സ്വാളിനെ കുറിച്ചുള്ള ഡക്കറ്റിന്റെ കമൻ്റ് ഞാൻ കേട്ടു, അവൻ നിങ്ങളിൽ നിന്ന് പഠിച്ചിട്ടില്ല, അവൻ ആക്രമിച്ചു കളിക്കാൻ പഠിച്ചത് അവൻ ക്രിക്കറ്റിലേക്ക് വന്ന വഴികളിൽ നിന്നാണ്, ഐപിഎല്ലിൽ നിന്നാണ് അവൻ ആക്രമിച്ചു കളിക്കാൻ പഠിച്ചത്” ഹുസൈൻ സ്കൈ സ്‌പോർട്‌സ് പോഡ്‌കാസ്റ്റിൽ മൈക്കൽ ആതർട്ടനോട് പറഞ്ഞു.

ജയ്സ്വാൾ ബൗൾ കൂടെ ചെയ്യണം എന്ന് ആവശ്യപ്പെട്ട് അനിൽ കുംബ്ലെ

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾകളിൽ ബൗൾ കൂടെ ചെയ്യണം എന്ന് യശസ്വി ജയ്സ്വാളിനോട് ആവശ്യപ്പെട്ട് ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ. ലെഗ് സ്പിൻ പന്തുകൾ ബൗൾ ചെയ്യാനുള്ള ജയ്‌സ്വാളിൻ്റെ സ്വാഭാവിക കഴിവിനെ കൈവിടരുതെന്ന് കുംബ്ലെ താരത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

“നിങ്ങളുടെ ബാറ്റിംഗ് നന്നായിട്ടുണ്ട്. എന്നാൽ നിങ്ങൾ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ബൗളിംഗ് ആണ്, നിങ്ങൾക്ക് സ്വാഭാവിക ലെഗ് സ്പിൻ ആക്ഷൻ ഉണ്ട്. അതിനാൽ അത് ഉപേക്ഷിക്കരുത്. കാരണം എപ്പോഴാണ് അത് ഉപകാരപ്പെടുക എന്ന് നിങ്ങൾക്കറിയില്ല.” കുംബ്ലെ പറഞ്ഞു.

“നിങ്ങൾക്ക് നടുവേദനയുണ്ടെന്ന് അറിയാം, എങ്കിലും വരും മത്സരങ്ങളിക് കുറച്ച് ഓവർ നൽകാൻ നായകനോട് പറയൂ,” കുംബ്ലെ ജയ്സ്വാളിനോട് പറഞ്ഞു.

മറുപടിയായി, മൂന്നാം ടെസ്റ്റിനിടെ ബൗൾ ചെയ്യാൻ തയ്യാറാകാൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തന്നോട് ആവശ്യപ്പെട്ടതായി ഇടംകയ്യൻ വെളിപ്പെടുത്തി.

“ഞാൻ എപ്പോഴും പോയി ബൗൾ ചെയ്യാറുണ്ട്, രോഹിത് എന്നോട് തയ്യാറായിരിക്കാൻ പറഞ്ഞു, അതെ ഞാൻ തയ്യാറാണ്.” ജയ്‌സ്വാൾ പറഞ്ഞു.

യശസ്വി ജയ്സ്വാൾ ചെറുപ്പകാലത്തെ സച്ചിനെ ഓർമ്മിപ്പിക്കുന്നു എന്ന് രവി ശാസ്ത്രി

ഇന്നലെ ഇരട്ട സെഞ്ച്വറി നേടിക്കൊണ്ട് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ജയ്സ്വാൾ പഴയ സച്ചിനെ ഓർമ്മിപ്പിക്കുന്നു എന്ന് രവി ശാസ്ത്രി. 41 കാരനായ ബൗളിംഗ് ഇതിഹാസം ജെയിംസ് ആൻഡേഴ്സനെ തുടർച്ചയായി മൂന്ന് സിക്‌സറുകൾക്ക് അടിച്ച ജയ്‌സ്വാൾ 214 റൺസുമായി നോട്ടൗട്ട് ആയി നിൽക്കുകയായിരുന്നു.

“ജയ്‌സ്വാൾ കളിയിൽ എപ്പോഴും ഉണ്ട്. ബാറ്റിൽ മാത്രമല്ല, ഫീൽഡിങിലും അദ്ദേഹത്തിൻ്റെ പ്രകടനം മികച്ചതായിരുന്നു. മുന്നോട്ട് പോകുമ്പോൾ, അവൻ രോഹിതിൻ്റെ പാർട്ട് ടൈം ബൗളിംഗ് ഓപ്ഷനുകളിൽ ഒരാളാകുമെന്നും ഞാൻ കരുതുന്നു. ജയ്‌സ്വാൾ എന്നെ ഒരു യുവ സച്ചിനെ ഓർമ്മിപ്പിക്കുന്നു. എല്ലാ സമയത്തും അവൻ കളിയിൽ ബിസി ആയിരിക്കും,” രവി ശാസ്ത്രി പറഞ്ഞു.

ജയ്സ്വാളിലൂടെ ഇന്ത്യക്ക് ഒരു പുതിയ സെവാഗിനെ കിട്ടി എന്ന് മൈക്കിൾ വോൺ

യശസ്വി ജയ്സ്വാളിലൂടെ ഇന്ത്യക്ക് ഒരു പുതിയ വിരേന്ദർ സെവാഗിനെ കിട്ടി എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ഇന്ന് ജയ്സ്വാൾ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. അതിനു ശേഷം ട്വിറ്ററിലൂടെ ആണ് മൈക്കിൾ വോൺ തന്റെ അഭിപ്രായം പങ്കുവെച്ചത്. ആക്രമിച്ചു കളിച്ചായിരുന്നു ജയ്സ്വാൾ 214 റൺസ് എടുത്തത്. ജയ്സ്വാളിന്റെ ഇന്നിംഗ്സിൽ 12 സിക്സുകൾ ഉണ്ടായിരുന്നു. ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന താരമായി ഇതോടെ ജയ്സ്വാൾ മാറിയിരുന്നു.

ജയ്സ്വാളിനെ കാണുമ്പോൾ ഇന്ത്യക്ക് പുതിയ ഒരു വിരേന്ദർ സെവാഗിനെ കിട്ടിയത് പോലെയാണ് തനിക്ക് തോന്നുന്നത്. വോൺ പറഞ്ഞു. യശസ്വി ലോകത്തെ വലിയ അറ്റാക്കുകളെ വരെ തകർക്കും എന്നും മുമ്പ് വിരേന്ദർ സെവാഗ് ചെയ്തത് പോലെ എല്ലാ ഫോർമാറ്റിലും ബൗളർമാർ ജയ്സ്വാളിന്റെ ബാറ്റിന്റെ ചൂടറിയും എന്നും മൈക്കിൾ വോൺ ട്വീറ്റ് ചെയ്തു.

ജയ്സ്വാൾ ആകെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികൾ ഇന്ത്യക്ക് ആയി നേടി കഴിഞ്ഞു. ഈ പരമ്പരയിൽ മാത്രം താരം രണ്ട് ഇരട്ട സെഞ്ച്വറികൾ നേടി കഴിഞ്ഞു.

ബാസ്ബോൾ കളിക്കാൻ വന്നവർ 122ന് ഒളൗട്ട്, ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നാലാം ദിനം തന്നെ വിജയിച്ച് ഇന്ത്യ. ഇന്ന് ഇന്ത്യ ഉയർത്തിയ 557 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വെറും 122 റൺസിലേക്ക് പുറത്തായി. 434 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. അഞ്ചാം ദിനത്തിലേക്ക് എത്തും മുമ്പ് തന്നെ കളി കഴിഞ്ഞു. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിൽ എത്തി.

തുടക്കം മുതൽ തന്നെ ഇംഗ്ലണ്ട് ബാറ്റർമാർ പതറി. ആദ്യ ഒരു റണ്ണൗട്ടിൽ ഡക്കറ്റ് ആയിരുന്നു പുറത്തായത്. സിറാജിന്റെ ത്രോ മനോഹരമായി കൈപറ്റി ജുറൽ മികച്ച വർക്കിലൂടെ റണ്ണൗട്ട് ആക്കുക ആയിരുന്നു. ഇതിനു പിന്നാലെ 11 റൺസ് എടുത്ത സാക് ക്രോലിയെ ബുമ്ര വിക്കറ്റിനു മുന്നിൽ കുരുക്കി.

ഇതിനു ശേഷം സ്പിന്നിന്റെ ഊഴമായിരുന്നു. 3 റൺസ് എടുത്ത ഒലി പോപ്, 7 റൺസ് എടുത്ത റൂട്ട്, 4 റൺസ് എടുത്ത ബെയർ സ്റ്റോ എന്നിവർ ജഡേജയുടെ പന്തിൽ പുറത്തായി. 15 റൺസ് എടുത്ത സ്റ്റോക്സിനെയും റൺ എടുക്കാത്ത രെഹാനും കുൽദീപിന്റെ പന്തിലും വീണു. 57-7 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

അവിടെ നിന്ന് ഫോക്സും ഹാർട്ലിയും പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ആ കൂട്ടുകെട്ട് ജഡേജയാണ് തകർത്തത്‌. 16 റൺസ് എടുത്താണ് ഫോക്സ് പുറത്തായത്. പിന്നാലെ അടുത്ത ഓവറിൽ 16 റൺസ് എടുത്ത ഹാർട്ലിയെ അശ്വിൻ പുറത്താക്കി. ആക്രമിച്ച് കളിച്ച മാർക്ക് വൂഡിനെ പുറത്താക്കി ജഡേജ ജയം ഉറപ്പിച്ചു.

ഇന്ത്യക്ക് ആയി രണ്ടാം ഇന്നിങ്സിൽ ജഡേജ 4 വിക്കറ്റും കുൽദീപ് 2 വിക്കറ്റും വീഴ്ത്തി. ബുമ്ര, അശ്വിൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ 430-4 എന്ന സ്കോറിനാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. ഇന്ത്യക്ക് 556 റൺസിന്റെ ലീഡ് നേടാൻ. 236 പന്തിൽ നിന്ന് 214 റൺസ് എടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ഹീറോ ആയത്.

ഇന്നലെ റിട്ടയർ ഹർട്ട് ആയ ജയ്സ്വാൾ ഇന്ന് വീണ്ടും ഇറങ്ങി ഇംഗ്ലീഷ് ബൗളർമാരെ അടിച്ചു പറത്തുകയായിരുന്നു. 14 ഫോറും 12 സിക്സും അടിച്ച് താരം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയിൽ എത്തി. 72 പന്തിൽ 68 റൺസ് എടുത്ത് സർഫറാസും ജയ്സ്വാളിന് വലിയ പിന്തുണ നൽകി‌. 3 സിക്സും 6 ഫോറും സർഫറാസ് അടിച്ചു. ഇരുവരും പുറത്താകാതെ തന്നെ ഇന്ത്യ ഡിക്ലയർ ചെയ്തു.

ഗില്ലിന്റെയും കുൽദീപിന്റെയും വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്.ഗിൽ 151 പന്തിൽ നിന്ന് 91 റൺസ് എടുത്താണ് പുറത്തായത്‌. നൈറ്റ് വാച്മാൻ ആയി എത്തിയ കുൽദീപ് 27ന്റെ മികച്ച സംഭാവന നൽകി.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 445 റൺസും ഇംഗ്ലണ്ട് 319 റൺസും ആയിരുന്നു എടുത്തത്.

മാച്ച് സമ്മറി;
ഇന്ത്യ 445 & 430-4d
ഇംഗ്ലണ്ട് 319 &

Exit mobile version