യാൻ സൊമ്മർ ഇന്റർ മിലാൻ താരം ആവും

ബയേൺ മ്യൂണിക്കിന്റെ 34 കാരനായ സ്വിസ് ഗോൾ കീപ്പർ യാൻ സൊമ്മർ ഉടൻ ഇന്റർ മിലാൻ താരം ആവും. ഏതാണ്ട് 6 മില്യൺ യൂറോ നൽകിയാണ് താരത്തെ ഇന്റർ സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോയ ആന്ദ്ര ഒനാനക്ക് പകരക്കാരനായി ആണ് സൊമ്മർ എത്തുക.

നേരത്തെ തന്നെ താരവും ആയി വ്യക്തിഗത ധാരണയിൽ എത്തിയ ഇന്റർ ബയേണും ആയി ധാരണയിൽ എത്തിയത് ആയി ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഇറ്റലിയിൽ എത്തുന്ന താരം തിങ്കളാഴ്ച മെഡിക്കലിന് വിധേയനാവും. അതിനു ശേഷം താരത്തിന്റെ വരവ് ഇന്റർ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇന്റർ മിലാനിലേക്ക് പോവാൻ സമ്മതം മൂളി യാൻ സൊമ്മർ

ഇന്റർ മിലാനിലേക്ക് പോവാൻ സമ്മതമാണെന്നു ഇറ്റാലിയൻ ക്ലബിനെ അറിയിച്ചു ബയേണിന്റെ സ്വിസ് ഗോൾ കീപ്പർ യാൻ സൊമ്മർ. ഇനി ക്ലബുകൾ തമ്മിൽ ധാരണയിൽ എത്താൻ ആയാൽ താരം ഇന്റർ മിലാനിൽ എത്തും. കഴിഞ്ഞ സീസണിൽ ന്യൂയർ പരിക്കേറ്റു പുറത്ത് പോയതിനാൽ ബയേണിന്റെ വല കാത്തത് 34 കാരനായിരുന്നു.

നിലവിൽ ഒന്നാം നമ്പർ ഗോൾ കീപ്പർ ആന്ദ്ര ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകും എന്നത് ഏതാണ്ട് ഉറപ്പ് ആയതിനാൽ ആണ് ഇന്റർ സൊമ്മറിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്. അതേസമയം ക്ലബിൽ കരാർ കഴിഞ്ഞ സമീർ ഹാന്റനോവിചിന് പകരം ശാക്തർ ഗോൾ കീപ്പർ ട്രുബിനെ ടീമിൽ എത്തിക്കാനും ഇന്റർ ശ്രമിക്കുന്നുണ്ട്.

ഒനാനയ്ക്ക് പകരം യാൻ സൊമ്മറിനെ ടീമിൽ എത്തിക്കാൻ ഇന്റർ മിലാൻ

ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകാൻ ഒരുങ്ങുന്ന ഇന്റർ മിലാൻ പുതിയ ഗോൾ കീപ്പർക്കായുള്ള അന്വേഷണം സജീവമാക്കി. ബയേൺ ഗോൾ കീപ്പർ യാൻ സൊമ്മറിനെ ആണ് ഒന്നാം നമ്പറായി ഇന്റർ പരിഗണിക്കുന്നത്‌. ഒനാനയുടെ ട്രാൻസ്ഫർ പൂർത്തിയാകുന്നതിന് പിന്നാലെ സൊമ്മറിനു മുന്നിൽ ഇന്റർ അവരുടെ ഓഫർ വെക്കും.

യാൻ സൊമ്മർ ഈ സമ്മറിൽ ബയേൺ മ്യൂണിക്ക് വിടുമെന്ന് ഉറപ്പാണ്. പരിക്കേറ്റ മാനുവൽ ന്യൂയറിന് പകരക്കാരനായി സ്വിസ് അന്താരാഷ്ട്ര ഗോൾകീപ്പർ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആണ് ബയേണിൽ എത്തിയത്‌. 34-കാരനായ താരത്തിന് 2025വരെ കരാർ ഉണ്ടെങ്കിലും ന്യൂയർ പരിക്ക് മാറി എത്തുന്നതിനാൻ സൊമ്മറിന് ഇനി ടീമിൽ അവസരം കിട്ടിയേക്കില്ല.

കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളിലുമായി ബയേണിനായി സോമർ 24 തവണ കളിച്ചു. സൊമ്മറിനായി ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ഇപ്പോൾ ഓഫറുകളുണ്ട്. എന്നാൽ താരം ഇന്റർ തിരഞ്ഞെടുക്കാനാണ് സാധ്യത. ഉക്രൈൻ യുവ ഗോൾ കീപ്പർ അനറ്റോളി ട്രുബിനും ഇന്ററിന്റെ ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ ഉണ്ട്.

യാൻ സൊമ്മർ ഈ സീസൺ അവസാനിക്കുന്നതോടെ ബയേൺ വിടും

യാൻ സൊമ്മർ ബയേൺ മ്യൂണിക്ക് വിടുമെന്ന് ഉറപ്പാകുന്നു. പരിക്കേറ്റ മാനുവൽ ന്യൂയറിന് പകരക്കാരനായി സ്വിസ് അന്താരാഷ്ട്ര ഗോൾകീപ്പർ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബയേണിൽ എത്തിയത്‌. 34-കാരനായ താരത്തിന് 2025വരെ കരാർ ഉണ്ടെങ്കിലും ന്യൂയർ പരിക്ക് മാറി എത്തുന്നതിനാൻ സൊമ്മറിന് ഇനി ടീമിൽ അവസരം കിട്ടിയേക്കില്ല.

കൂടാതെ AS മൊണാക്കോയുമായുള്ള ലോൺ സ്പെൽ അവസാനിക്കുന്ന അലക്സാണ്ടർ നൂബെലും മ്യൂണിക്കിലേക്ക് മടങ്ങി എത്തുന്നുണ്ട്. സോമറിനെ വിൽക്കാൻ ആണ് ഇപ്പോൾ ബയേൺ ശ്രമിക്കുന്നത്. ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി ബയേണിനായി സോമർ 24 തവണ കളിച്ചു. സൊമ്മറിനായി ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ഇപ്പോൾ ഓഫറുകളുണ്ട്.

ഒന്നും രണ്ടുമല്ല 19 സേവുകൾ! ബയേണിന് മുന്നിൽ മതിലായി യാൻ സോമ്മർ

ബയേണിനു മുന്നിൽ വൻ മതിലായി ജയം തടഞ്ഞു യാൻ സോമ്മർ

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണികിനെ 1-1 നു സമനിലയിൽ തളച്ചു ബൊറൂസിയ മക്ലബാക്. അവിശ്വസനീയമായ ഗോൾ കീപ്പർ മികവ് കാണിച്ച ബൊറൂസിയ ഗോൾ കീപ്പർ യാൻ സോമ്മർ ആണ് ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയ ബയേണിന് മുന്നിൽ വൻ മതിൽ ആയി അവരെ ജയത്തിൽ നിന്നു തടഞ്ഞത്. മത്സരത്തിൽ 19 ഷോട്ടുകൾ രക്ഷപ്പെടുത്തിയ സോമ്മർ 11 ബോക്സിന് അകത്തിനുള്ളിൽ നിന്നുള്ള ഷോട്ടുകൾ ആണ് രക്ഷപ്പെടുത്തിയത്. നാലു ക്ലിയറൻസും താരം നടത്തി. 2005 ൽ ഡാറ്റാ ശേഖരിച്ച് തുടങ്ങിയ ശേഷം ഒരു മത്സരത്തിൽ ഒരു ഗോൾ കീപ്പർ നടത്തുന്ന ഏറ്റവും കൂടുതൽ സേവുകൾ ആണ് സോമ്മർ ഇന്ന് നടത്തിയത്.

സോഫ സ്കോറിൽ 10 റേറ്റിങ് ആണ് സ്വിസ് ഗോൾ കീപ്പർ തന്റെ പ്രകടനം കൊണ്ടു നേടിയത്. മത്സരത്തിൽ 35 മത്തെ മിനിറ്റിൽ സാദിയോ മാനെ സോമ്മറിനെ മറികടന്നു എങ്കിലും വാർ ഇത് ഓഫ് സൈഡ് ആയി കണ്ടത്തി. 43 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ മാർകസ് തുറാം ബയേണിനെ ഞെട്ടിച്ചു ബൊറൂസിയക്ക് മത്സരത്തിൽ മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ ബയേണിന്റെ എല്ലാ മുന്നേറ്റങ്ങൾക്ക് മുന്നിലും സോമ്മർ മതിലായി ഉയർന്നു നിന്നപ്പോൾ ബയേണിന് സമനില ഗോൾ അന്യമായി. ഒടുവിൽ 83 മത്തെ മിനിറ്റിൽ ജമാൽ മുസിയാലയുടെ പാസിൽ നിന്നു ലിറോയ്‌ സാനെ ഒടുവിൽ സോമ്മറിനെ മറികടന്നു ബയേണിനു സമനില ഗോൾ നൽകുക ആയിരുന്നു. എന്നും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഗോൾ കീപ്പർ പ്രകടനം ആയിരുന്നു യാൻ സോമ്മറിൽ നിന്നു ഉണ്ടായത്.

Exit mobile version