രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ മുഴുവന്‍ സമയ കോച്ചായി നിയമിക്കുന്നില്ലെങ്കിൽ അത് അതിശയമായിരിക്കും

ഇന്ത്യയെ ശ്രീലങ്കന്‍ ടൂറിൽ പരിശീലിപ്പിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ ആയ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ കോച്ചായി ഉടന്‍ നിയമിക്കുമെന്ന് പറഞ്ഞ് ഡബ്ല്യു വി രാമന്‍. അത് സംഭവിച്ചില്ലെങ്കിൽ അത് അതിശയമായിരിക്കുമെന്നും രാമന്‍ പറഞ്ഞു. ഇന്ത്യയുടെ അണ്ടര്‍ 19, എ ടീം പരിശീലകനായി മികച്ച ഫലം കൊണ്ടുവന്നിട്ടുള്ള പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്.

രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞ് രാഹുല്‍ ദ്രാവിഡിന്റെ നിയമനം ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഡബ്ല്യു വി രാമന്‍ കൂട്ടിചേര്‍ത്തു. എന്ന് അത് സംഭവിക്കുമെന്ന് ഉറപ്പില്ലെങ്കിലും ഉടനെ തന്നെ അതുണ്ടാവുമെന്നാണ് തന്റെ അഭിപ്രായം എന്നും മുന്‍ ഇന്ത്യന്‍ വനിത ടീം മുഖ്യ കോച്ചായ ഡബ്ല്യു വി രാമന്‍ വ്യക്തമാക്കി.

പുതിയ കോച്ചിനെ തേടി ബിസിസിഐ

സീനിയര്‍ വനിത ടീമിനു പുതിയ കോച്ചിനുള്ള വിജ്ഞാപനം ഇറക്കി ബിസിസിഐ. നിലവിലെ വനിത ടീം മുഖ്യ കോച്ചായ ഡബ്ല്യവി രാമന്റെ രണ്ട് വര്‍ഷത്തെ കരാര്‍ കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. പുതിയ കോച്ചിന്റെ കാലാവധിയും രണ്ട് വര്‍ഷമായിരിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയെയോ മറ്റേതെങ്കിലും രാജ്യത്തെ പ്രതിനിധീകരിച്ച വ്യക്തിയോ അല്ലെങ്കില്‍ എന്‍സിഎ ലെവല്‍ സി സര്‍ട്ടിഫിക്കേഷനോ ഉള്ള കോച്ചോ അല്ലെങ്കില്‍ അത് പോലെയുള്ള ഏതെങ്കിലും യോദ്യതയുള്ള കുറഞ്ഞത് 50 ഫസ്റ്റ് ക്ലാസ്സ് മത്സരമെങ്കിലും കളിച്ച വ്യക്തിയാകണം കോച്ചെന്നാണ് ബിസിസിഐ പരസ്യത്തില്‍ പറയുന്നത്.

ഇത് കൂടാതെ ഒരു അന്താരാഷ്ട്ര ടീമിനെ ഒരു സീസണിലെങ്കിലുമോ അല്ലെങ്കില്‍ ഒരു ടി20 ഫ്രാഞ്ചൈസിയെ രണ്ട് സീസണുകളിലെങ്കിലും കൈകാര്യം ചെയ്ത പരിചയസമ്പത്ത് വേണമെന്നും നിബന്ധനയുണ്ട്. ഇത് കൂടാതെ ജൂനിയര്‍ ടീമിനുള്ള പുതിയ സെലക്ടര്‍മാര്‍ക്കായുള്ള അപേക്ഷയും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.

തമിഴ്നാട് സെലക്ടര്‍മാര്‍ പാലിക്കേണ്ടത് ധോണി ടാക്ടിക്സ് – ഡബ്ല്യു വി രാമന്‍

എംഎസ് ധോണിയുടെ ടാക്ടിക്സ് ആവും തമിഴ്നാട് ടീം സെലക്ഷന്റെ കാര്യത്തില്‍ പാലിക്കുക എന്ന് പറഞ്ഞ് ഡബ്ല്യു വി രാമന്‍. കഴിഞ്ഞ കുറച്ച് നാളായി രഞ്ജി ട്രോഫിയില്‍ മികവ് പുലര്‍ത്താനാകാതെ പോകുന്ന തമിഴ്നാടിന് ടീം സെലക്ഷനില്‍ ധോണിയുടെ നയം സ്വീകരിക്കുവാനാകുന്നതെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ വനിത ടീം കോച്ചുമായ ഡബ്ല്യു വി രാമന്‍ അഭിപ്രായപ്പെട്ടത്.

ധോണി തന്റെ ടീമിലെ താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ടീമില്‍ നിന്ന് മോശം പ്രകടനത്തിന്റെ പേരില്‍ പുറത്താക്കുന്നതിന് മുമ്പ് നിരവധി അവസരം കൊടുക്കുന്നത് പതിവാണെന്നും രവിചന്ദ്രന്‍ അശ്വിനോട് സംസാരിക്കവേ രാമന്‍ വ്യക്തമാക്കി.

അല്ലാതെ ടീമിന്റെ പ്രകടനം മോശമാകുമ്പോള്‍ ഉടനടി മാറ്റങ്ങള്‍ക്കായി മുറവിളി കൂട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നും താരങ്ങളെ പിന്തുണയ്ക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്നാട് സെലക്ടര്‍മാര്‍ സമാനമായ ഒരു നയം ആണ് താരങ്ങളുടെ സെലക്ഷനില്‍ പാലിക്കേണ്ടതെന്നും ഡബ്ല്യു വി രാമന്‍ വ്യക്തമാക്കി.

കിര്‍സ്റ്റനോ ഗിബ്സോ അല്ല, വനിത ടീമിനു പുതിയ കോച്ചായി ഡബ്ല്യു വി രാമന്‍

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഡബ്ല്യു വി രാമന്‍ ഇന്ത്യന്‍ വനിത ടീമിനെ പരിശീലിപ്പിക്കും. രാമനെ തിരഞ്ഞെടുത്ത് കഴിഞ്ഞുവെന്നും അവസാന പേപ്പര്‍ വര്‍ക്കുകള്‍ക്ക് ശേഷം വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗായക്വാഡ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന പാനലാണ് ഈ തിരഞ്ഞെടുപ്പിനു പിന്നില്‍. ഗാരി കിര്‍സ്റ്റെന്‍, ഹെര്‍ഷല്‍ ഗിബ്സ്, രമേശ് പവാര്‍ എന്നിവര്‍ക്ക് പുറമേ പതിനൊന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് രാമനെ തിരഞ്ഞെടുത്തത്.

ഇന്ത്യയ്ക്കായി പതിനൊന്നു ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം തമിഴ്നാടിനെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ പ്രതിനിധീകരിച്ചിരുന്നത്.

Exit mobile version