ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനോട് അടുത്ത് ഇന്ത്യ!!

ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിൽ ആദ്യ കാൽ വെച്ചു എന്ന് പറയാം. ഡബ്ല്യുടിസി 2021-23 സൈക്കിളിലെ 16 മത്സരങ്ങളിലെ പത്താം വിജയത്തോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 61.66ൽ നിന്ന് 64.06 ആയി ഉയർന്നു. ഇന്ത്യ ഓസ്ട്രേലിയക്ക് തൊട്ടു പിറകിൽ നിൽക്കുകയാണ് ഇപ്പോൾ. , ഓസ്‌ട്രേലിയയുടെ വിജയ ശതമാനം 70.83 ൽ നിന്ന് 66.66 പോയിന്റായി കുറഞ്ഞു.

WTC ഫൈനൽ യോഗ്യത നേടുന്നതിന് ഇന്ത്യക്ക് ഇനി ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ ഒരെണ്ണമെങ്കിലും ജയിച്ചാൽ മതിയാകും. ഒരു ടെസ്റ്റ് കൂടി ജയിക്കാനായാൽ മൂന്നാം സ്ഥാനക്കാരായ ശ്രീലങ്കയിൽ നിന്നുള്ള ഭീഷണി ഇന്ത്യക്ക് ഒഴിവാക്കാം. ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളിൽ ജയിച്ചാലും ശ്രീലങ്കയ്ക്ക് 61.11 പോയിന്റ് മാത്രമെ ആവുകയുള്ളൂ. ഇന്ത്യ 3-1ന് ബോർഡർ-ഗവാസ്‌കർ ട്രോഫി ജയിച്ചാൽ ഇന്ത്യക്ക് 61.92 ശതമാനം ആകും. ഇത് ഇന്ത്യ ശ്രീലങ്കയ്ക്ക് മുകളിൽ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പാക്കും.

പരമ്പര 2-2ന് സമനിലയിലായാലും ഇന്ത്യക്ക് സാധ്യതകൾ ഉണ്ട്. അതിന് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ശ്രീലങ്ക പോയിന്റ് നഷ്ടപ്പെടുത്തണം.

ബാറ്റിംഗ് അതിവേഗം, ബൗളിംഗ് വേഗത പോര!!! മോശം ഓവര്‍ നിരക്കിനെതിരെ ഇംഗ്ലണ്ടിനെതിരെ പിഴ

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ന്യൂസിലാണ്ടിനെതിരെ തകര്‍പ്പന്‍ വിജയം നേടാനായെങ്കിലുംം ടീമിന് തിരിച്ചടിയായി ബൗളിംഗ് പ്രകടനത്തിലെ വേഗതയില്ലായ്മ. മോശം ഓവര്‍ നിരക്ക് കാരണം ഇംഗ്ലണ്ടിനെതിരെ 40 ശതമാനം പിഴ ചുമത്തുവാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു.

ഇത് കൂടാതെ ഡബ്ല്യുടിസി പോയിന്റിൽ നിന്ന് രണ്ട് പോയിന്റ് കുറയ്ക്കുവാനും തീരുമാനിച്ചു. ഇംഗ്ലണ്ടിന്റെ ഇത്തരത്തിൽ 10 പോയിന്റാണ് ഈ ഡബ്ല്യുടിസി സൈക്കിളിൽ കുറിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെ ബ്രിസ്ബെയിനിൽ ടീമിന് 8 പോയിന്റ് ആണ് നഷ്ടമായത്. ഈ ടെസ്റ്റിൽ രണ്ട് ഓവര്‍ കുറവായിരുന്നു ബെന്‍ സ്റ്റോക്സിന്റെ ബൗളിംഗ് സംഘം.

അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഐസിസി, ഇന്ത്യയുടെ ഫിക്സ്ച്ചറുകള്‍ അറിയാം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഐസിസി. 2021-23 സൈക്കിളിന്റെ പരമ്പരകളുടെ വിവരങ്ങളും പോയിന്റെ ഘടനയുമെല്ലാമാണ് ഐസിസി പുറത്ത് വിട്ടത്. വിജയം ലഭിച്ചാൽ 12 പോയിന്റും സമനിലയ്ക്ക് 4 പോയിന്റും മത്സരം ടൈ ആവുകയാണെങ്കിൽ 6 പോയിന്റുമാണ് ടീമുകള്‍ക്ക് ലഭിയ്ക്കുക.

കഴിഞ്ഞ വര്‍ഷം ഉണ്ടായ തടസ്സത്തിൽ നിന്നാണ് പഴയ പോയിന്റ് ഘടന മാറ്റേണ്ടതുണ്ടെന്നത് മനസ്സിലായെന്നും ഐസിസി ആക്ടിംഗ് സിഇഒ ജെഫ് അല്ലാര്‍ഡൈസ് അറിയിച്ചു. കഴിഞ്ഞ തവണത്തെ പോയിന്റ് ഘടന എളുപ്പത്തിലാക്കണമെന്ന ആവശ്യം ഐസിസിയ്ക്ക് മുന്നിൽ ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് കൂടാതെ ഓരോ ടീമുകളുടെയും ഹോം എവേ ഫിക്സ്ച്ചറുകളും ഐസിസി പുറത്ത് വിട്ടിട്ടുണ്ട്. ഇന്ത്യ ഹോ സീരീസ് ആയി ഓസ്ട്രേലിയ, ന്യൂസിലാണ്ട്, ഓസ്ട്രേലിയ എന്നിവരെ കളിക്കുമ്പോള്‍ എവേ സീരീസ് ആയി ബംഗ്ലാദേശ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക എന്നിവരെ നേരിടും.

നാലാം ദിവസത്തെ ആദ്യ സെഷന്‍ നഷ്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ രസംകൊല്ലിയായി മഴ. മത്സരത്തിന്റെ നാലാം ദിവസത്തെ ആദ്യ സെഷനും പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന കാഴ്ചയാണ് സൗത്താംപ്ടണിൽ കാണാനായത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 49 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസാണ് ന്യൂസിലാണ്ട് നേടിയിട്ടുള്ളത്. കെയിന്‍ വില്യംസൺ(12*) , റോസ് ടെയിലര്‍(0*) എന്നിവരാണ് ന്യൂസിലാണ്ടിനായി ക്രീസിലുള്ളത്.

ടോം ലാഥം(30), ഡെവൺ കോൺവേ(54) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. അശ്വിനും ഇഷാന്ത് ശര്‍മ്മയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ശതമാനത്തിലൂന്നിയുള്ള പോയിന്റാകും ഉപയോഗിക്കുക

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിള്‍ രണ്ട് മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പറഞ്ഞ് ഐസിസി സിഇഒ ജെഫ് അലര്‍ഡൈസ്. 2021-23 സൈക്കിളിൽ റാങ്കിംഗ് സംവിധാനത്തിനായി പോയിന്റുകളുടെ ശതമാനം ആയിരിക്കും ഉപയോഗിക്കുകയെന്നും ജെഫ് അറിയിച്ചു. കോവിഡ് 19 കാരണം പല പരമ്പരകളും ഉപേക്ഷിച്ചപ്പോളാണ് ഐസിസി ഈ പോയിന്റ് സംവിധാനത്തിലേക്ക് നീങ്ങിയത്.

ഈ നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ പിന്തള്ളി ന്യൂസിലാണ്ട് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. അതേ സമയം ഏറ്റവും അധികം പോയിന്റുണ്ടായിരുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ പരമ്പര വിജയിക്കേണ്ടത് ഏറെ ആവശ്യമായി മാറി. അവിടെ വിജയവും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര വിജയവമാണ് ഇന്ത്യയെ സൗത്താംപ്ടണിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ഇന്ത്യ പാതി വഴിയിൽ ഈ നിയമത്തിലേക്ക് മാറിയതിനെ അന്ന് ചോദ്യം ചെയ്തിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഈ രീതി കൺഫ്യൂഷനുണ്ടാക്കുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ ക്രിക്കറ്റ് പരമ്പരകള്‍ മുടങ്ങിക്കിടന്ന അവസരത്തിൽ ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഐസിസി തീരുമാനിക്കുകയായിരുന്നു.

ഇഷാന്തും രഹാനെയും പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് തനിക്കും, ഇത് ലോകകപ്പ് ഫൈനലിന് തുല്യം – ഉമേഷ് യാദവ്

ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിയ്ക്കുന്ന ഒരു താരത്തെ സംബന്ധിച്ച് ഡബ്ല്യടിസി ഫൈനലെന്നാല്‍ ലോകകപ്പ് ഫൈനലിന് തുല്യമെന്ന് പറഞ്ഞ് ഉമേഷ് യാദവ്. ഇഷാന്ത് ശര്‍മ്മയും അജിങ്ക്യ രഹാനെയും മുമ്പ് ഇത് പറഞ്ഞതാണെന്നും താനും അവരുടെ വാക്കുകള്‍ക്കൊപ്പമാണെന്ന് ഉമേഷ് പറഞ്ഞു.

ഞങ്ങളെല്ലാം പരിമിത ഓവര്‍ ക്രിക്കറ്റ് ഭാവിയില്‍ കളിക്കുമോ എന്ന് വ്യക്തമല്ല, അതിനാല്‍ തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഞങ്ങളെ സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് തുല്യമാണ്. ഞങ്ങള്‍ മികച്ച ഒട്ടനവധി ടീമുകളെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയതെന്നും ഉമേഷ് യാദവ് പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്ന് നെഹ്റ

ന്യൂസിലാണ്ടിനെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പക്കണമെന്ന് ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നതെങ്കിലും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ ഇടം പിടിച്ചാല്‍ അത് പേസ് ബൗളിംഗ് നിരയ്ക്കും തുണയാകുമന്ന് നെഹ്‍റ പറഞ്ഞു.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമായിരിക്കണം ന്യൂസിലാണ്ടിനെതിരെയുള്ള പ്രധാന പേസര്‍മാരെന്നും ഇഷാന്ത് ശര്‍മ്മയായിരിക്കണം മൂന്നാമത്തെ പേസ് ബൗളറെന്നും ആശിഷ് നെഹ്റ പറഞ്ഞു. അതേ സമയം ഇന്ത്യ നാല് പേസര്‍മാരുമായാണ് മത്സരത്തിനിറങ്ങുവാന്‍ തീരുമാനിക്കുന്നതെങ്കില്‍ സിറാജ് ആകണം നാലാമത്തെ പേസര്‍ എന്നും ആശിഷ് നെഹ്റ വ്യക്തമാക്കി.

ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുക വലിയ സംഘത്തെയെന്ന് സൂചന

ഐപിഎലിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യയുടെ അടുത്ത രണ്ട് പ്രധാന വെല്ലുവിളികള്‍. ജൂണ്‍ 18 – 22 വരെയുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യ വലിയൊരു സംഘത്തെ അയയ്ക്കുവാന്‍ ഒരുങ്ങുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ന്യൂസിലാണ്ടിനെതിരെയുള്ള ഡബ്ല്യുടിസി ഫൈനലിന് മുമ്പ് ആവശ്യത്തിന് സന്നാഹ മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്റര്‍ സ്ക്വാഡ് മത്സരങ്ങള്‍ നടത്തുവാനുള്ള തയ്യാറെടുപ്പുകളാണ് ബിസിസിഐ ഒരുക്കുന്നതെന്നാണ് അറിയുന്നത്.

Exit mobile version