ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത രണ്ട് ഫൈനലുകള്‍ ലോര്‍ഡ്സിൽ നടക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023, 2025 പതിപ്പിന്റെ ഫൈനലുകള്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്സിൽ നടക്കും. ഉദ്ഘാടന പതിപ്പിലും ലോര്‍ഡ്സായിരുന്നു വേദിയെങ്കിലും പിന്നീട് കോവിഡ് വ്യാപനം കാരണം സൗത്താംപ്ടണിലേക്ക് വേദി മാറ്റുകയായിരുന്നു.

ഐസിസി ബോര്‍ഡ് അംഗീകരിച്ച വനിത-പുരുഷ എഫ്ടിപി വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. 2023-2027 സീസണിലേക്കുള്ള എഫ്ടിപിയാണ് പ്രസിദ്ധീകരിക്കുവാന്‍ പോകുന്നത്.

 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യയുടെ ബയോ ബബിള്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യയുടെ ബയോ ബബിൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് അറിയിച്ച് ഇന്ത്യൻ ടീമംഗം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇപ്പോള്‍ ബയോ ബബിളിന്റെ ആവശ്യം ഇല്ലെന്നും നിയന്ത്രണങ്ങളിൽ ഇളവുള്ള ഒരു സുരക്ഷിതമായ ജീവിത സാഹചര്യമായിരിക്കും പിന്നീട് ടീമിന് ഉണ്ടാകുകയെന്നാണ് ഈ ഇന്ത്യൻ ടീമിലെ അംഗം പറഞ്ഞത്.

വ്യാഴാഴ്ച ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യൻ സംഘത്തിന് ബയോ ബബിളിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വരെ മാത്രമേ തുടരേണ്ടതുള്ളുവെന്നണ് അറിയുന്നത്. ഇംഗ്ലണ്ട് – ന്യൂസിലാണ്ട് പരമ്പരയ്ക്കും ബയോ ബബിളിന് പകരം നിയന്ത്രമണങ്ങളില്‍ ഇളവുകളുണ്ടാകുമെന്നാണ് അറിയുന്നത്.

എന്നാൽ ഇംഗ്ലണ്ടിൽ നിന്ന് യുഎഇയിലേക്ക് ഐപിഎലിനായി ഇന്ത്യൻ താരങ്ങള്‍ യാത്രയാകേണ്ടതിനാൽ തന്നെ ഒരു ഘട്ടത്തിൽ പരമ്പരയ്ക്കിടയിൽ ഇന്ത്യൻ ടീമിന് വീണ്ടും ബയോ ബബിളിൽ പ്രവേശിക്കേണ്ടി വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

രാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ശ്രമം പുറത്തെടുക്കാറുണ്ട് -മുഹമ്മദ് ഷമി

രാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് മത്സരങ്ങളെ സമീപിക്കാറെന്ന് പറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. താനും മറ്റ് കളിക്കാരുമെല്ലാം അപ്പോൾ രാജ്യത്തെയാണ് മുന്നിൽ നിർത്തുന്നതെന്നും ഇംഗ്ലണ്ടിൽ നടക്കുന്ന ഈ ആറ് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ സമാനമായ രീതിയിലാവും കളത്തിലിറങ്ങുകയെന്ന് മുഹമ്മദ് ഷമി വ്യക്തമാക്കി.

അത് ബാറ്റ്സ്മാന്മാരായാലും ബൌളർമാരായാലും ഒരേ പോലെ ആത്മാർത്ഥതയോടെയാണ് കളിക്കാനിറങ്ങുകയെന്നും ഈ രീതിയിൽ വർഷങ്ങളായി ഒരു യൂണിറ്റായി കളിച്ച വരുന്ന ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും പുറത്തെടുക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഷമി അഭിപ്രായപ്പെട്ടു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു

ജൂണില്‍ ന്യൂസിലാണ്ടിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായുള്ള സംഘത്തെയും കൂടിയാണ് ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. വൃദ്ധിമന്‍ സാഹയെയും കെഎല്‍ രാഹുലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇരുവരും ഫിറ്റ്നെസ്സ് ക്ലിയര്‍ ചെയ്യേണ്ടതുണ്ട്.

നാല് താരങ്ങളെ സ്റ്റാന്‍ഡ് ബൈ ആയിട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, അവേശ് ഖാന്‍, അര്‍സന്‍ നാഗവാസവല്ല എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.

ഇന്ത്യ സ്ക്വാഡ്: Virat Kohli (C), Ajinkya Rahane (VC), Rohit Sharma, Gill, Mayank, Cheteshwar Pujara, H. Vihari, Rishabh (WK), R. Ashwin, R. Jadeja, Axar Patel, Washington Sundar, Bumrah, Ishant, Shami, Siraj, Shardul, Umesh. KL Rahul, Wriddhiman Saha

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: Abhimanyu Easwaran, Prasidh Krishna, Avesh Khan, Arzan Nagwaswalla

Exit mobile version