സിൻസിനാറ്റിയിൽ കിരീടം ഉയർത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കൊക്കോ ഗോഫ്

കരിയറിലെ ഏറ്റവും വലിയ കിരീട നേട്ടവും ആയി അമേരിക്കൻ യുവതാരം കൊക്കോ ഗോഫ്. ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പൺ ഫൈനലിൽ ഏഴാം സീഡ് ആയ കൊക്കോ ചെക് താരം കരോളിന മുകോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽപ്പിച്ചത്. ഇതോടെ സിൻസിനാറ്റിയിൽ കിരീടം ഉയർത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 19 കാരിയായ ഗോഫ്.

മത്സരത്തിൽ 5 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്ത കൊക്കോ 6-3, 6-4 എന്ന സ്കോറിന് ആണ് മത്സരം ജയിച്ചത്. സ്വന്തം സർവീസിൽ മുകോവ മൂന്നു തവണ മാച്ച് പോയിന്റ് രക്ഷിച്ചു എങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാൻ ആയില്ല. കരിയറിലെ ആദ്യ ഡബ്യു.ടി.എ 1000 കിരീട നേട്ടവും ആയി യു.എസ് ഓപ്പണിൽ എത്തുന്ന കൊക്കോ എതിരാളികൾക്ക് ഭീഷണി തന്നെയാവും ഉയർത്തുക എന്നുറപ്പാണ്.

തിരിച്ചു വന്നു സബലങ്കയെ വീഴ്ത്തി കരോളിന മുകോവ സിൻസിനാറ്റി ഫൈനലിൽ

ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പൺ ഫൈനലിലേക്ക് മുന്നേറി സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം കരോളിന മുകോവ. സെമിഫൈനലിൽ രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ചെക് താരം തോൽപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടമായ ശേഷമാണ് മുകോവ തിരിച്ചു വന്നത്.

രണ്ടാം സെറ്റ് 6-3 നു നേടിയ ചെക് താരം കൂടുതൽ ആധിപത്യം കാണിച്ചു മൂന്നാം സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 5 തവണയാണു എതിരാളിയുടെ സർവീസ് മുകോവ ബ്രേക്ക് ചെയ്തത്. ജയത്തോടെ കരിയറിൽ ആദ്യമായി റാങ്കിങിൽ ആദ്യ പത്തിൽ താരം എത്തി. കൂടാതെ കരിയറിലെ ആദ്യ ഡബ്യു.ടി.എ 1000 ഫൈനൽ ആണ് മുകോവക്ക് ഇത്. ഫൈനലിൽ കൊക്കോ ഗോഫിനെ ആണ് ചെക് താരം നേരിടുക.

തുടർച്ചയായ ഏഴു പരാജയങ്ങൾക്ക് ശേഷം ഇഗയെ വീഴ്ത്തി കൊക്കോ ഗോഫ് സിൻസിനാറ്റി ഫൈനലിൽ

തുടർച്ചയായി ഏഴു തവണ പരാജയം ഏറ്റുവാങ്ങിയ ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെകിനെ ഒടുവിൽ പരാജയപ്പെടുത്തി 19 കാരിയായ അമേരിക്കൻ താരം കൊക്കോ ഗോഫ്. ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പൺ സെമിഫൈനലിൽ ഒന്നാം സീഡ് ആയ ഇഗയെ 7-6, 3-6, 6-4 എന്ന സ്കോറിന് ആണ് ഏഴാം സീഡ് ആയ ഗോഫ് തോൽപ്പിച്ചത്. കരിയറിൽ ആദ്യമായി ഇതോടെ 1000 ടൂർണമെന്റിൽ ഫൈനലിൽ എത്താനും ഗോഫിന് ആയി.

ആദ്യ സെറ്റിൽ സെറ്റ് പോയിന്റുകൾ രക്ഷപ്പെടുത്തിയ ശേഷം ടൈബ്രേക്കറിലൂടെ ഗോഫ് സെറ്റ് സ്വന്തമാക്കി. തുടർച്ചയായി ഇഗക്ക് എതിരെ 14 സെറ്റുകൾ പരാജയപ്പെട്ട ശേഷം ആണ് ഗോഫ് ഇഗക്ക് എതിരെ ഒരു സീറ്റ് ജയിച്ചത്. രണ്ടാം സെറ്റ് 6-3 നു ഇഗ നേടിയപ്പോൾ 6-4 നു മൂന്നാം സെറ്റ് നേടി ഗോഫ് ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത ഗോഫ് 3 തവണ ഇഗയുടെ സർവീസ് ബ്രേക്ക് ചെയ്യുകയും ചെയ്തു. സിൻസിനാറ്റി ഫൈനലിൽ കരോളിന മുചോവ, ആര്യാന സബലങ്ക മത്സരവിജയിയെ ആണ് ഗോഫ് നേരിടുക.

49 മിനിറ്റിൽ ജയം, കാനഡയിൽ കിരീടം ഉയർത്തി ജെസിക്ക പെഗുല

ഡബ്യു.ടി.എ 1000 കിരീടമായ ടോറോന്റോ ഓപ്പൺ കിരീടം ഉയർത്തി നാലാം സീഡ് അമേരിക്കൻ താരം ജെസിക്ക പെഗുല. കാലാവസ്ഥ പ്രശ്നങ്ങൾ കൊണ്ടു വൈകിയ സെമിഫൈനൽ 2 മണിക്കൂർ മുമ്പ് കളിച്ചെത്തിയ 15 സീഡ് സമസോനോവയെ വെറും 49 മിനിറ്റിനുള്ളിൽ നേരിട്ടുള്ള സെറ്റുകൾക്ക് പെഗുല തകർത്തു.

സെമിയിൽ 3 സെറ്റ് പോരാട്ടത്തിൽ റൈബകാനിയയെ തോൽപ്പിച്ചു തളർന്നു എത്തിയ സമസോനോവയെ 6-1, 6-0 എന്ന സ്കോറിന് ആണ് അമേരിക്കൻ താരം മറികടന്നത്. മത്സരത്തിൽ 5 തവണ എതിരാളിയെ താരം ബ്രേക്ക് ചെയ്തു. കരിയറിലെ രണ്ടാം ഡബ്യു.ടി.എ 1000 കിരീടമാണ് പെഗുലക്ക് ഇത്. ഈ മികവ് യു.എസ് ഓപ്പണിലും തുടരാൻ ആവും താരം ശ്രമിക്കുക.

യോഗ്യത കളിച്ചു വന്നു സിൻസിനാറ്റിയിൽ കിരീടം ഉയർത്തി കരോളിന ഗാർസിയ | Report

ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പണിൽ കിരീടം നേടി ഫ്രഞ്ച് താരം കരോളിന ഗാർസിയ.

ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പണിൽ കിരീടം നേടി ഫ്രഞ്ച് താരം കരോളിന ഗാർസിയ. സിൻസിനാറ്റിയിൽ യോഗ്യത കളിച്ചു എത്തിയ താരം അട്ടിമറികളിലൂടെ 2017 നു ശേഷം ആദ്യമായി ഡബ്യു.ടി എ 1000 കിരീടം നേടുക ആയിരുന്നു. തന്റെ മൂന്നാം ഡബ്യു.ടി.എ കിരീടം നേടിയ ഗാർസിയയുടെ കരിയറിലെ പത്താം കിരീട നേട്ടം ആണ് ഇത്.

ഫൈനലിൽ ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഗാർസിയ വീഴ്ത്തിയത്. 6-2, 6-4 എന്ന സ്കോറിന് ജയം കണ്ട ഗാർസിയ മത്സരത്തിൽ 11 ഏസുകൾ ആണ് ഉതിർത്തത്. മൂന്നു തവണ ചെക് താരത്തിന്റെ സർവീസ് ഗാർസിയ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ഈ ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടവും നേടിയ ഗാർസിയ ഈ കിരീടനേട്ടത്തോടെ റാങ്കിങിൽ ആദ്യ ഇരുപതിലും എത്തും. നിലവിലെ ഫോമിൽ യു.എസ് ഓപ്പണിൽ ഗാർസിയ മികവ് തുടരാൻ തന്നെയാണ് സാധ്യത.

Exit mobile version