ക്ലീവ്‍ലാന്‍ഡിൽ റണ്ണേഴ്സപ്പായി സാനിയ മിര്‍സയും – ക്രിസ്റ്റീന മക്ഹാലും

ക്ലീവ്‍ലാന്‍ഡ് ഡബ്ല്യുടിഎ വനിത മിക്സഡ് ഡബിള്‍സ് ഫൈനലിൽ സാനിയ മിര്‍സ – ക്രിസ്റ്റീന് മക്ഹാല്‍ ജോഡിയ്ക്ക് പരാജയം. ജപ്പാന്റെ ടോപ് സീഡഡ് താരങ്ങളോട് ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിൽ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ – യുഎസ് ജോഡിയുടെ ജൈത്രയാത്രയ്ക്ക് അവസാനമായത്.

5-7, 3-6 എന്ന സ്കോറിനായിരുന്നു ഇന്ത്യ-യുഎസ് ജോഡിയുടെ പരാജയം. മൂന്നാം സീഡുകളെ തോല്പിച്ചാണ് ഇവര്‍ സെമിയിലേക്ക് ടൂര്‍ണ്ണമെന്റിൽ കടന്നത്. സെമിയിലും ആധികാരിക ജയവുമായി എത്തിയ സഖ്യത്തിന് ഫൈനലില്‍ എന്നാല്‍ കാലിടറുകയായിരുന്നു.

ആദ്യ സെറ്റിൽ മികച്ച ചെറുത്ത്നില്പ് ഇവര്‍ ഉയര്‍ത്തിയെങ്കിലും രണ്ടാം സെറ്റിൽ ടോപ് സീഡുകള്‍ മികച്ച രീതിയിൽ കളിച്ച് മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ക്ലീവ്‍ലാന്‍ഡില്‍ വനിത ഡബിള്‍സ് ഫൈനലില്‍ കടന്ന് സാനിയ മിര്‍സ

ക്ലീവ്‍ലാന്‍ഡിലെ ഡബ്ലുടിഎ ടൂര്‍ വനിത ഡബിള്‍സിന്റെ ഫൈനലില്‍ കടന്ന് സാനിയ മിര്‍സ – ക്രിസ്റ്റീന മക്ഹേൽ കൂട്ടുകെട്ട്. സെമി ഫൈനലില്‍ ഹാരിസൺ – എക്കീരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് സാനിയ-ക്രിസ്റ്റീന സഖ്യത്തിന്റെ വിജയം.

സ്കോര്‍: 7-6, 6-2. ആദ്യ സെറ്റിൽ കടുത്ത ചെറുത്ത് നില്പ് എതിരാളികളില്‍ നിന്ന് ഉണ്ടായെങ്കിലും രണ്ടാം സെറ്റിൽ സാനിയ-ക്രിസ്റ്റീന സഖ്യം അനായാസം മുന്നേറി.

Exit mobile version