ആർ സി ബി ബൗളർമാർ ഇന്നും അടി വാങ്ങി!! 202 റൺസ് വിജയ ലക്ഷ്യം

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ, 2023 ലെ വനിതാ പ്രീമിയർ ലീഗിലെ ആറാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വനിതകൾക്ക് മുന്നിൽ ഗുജറാത്ത് ജയന്റ്സ് 202 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. യഥാക്രമം 65, 67 റൺസ് നേടി തിളങ്ങിയ ഡംഗ്ലിനും ഹർലീനും ആണ് ഗുജറാത്ത് ജയന്റ്സിനായി ബാറ്റു കൊണ്ട് തിളങ്ങിയത്. ശ്രേയങ്ക പാട്ടീലും നൈറ്റും 2 വിക്കറ്റുകൾ വീഴ്ത്തി ബൗളു കൊണ്ട് ആർ സി ബിക്കായി തിളങ്ങി.

വെറും 28 പന്തിൽ നിന്ന് ആണ് ഡംഗ്ലി 65 റൺസ് എടുത്തത്. 18 പന്തിൽ 50 എടുത്ത ഡഗ്ലി WPLലെ വേഗമേറിയ അർധ സെഞ്ച്വറിക്ക് ഉടമയായി. ഹർലീൻ 45 പന്തിൽ നിന്നാണ് 67 റൺസ് എടുത്തത്. ടൂർണമെന്റിലെ ആദ്യ ജയം ഉറപ്പാക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതകൾക്ക് ഇനി 201 റൺസ് വിജയലക്ഷ്യം പിന്തുടരേണ്ടതുണ്ട്.

ഐ പി എല്ലിലും നോബോളും വൈഡും റിവ്യൂ ചെയ്യാം

വനിതാ പ്രീമിയർ ലീഗ് (WPL) പ്രഥമ സീസണിൽ പരീക്ഷിക്കുന്ന പുതിയ നിയമങ്ങൾ അടുത്ത ഐ പി എൽ സീസണിലും തുടരും എന്ന് റിപ്പോർട്ട്. ടി20 ടൂർണമെന്റിൽ ആദ്യമായി, അമ്പയർമാരുടെ വൈഡ്, നോ ബോളിനായുള്ള ഓൺ-ഫീൽഡ് കോളുകൾ കൂടെ റിവ്യൂ ചെയ്യാൻ WPL സംവിധാനം കൊണ്ടുവന്നിരുന്നു. ഈ പുതിയ നിയമം വനിതാ ടീമുകളുടെ ക്യാപ്റ്റന്മാർ ഇതിനകം പലതവണ ഉപയോഗിക്കുകയും ചെയ്തു. ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) ഉപയോഗിച്ച് വിക്കറ്റുകൾ ചലഞ്ച് ചെയ്യുന്നത് പോലെ വൈഡും നോബോളും എല്ലാം എനി ക്യാപ്റ്റന്മാർക്ക് ചാലഞ്ച് ചെയ്യാം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2023 എഡിഷനിലും ഇതേ നിയമം നടപ്പാക്കുമെന്ന് ഇഎസ്പിഎൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. WPL ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കോർ ആണ് ഈ നിയമം ആദ്യമായി ഉപയോഗിച്ചത്.

ബാറ്റിൽ സ്പോൺസർ ഇല്ല, പകരം MSD O7 എന്ന് എഴുതി ക്ലാസിക് പ്രകടനം!!

ഇന്നലെ നടന്ന വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സിനെതിരെ യുപി വാരിയോഴ്‌സിന്റെ കിരൺ നവഗിരെ തന്റെ ടീമിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിഛ്ച്ചിരുന്നു. 43 പന്തിൽ 53 റൺസ് നേടിയ നവ്‌ഗിർ വിജയത്തിൽ നിർണായ പങ്കുവഹിച്ചിരുന്നു. മത്സരത്തിൽ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തി വിജയലക്ഷ്യം പിന്തുടരാൻ ടീമിനെ അവർ സഹായിച്ചു.

എന്നാൽ അവളുടെ ബാറ്റിംഗ് മാത്രമല്ല ഇന്നലെ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായർഹ് അവളുടെ ബാറ്റിലെ എഴുത്തായിരുന്നു. ഒരു സ്പോൺസറുടെ ലോഗോയ്ക്ക് പകരം കിരൺ നവഗിർ തന്റെ ബാറ്റിൽ ‘MSD 07’ എന്ന് വെറുതെ എഴുതിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ വലിയ ആരാധിക ആയ കിരൺ അദ്ദേഹത്തിന്റെ പേരാണ് തന്റെ ബാറ്റിൽ എഴുതിയത്.

ധോണിയെ ഓർമ്മിപ്പിച്ച് കൂറ്റൻ സിക്സറുകൾ പറത്താനും കിരണിനായി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച വനിതാ പ്രീമിയർ ലീഗ് ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞു.

സ്മൃതിക്കും ആർ സി ബിക്കും പരാജയം!!

വനിതാ ഐ പി എല്ലിൽ ആർ സി ബിക്ക് പരാജയത്തോടെ തുടക്കം. ഡെൽഹി ക്യാപിറ്റൽസിനെ നേരിട്ട അർ സി ബി 60 റൺസിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയ. ഡെൽഹി ഉയർത്തിയ 224 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ആർ സി ബിക്ക് ആകെ 20 ഓവറിൽ 163 റൺസ് എടുക്കാനായുള്ളൂ. ആർ സി ബിയിൽ ആർക്കും വലിയ സ്കോർ നേടാൻ ആയതാണ് പ്രശ്നമായത്‌. സ്മൃതി മന്ദാന 23 പന്തിൽ 35 റൺസുമായി ആർ സി ബിയുടെ ടോപ് സ്കോറർ ആയി.

31 റൺസ് എടുത്ത എലിസ് പെരി, 34 റൺസ് എടുത്ത നൈറ്റ്, 30 റൺസ് എടുത്ത ഷുറ്റ് എന്നിവരും ശ്രമിച്ചു എങ്കിലും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല. ഡെൽഹിക്ക് ആയി ടാര നോരിസ് 5 വിക്കറ്റുമായി തിളങ്ങി.

ഇന്ന് ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതകൾ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തെങ്കിലും എതിരാളികളെ പിടിച്ചു കെട്ടാൻ അവർക്കായിരുന്നില്ല. 223/2 എന്ന വലിയ സ്കോറിൽ എത്താൻ അവർക്കായി.

43 പന്തിൽ 14 ബൗണ്ടറികളുൾപ്പെടെ 72 റൺസ് നേടിയ ലാനിങ്ങിനൊപ്പം ഷഫാലി വർമയും ഡൽഹി ക്യാപിറ്റൽസ് വനിതകൾക്ക് ശക്തമായ തുടക്കം നൽകി. 45 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പെടെ 84 റൺസെടുത്ത വർമ ആക്രമിച്ചു തന്നെ കളിച്ചു.

വെറും 17 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പെടെ 39 റൺസ് നേടിയ മാരിസാൻ കാപ്പും നിർണായക പങ്ക് വഹിച്ചു. ജെമിമ റോഡ്രിഗസ് 15 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ ബൗളർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹെതർ നൈറ്റ് ആണ് ടീമിന് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്‌.

വനിതാ പ്രീമിയർ ലീഗിൽ അടിയോടടി!! ആർ സി ബിക്ക് ജയിക്കാൻ 224 വേണം!

വിമൻസ് പ്രീമിയർ ലീഗ് 2023ലെ രണ്ടാം മത്സരത്തിൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതകൾക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതകൾ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തെങ്കിലും എതിരാളികളെ പിടിച്ചു കെട്ടാൻ അവർക്കായില്ല.

43 പന്തിൽ 14 ബൗണ്ടറികളുൾപ്പെടെ 72 റൺസ് നേടിയ ലാനിങ്ങിനൊപ്പം ഷഫാലി വർമയും ഡൽഹി ക്യാപിറ്റൽസ് വനിതകൾക്ക് ശക്തമായ തുടക്കം നൽകി. 45 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പെടെ 84 റൺസെടുത്ത വർമ ആക്രമിച്ചു തന്നെ കളിച്ചു.

വെറും 17 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പെടെ 39 റൺസ് നേടിയ മാരിസാൻ കാപ്പും നിർണായക പങ്ക് വഹിച്ചു. ജെമിമ റോഡ്രിഗസ് 15 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ ബൗളർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹെതർ നൈറ്റ് ആണ് ടീമിന് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്‌.

ആദ്യ മത്സരത്തിൽ തന്നെ അടിച്ച് തകര്‍ത്ത് മുംബൈ, 200ന് മേലെ സ്കോര്‍

വനിത പ്രീമിയര്‍ ലീഗിൽ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ജയന്റ്സിനെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് മുംബൈ നേടിയത്. 30 പന്തിൽ 65 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിനൊപ്പം 24 പന്തിൽ 45 റൺസ് നേടി അമേലിയ കെര്‍, 31 പന്തിൽ 47 റൺസ് നേടിയ ഹെയ്‍ലി മാത്യൂസ് എന്നിവരാണ് മുംബൈ നേരയിൽ തിളങ്ങിയത്.

നാലാം വിക്കറ്റിൽ ഹര്‍മ്മന്‍പ്രീതും അമേലിയയും ചേര്‍ന്ന് നേടിയത 89 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തെ മാറ്റി മറിച്ചത്. 10 ഓവര്‍ പിന്നിടുമ്പോള്‍ 77 റൺസാണ് മുംബൈ നേടിയത്. ഹര്‍മ്മന്‍പ്രീത് 14 ബൗണ്ടറിയാണ് നേടിയത്. ഹെയ്‍ലി മാത്യൂസ് 4 സിക്സടക്കമാണ് സ്കോറിംഗ് നടത്തിയത്.

ഗുജറാത്തിനായി സ്നേഹ് റാണ 2 വിക്കറ്റ് നേടിയപ്പോള്‍ ആഷ്‍ലൈ ഗാര്‍ഡ്നര്‍, തനൂജ കന്‍വര്‍, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വനിത പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തിൽ ഗുജറാത്തും മുംബൈയും, ടോസ് അറിയാം

വനിത പ്രീമിയര്‍ ലീഗ് ഉദ്ഘാടന സീസണിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ജയന്റ്സ്. മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ബൗള്‍ ചെയ്യുവാന്‍ ഗുജറാത്തിന്റെ ക്യാപ്റ്റന്‍ ബെത്ത് മൂണി തീരുമാനിച്ചു. നവി മുംബൈയിലെ ഡോക്ടര്‍ ഡിവൈ പാട്ടിൽ സ്പോര്‍ട്സ് അക്കാദമിയിൽ ആണ് മത്സരം നടക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്: Hayley Matthews, Yastika Bhatia(w), Harmanpreet Kaur(c), Nat Sciver-Brunt, Amelia Kerr, Amanjot Kaur, Pooja Vastrakar, Humaira Kazi, Issy Wong, Jintimani Kalita, Saika Ishaque

ഗുജറാത്ത് ജയന്റ്സ്: Beth Mooney(w/c), Sabbhineni Meghana, Harleen Deol, Ashleigh Gardner, Annabel Sutherland, Dayalan Hemalatha, Georgia Wareham, Sneh Rana, Tanuja Kanwar, Monica Patel, Mansi Joshi

 

WPL ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള നിലവാരത്തിലെ വിടവ് നികത്തും എന്ന് ഹർമൻപ്രീത്

വനിതാ പ്രീമിയർ ലീഗ് ഓസ്‌ട്രേലിയെ നിലവാരത്തിൽ മറികടക്കാൻ ഇന്ത്യയെ സഹായിക്കും എന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.
നാളെ ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ആദ്യ മത്സരത്തോടെ WPL ന്റെ ആദ്യ സീസൺ ആരംഭിക്കാൻ ഇരിക്കെ ആണ് ഇന്ത്യൻ ക്യാപ്റ്റൻ WPLനെ കുറിച്ച് സംസാരിച്ചത്.

എല്ലാ ഇന്ത്യൻ കളിക്കാർക്കും WPL ഒരു മികച്ച പ്ലാറ്റ്‌ഫോമാണെന്ന് ഹർമൻപ്രീത് പറഞ്ഞു, ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും സമാനമായ ടൂർണമെന്റുകളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്നും അതുപോലെ ഇന്ത്യയും മെച്ചപ്പെടും എന്നും ഹർമൻപ്രീത് പറഞ്ഞു. പുതിയ പ്രതിഭകളെ സ്വന്തമാക്കാനും ഓസ്‌ട്രേലിയയുമായുള്ള ഗുണനിലവാര വ്യത്യാസം കുറയ്ക്കാനും ഡബ്ല്യുപിഎൽ ഇന്ത്യയെ സഹായിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.WPL ന്റെ ഉദ്ഘാടന സീസണിൽ ഹർമൻപ്രീത് മുംബൈ ഇന്ത്യൻസിനെ നയിക്കും.

ആർ സി ബി WPLനായുള്ള ജേഴ്സി പുറത്തിറക്കി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ സി ബി) വരാനിരിക്കുന്ന വിമൻസ് പ്രീമിയർ ലീഗിനായി (ഡബ്ല്യുപിഎൽ) പുതിയ ജേഴ്‌സി പുറത്തിറക്കി. ചുവപ്പും കറുപ്പും ഉള്ള പരമ്പരാഗത നിറങ്ങളിൽ ആണ് ജേഴ്സി. ഡ്രീം11, പ്യൂമ എന്നിവയുൾപ്പെടെ പുതിയ സ്പോൺസർമാരെയും ടീം ജേഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്മൃതി മന്ദാന, രേണുക സിംഗ്, റിച്ച ഘോഷ്, സോഫി ഡിവൈൻ എന്നിവർ പുതിയ ജേഴ്സിയിൽ ഉള്ള ചിത്രങ്ങൾ ആർ സി ബി പങ്കുവെച്ചു. എല്ലിസ് പെറി, ഹീതർ നൈറ്റ്, എറിൻ ബേൺസ്, ഡെയ്ൻ വാൻ നീകെർക്ക് തുടങ്ങിയ മുൻനിര താരങ്ങൾ ഉൾപ്പെടെ WPL 2023-ന് വേണ്ടി ആർ‌സി‌ബി ഒരു സ്റ്റാർ സ്റ്റഡഡ് സ്ക്വാഡ് തന്നെ ഒരുക്കിയിട്ടുണ്ട്.

ഫിബ്രവരി 13ന് നടന്ന ആദ്യ ഡബ്ല്യുപിഎൽ ലേലത്തിൽ 3.40 കോടി രൂപയ്ക്ക് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ സ്മൃതി മന്ദാനയെ ഡബ്ല്യുപിഎൽ ടീമിന്റെ ക്യാപ്റ്റനായി ആർസിബി നിയമിച്ചിരുന്നു. മാർച്ച് 4 ന് ആണ് ലീഡ് ആരംഭിക്കുന്നത്.

ഓസ്ട്രേലിയയെ ലോക കിരീടത്തിലേക്ക് നയിച്ച മെഗ് ലാനിങ് ഡൽഹി ക്യാപിറ്റൽസിനെ നയിക്കും

വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായ ഓസ്‌ട്രേലിയയുടെ മെഗ് ലാനിംഗ് മാർച്ച് 4 മുതൽ മുംബൈയിൽ ആരംഭിക്കുന്ന ഉദ്ഘാടന വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ഡൽഹി ക്യാപിറ്റൽസിനെ നയിക്കും. മെഗ് ലാനിംഗ് ആകും ഡൽഹിയുടെ ആദ്യ സീസണിലെ ക്യാപ്റ്റൻ എന്ന് ടീം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ ആഴ്ച്ച അവസാനിച്ച ടി20 ലോകകപ്പ് ഉൾപ്പെടെ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനെന്ന നിലയിൽ നാല് ടി20 ലോകകപ്പുകൾ നേടി റെക്കോർഡിട്ട താരമാണ് 30കാരിയാ ലാനിംഗ്.

വ്യാഴാഴ്ച പ്രഥമ WPL ടൂർണമെന്റിനായി അവർ മുംബൈയിലെത്തി. 132 ടി20കൾ കളിച്ചിട്ടുള്ള അവർ 36.61 ശരാശരിയിലും 116.37 സ്‌ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും 15 അർധസെഞ്ചുറികളും സഹിതം 3405 റൺസ് നേടിയിട്ടുണ്ട്. 100 ടി20 മത്സരങ്ങളിൽ ഓസ്‌ട്രേലിയയെ നയിക്കുകയ്യ്ം ചെയ്തു. മാർച്ച് 5 ന് ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡെൽഹി ക്യാപിറ്റൽസ് അവരുടെ WPL കാമ്പെയ്‌ൻ ആരംഭിക്കും, ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയി ജെമിമ റോഡ്രിഗസിനെയും നിയമിച്ചു.

ഹർമൻപ്രീത് കൗർ തന്നെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ

വനിതാ പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) ഉദ്ഘാടന സീസണിന് മുന്നോടിയായി ഹർമൻപ്രീത് കൗറിനെ വനിതാ ടീമിന്റെ ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസ് നിയമിച്ചു. ഒരു ദശാബ്ദത്തിലേറെയായി ദേശീയ ടീമിന്റെ നെടുംതൂണായ ഹർമൻപ്രീത് തന്നെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ആകും എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇന്ത്യൻ ബാറ്റർ അടുത്തിടെ 150 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യത്തെ ക്രിക്കറ്റ് താരമായി മാറിയിരുന്നു.

ഒരു അർജുന അവാർഡ് ജേതാവ് കൂടിയായ ഹർമൻപ്രീതിന് ക്യാപ്റ്റൻ ആയി മികച്ച വിജയ റെക്കോർഡുമുണ്ട്. ഇന്ത്യക്ക് വേണ്ടി ടി20യിൽ ഒരു സെഞ്ചുറിയും 10 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 28.05 ശരാശരിയിൽ 3,058 റൺസ് അവർ നേടിയിട്ടുണ്ട്. മാർച്ച് 4 ന് DY പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് WPL 2023 ന്റെ സീസൺ ഓപ്പണർ കളിക്കും.

ഗുജറാത്ത് ജയന്റ്സിനെ ബെത്ത് മൂണി നയിക്കും

പ്രഥമ വനിത പ്രീമിയര്‍ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെ ബെത്ത് മൂണി നയിക്കും. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ താരത്തിന്റെ ഡെപ്യൂട്ടിയായി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരമായ സ്നേഹ് റാണയെയും നിയമിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ കഴിഞ്ഞ ദിവസം ടി20 ലോകകപ്പ് നേടിയപ്പോള്‍ ബെത്ത് മൂണി 53 പന്തിൽ പുറത്താകാതെ 74 റൺസാണ് നേടിയത്. രണ്ട് അന്താരാഷ്ട്ര ടി20 ശതകങ്ങള്‍ നേടിയിട്ടുള്ള താരം 18 അര്‍ദ്ധ ശതകങ്ങളും നേടിയിട്ടുണ്ട്.

മൂന്ന് ലോകകപ്പ് കിരീടവും കോമൺവെൽത്ത് സ്വര്‍ണ്ണവും നേടിയ താരം മൂന്ന് വട്ടം ബിഗ് ബാഷ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

Exit mobile version