ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ജൂണിൽ നടക്കും

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിന്റെ ഫൈനൽ തീയതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. ഫൈനൽ മത്സരം ജൂൺ 7 മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിൽ വെച്ച് നടക്കും, റിസർവ് ഡേ ആയി ജൂൺ 12ഉം അനുവദിക്കും. 2021-ൽ സതാംപ്ടണിൽ നടന്ന ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലൻഡ് കിരീടം ഉയർത്തിയിരുന്നു.

നിലവിൽ 75.56 പോയിന്റുമായി ഓസ്‌ട്രേലിയ പോയിന്റ് ടേബിളിൽ ഒന്നാമതും 58.93 പോയിന്റുമായി ഇന്ത്യ രണ്ടാമതുമാണ്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പര വിജയിച്ചാൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാം. 53.33 ശതമാനവുമായി മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും 48.72 ശതമാനവുമായി നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കും ഇപ്പോഴുൻ ഫൈനൽ പ്രതീക്ഷ ഉണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്നറിയിച്ച് ഐസിസി

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്ന് പറഞ്ഞ് ഐസിസി. നിലവില്‍ സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും അറിയിച്ചിരിക്കുന്നത്. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍ മത്സരം നടക്കുക.

ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാവും ഫൈനല്‍ മത്സരമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും എഡ്ജ്ബാസ്റ്റണ്‍, ഓള്‍ഡ് ട്രോഫോര്‍ഡ് എന്നിവയ്ക്കൊപ്പം സൗത്താംപ്ടണും വേദിയായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍ ഗ്രൗണ്ടിലെ സൗകര്യങ്ങള്‍ പരിഗണിച്ച് സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് അറിയുവാന്‍ കഴിയുന്നത്. സ്റ്റേഡിയത്തിനോട് ചേര്‍ന്ന് തന്നെ ഫൈ സ്റ്റാര്‍ സൗകര്യം ഉള്ളതിനാല്‍ തന്നെ ഈ കോവിഡ് കാലത്ത് യാത്ര വിലക്കും മറ്റും വരുന്ന സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായി മത്സരം നടത്തുവാന്‍ ഉള്ള സൗകര്യം സൗത്താംപ്ടണിലാണെന്നാണ് കണ്ടെത്തല്‍.

ലോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നടത്തിപ്പുകാരായ മെരിലേബോണ്‍ ക്രിക്കറ്റ് ക്ലബ് അധികാരികള്‍ ഉറപ്പ് നല്‍കാത്തത് ആണ് ലോര്‍ഡ്സില്‍ നിന്ന് മത്സരം മാറ്റി വയ്ക്കുവാന്‍ ഇടയായിരിക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. വരും ദിവസങ്ങളില്‍ ഐസിസി വേദി സംബന്ധിച്ച് അന്തിമ തീരുമാനം പുറത്ത് വിടുമെന്നാണ് അറിയുന്നത്.

ന്യൂസിലാണ്ടില്‍ വെച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹം കൈവിട്ടുവെന്ന് തോന്നി

ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് അതീവ ശക്തമാണെന്നും അത് ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ ഗുണകരമായ കാര്യമാണെന്നും പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര വിജയത്തിന് ശേഷം സംസാരിക്കുമ്പോളാണ് കോഹ്‍ലി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ബെഞ്ച് സ്ട്രെംഗ്ത്തിന്റെ ഗുണമെന്തെന്നാലും ഒരു സംഘത്തില്‍ നിന്ന് അടുത്ത സംഘത്തിലേക്കുള്ള ട്രാന്‍സിഷന്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവാരം താഴില്ല എന്നാണെന്നും കോഹ്‍ലി സൂചിപ്പിച്ചു. ന്യൂസിലാണ്ടില്‍ വെച്ച് നേരിട്ട പരാജയം ടീമിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി മാറുമെന്നാണ് തോന്നിയതെങ്കിലും അവിടെ നിന്ന് ഇത്തരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ഈ ഇന്ത്യന്‍ ടീമിന് മാത്രമേ സാധിക്കുള്ളുവെന്നും കോഹ്‍ലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുവാന്‍ ഇന്ത്യയ്ക്ക് അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതി

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1 ന് ലീഡ് നേടിയതോടെ ഇന്ത്യ ഏറെക്കുറെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ 71 പെര്‍സന്റേജ് പോയിന്റോടെ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഇന്നലെ നേടിയ വിജയത്തോടെ ഇന്ത്യയ്ക്ക് അവസാന മത്സരത്തില്‍ സമനില നേടിയാലും ഫൈനലില്‍ എത്തുവാന്‍ സാധിക്കുമെന്ന നിലയില്‍ ആണ് കാര്യങ്ങള്‍. 490 പോയിന്റുകളുള്ള ഇന്ത്യ 11 മത്സരങ്ങള്‍ ഈ കാലയളവില്‍ വിജയിച്ചപ്പോള്‍ നാല് മത്സരങ്ങളില്‍ ടീം പരാജയമേറ്റു വാങ്ങി. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന്റേത് ഉള്‍പ്പെടെ ആറ് പരമ്പരയില്‍ ഇന്ത്യ ഇതുവരെ കളിച്ചിട്ടുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാനായാല്‍, അത് തനിക്ക് ലോകകപ്പ് നേടിയത് പോലെ – ഇഷാന്ത് ശര്‍മ്മ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കാനായാല്‍ അത് ലോകകപ്പ് നേടിയതിന് തുല്യമാണെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് ഇഷാന്ത് ശര്‍മ്മ. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ വിജയം പിടിച്ചെടുത്താല്‍ ഇന്ത്യയ്ക്ക് ന്യൂസിലാണ്ടുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടാം.

അഹമ്മദാബാദിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കുകയാണെങ്കില്‍ ഇഷാന്ത് ശര്‍മ്മ കപില്‍ ദേവിന് ശേഷം ഇന്ത്യയ്ക്കായി നൂറ് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആയി മാറും. താന്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നതെന്നും അതിനാല്‍ തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തനിക്ക് ലോകകപ്പ് പോലെയാണെന്നും ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയിച്ച് ഫൈനലിലേക്ക് യോഗ്യത നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇഷാന്ത് ശര്‍മ്മ വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഈ ഫോര്‍മാറ്റിന്റെ മൂല്യം കൂട്ടും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ശ്രീലങ്കയ്ക്കെതിരെ നാളെ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം. ഗോളില്‍ നടക്കുന്ന ടെസ്റ്റ് ന്യൂസിലാണ്ടിന്റെ രണ്ട് വര്‍ഷത്തെ ടെസ്റ്റ് കാലയളവിലെ ആദ്യത്തേതാണ്. ജൂണ്‍ 2021ലാണ് ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരം അരങ്ങേറുക.

ലോകകപ്പിന് ശേഷം പുതിയ ഫോര്‍മാറ്റിലേക്ക കളിയെത്തുമ്പോള്‍ തങ്ങള്‍ക്ക് ഒരു കിരീടം നേടുവാനുള്ള അവസരം കൂടിയാണ് ഇതെന്ന് വില്യംസണ്‍ പറഞ്ഞു.
2 വര്‍ഷത്തെ കാലയളവിന് ശേഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുക എന്ന ആഗ്രഹവുമായി ആവും ഓരോ ടീമും മത്സര രംഗത്തുണ്ടാകുകയെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞത്.

Exit mobile version