തുടര്‍ച്ചയായ മൂന്നാം തവണയും ആതിഥേയര്‍ ലോകകപ്പ് ഫൈനലില്‍

തുടര്‍ച്ചയായ മൂന്നാം തവണവയും ലോകകപ്പ് ഫൈനലില്‍ ആതിഥേയര്‍ എത്തുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ ഇംഗ്ലണ്ടിന്റെ വിജയത്തോടെ സാധ്യമായിരിക്കുന്നത്. 2011, 2015, 2019 ലോകകപ്പിന്റെ ആതിഥേയര്‍ അതാത് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുകയായിരുന്നു. 2011ല്‍ സംയുക്ത ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

2015ല്‍ ലോകകപ്പ് സംയുക്തമായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും ചേര്‍ന്നാണ് ആതിഥേയത്വം വഹിച്ചത്. 2011ലേതിന് സമാനമായ സാഹചര്യമാണ് ഫൈനലില്‍ അന്ന് സംഭവിച്ചത്. ഇരു ആതിഥേയ രാജ്യങ്ങളും തമ്മിലുള്ള മത്സരം വിജയിച്ചത് ഓസ്ട്രേലിയയായിരുന്നു. ഇത്തവണ ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയതോടെ ലോകകപ്പില്‍ ആതിഥേയര്‍ ഫൈനലില്‍ എത്തുന്ന പതിവ് തുടരുകയാണിപ്പോള്‍.

ലോകകപ്പ് നായകന്മാര്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍

2019 ഏകദിന ലോകകപ്പിലെ നായകന്മാര്‍ ഇംഗ്ലണ്ടിന്റെ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കുവാനായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എത്തി. ലോകകപ്പ് നാളെ ആരംഭിയ്ക്കുവാനിരിക്കെയാണ് ഇന്ന് ഇംഗ്ലണ്ടിലെ ഉച്ച സമയത്ത് കൊട്ടാരത്തിലെ പത്ത് ടീമുകളുടെയും നായകന്മാര്‍ എത്തിയത്. ഇന്നലെയാണ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ അവസാനിച്ചത്.

നാളെ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഈ പത്ത് രാജ്യങ്ങളില്‍ 9 ാജ്യങ്ങളും കോമണ്‍വെല്‍ത്ത് രാജ്യങ്ങളാണ്. എലിസബത്ത് രാജ്ഞിയോടൊപ്പം സസ്സെക്സിന്റെ ഡ്യൂക്കും ചടങ്ങില്‍ സന്നിഹതനായിരുന്നു.

ഐപിഎലില്‍ തിളങ്ങിയാല്‍ ലോകകപ്പ് സ്ഥാനം ലഭിയ്ക്കും

ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം അമ്പാട്ടി റായിഡു എറെക്കുറെ ഉറപ്പിച്ചതാണെങ്കിലും താന്‍ ആ സ്ഥാനം ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ഇനി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇല്ലാത്തതിനാല്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച ലോകകപ്പ് ടീം തന്നെയാകും ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതെന്ന് തീര്‍ച്ചയാണ്. ടീമില്‍ ഒരു മാറ്റം വന്നാലായി എന്നാണ് വിരാട് കോഹ്‍ലിയും സൂചിപ്പിച്ചത്.

എന്നാല്‍ തന്റെ പ്രതീക്ഷ കൈവിടാതെ നില്‍ക്കുകയാണ് അജിങ്ക്യ രഹാനെ. ഐപിഎലില്‍ മികവ് പുലര്‍ത്തിയാല്‍ സ്വാഭാവികമായി തനിക്ക് ലോകകപ്പ് സ്ഥാനം ലഭിയ്ക്കുമെന്നാണ് രഹാനെ പറയുന്നത്. ടൂര്‍ണ്ണമെന്റ് ഏത് തന്നെ ആയാലും ഞങ്ങളെല്ലാം ക്രിക്കറ്റ് കളിക്കുന്നത് മുഴുവന്‍ പ്രതിബദ്ധതയോടു കൂടിയാണ് അതിനാല്‍ തന്നെ ഐപിഎലില്‍ അതേ സമീപനത്തിലൂടെ കളിച്ച് മികവ് പുലര്‍ത്തിയാല്‍ തനിക്ക് തീര്‍ച്ചയായും ലോകകപ്പ് സ്ഥാനമുണ്ടാകുമെന്ന് രഹാനെ പറഞ്ഞു.

Exit mobile version