അടുത്ത വര്‍ഷം ആറ് ടീമുകളോടെ വനിത ഐപിഎൽ

അടുത്ത വര്‍ഷം ആറ് ടീമുകളോട് കൂടി ഐപിഎൽ നടത്തുവാന്‍ ബിസിസിഐ ഒരുങ്ങുന്നു. ഇന്ന് മുംബൈയിൽ നടന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

നിലവിലെ ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്ക് ടീമുകള്‍ സ്വന്തമാക്കുവാന്‍ ആദ്യ അവസരങ്ങള്‍ നല്‍കുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം പതിവ് പോലെ വനിത ടി20 ചലഞ്ച് നടത്തുമെന്നും ഗവേണിംഗ് കൗൺസിൽ വ്യക്തമാക്കി.

Exit mobile version