വിന്‍ഡീസിന്റെ സാധ്യത ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും – ഫില്‍ സിമ്മണ്‍സ്

ഇംഗ്ലണ്ടില്‍ വിന്‍ഡീസിന്റെ വിജയ സാധ്യത വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. മൂന്ന് പതിറ്റാണ്ടായി ഇംഗ്ലണ്ടില്‍ ഒരു പരമ്പര വിജയം കിട്ടാക്കനിയായി മാറിയിട്ടുണ്ട് വിന്‍ഡീസിന്. ഇപ്പോള്‍ കുറച്ച് കാലമായി ടീമിനെ പിടിച്ച് നിര്‍ത്തുന്നത് ബൗളിംഗ് പ്രകടനമാണെന്ന്, അവര്‍ക്ക് മാത്രം ഇംഗ്ലണ്ടില്‍ വിജയം നേടിക്കൊടുക്കാനാകില്ലെന്നും ബാറ്റിംഗ് കൂടി അവസരത്തിനൊത്തുയരേണ്ട സാഹചര്യമുണ്ടെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

400-500 സ്കോറുകള്‍ നേടി ബാറ്റ്സ്മാന്മാര്‍ പിന്തുണ നല്‍കിയാലെ മികച്ച ബൗളിംഗ് യൂണിറ്റുകള്‍ക്ക് പോലും പിടിച്ച് നില്‍ക്കാനാകൂ എന്ന് സിമ്മണ്‍സ് വ്യക്തമാക്കി. ടെസ്റ്റ് ടീമിനെ കുറച്ച് നാളായി മുന്നോട്ട് നയിക്കുന്നത് ബൗളിംഗ് യൂണിറ്റാണ്, അതിന് മാറ്റം വന്നാല്‍ ഇംഗ്ലണ്ടില്‍ വിന്‍ഡീസിന് സാധ്യതയുണ്ടെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

പേസര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് – ജെയിംസ് ആന്‍ഡേഴ്സണ്‍

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെയിംസ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. റിട്ടയര്‍മെന്റിന്റെ വക്കിലെത്തിയ താരം കോവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ റൊട്ടേഷന്‍ പോളിസി ഉണ്ടെങ്കില്‍ അത് ഗുണം ചെയ്യുമെന്നാണ് അഭിപ്രായപ്പെടുന്നത്.

സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ ജൂലൈ 8ന് സൗത്താംപ്ടണില്‍ പരമ്പര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 16നും മൂന്നാം ടെസ്റ്റ് ജൂലൈ 24നും ആരംഭിക്കും. ഇവ യഥാക്രമം എമിറേറ്റ്സ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആണ് നടക്കുക. ടീമുകള്‍ അടുത്തടുത്ത് ടെസ്റ്റുകള്‍ കളിക്കുന്നത് സ്വാഭാവികം ആണെങ്കിലും ഇപ്പോളത്തെ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് റൊട്ടേഷന്‍ പൊളിസി അനിവാര്യമാണെന്നാണ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കിയത്.

അടുത്ത കാലത്തായി സജീവ ക്രിക്കറ്റില്‍ നിന്ന് ഏല്ലാവരും വിട്ട് നില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ മൂന്ന് ടെസ്റ്റുകള്‍ അടുത്തടുത്ത് വരുമ്പോള്‍ പേസര്‍മാര്‍ക്ക് പ്രത്യേകിച്ച് റൊട്ടേഷന്‍ ഏറ്റവും ആവശ്യമായി വരുമെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

പരിക്ക് മാറി ഷാനണ്‍ ഗബ്രിയേല്‍ തിരികെ എത്തുന്നു

ആറ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങുവാനായി ഷാനണ്‍ ഗബ്രിയേല്‍ എത്തുന്നു. സെപ്റ്റംബര്‍ 2019ല്‍ ഇന്ത്യയ്ക്ക് എതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കും ഗ്ലൗസെസ്റ്റര്‍ഷയറിന് വേണ്ടിയുള്ള കൗണ്ടി മത്സരത്തിന് ശേഷവും താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന് ശേഷം ആറ് മാസത്തെ റീഹാബ് നടപടികളിലൂടെ കടന്ന് പോയ ശേഷം ഇപ്പോള്‍ താരം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെ തിരികെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ടുമായുള്ള പരമ്പര നടക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ മുന്നോട്ട് പോകുമ്പോളും ഗബ്രിയേലിന്റെ പ്രതീക്ഷയും തനിക്ക് ആ പരമ്പരയിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ്. അതാണ് തന്റെ പദ്ധതിയെന്നും ആ വിശ്വാസവുമായി മുന്നോട്ട് പോകുകയാണെെന്നും താരം വ്യക്തമാക്കി.

നവംബറിലാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അതിന് ശേഷം വളരെ നീണ്ട റീഹാബ് നടപടികളിലൂടെയാണ് താരം കടന്ന് പോയത്. ഇപ്പോള്‍ താന്‍ പഴയ പോലെ ഓടാനും പന്തെറിയുവാനും കഴിയുന്ന തരത്തിലാണുള്ളതെന്നും താരം വെളിപ്പെടുത്തി. ഫിറ്റ്നെസ്സ് കാര്യത്തിലും ഭാരം മാനേജ് ചെയ്യുന്നതിലും ശ്രദ്ധ നല്‍കിയാണ് താനിപ്പോള്‍ മുന്നോട്ട് പോകുന്നതെന്ന് ഷാനണ്‍ ഗബ്രിയേല്‍ പറഞ്ഞു.

താരത്തിന് ചെറിയ രീതിയില്‍ തന്റെ ആക്ഷനും മാറ്റേണ്ടി വന്നുവെന്നാണ് അറിയുന്നത്. ഇപ്പോള്‍ സംഭവിച്ച പോലുള്ള പരിക്ക് വരാതിരിക്കുവാനാണ് താന്‍ ഈ മാറ്റത്തിന് വിധേയനായതെന്ന് ഷാനണ്‍ ഗബ്രിയേല്‍ വ്യക്തമാക്കി.

പരിശീലനം ആരംഭിച്ച് വിന്‍ഡീസ് ടെസ്റ്റ് താരങ്ങള്‍

ഇംഗ്ലണ്ട് പരമ്പരയ്ക്ക് വേണ്ടിയുള്ള പരിശീലനം ആരംഭിച്ച് വിന്‍ഡീസ് ടെസ്റ്റ് താരങ്ങള്‍. ജൂലൈയില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര നടന്നേക്കുമെന്നാണ് ഇപ്പോള്‍ ഇരു ബോര്‍ഡുകളും പ്രതീക്ഷിക്കുന്നത്. ചെറിയ സംഘങ്ങളായാണ് വിന്‍ഡീസ് താരങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.

ഇതില്‍ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍, ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷായി ഹോപ്, കെമര്‍ റോച്ച്, ഷെയിന്‍ ഡോവ്റിച്ച്, ഷമാര്‍ ബ്രൂക്ക്സ്, റെയ്മണ്‍ റീഫര്‍ എന്നിവര്‍ അടങ്ങുന്നു. ബാര്‍ബഡോസില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയരായാണ് താരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്.

സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് മെഡിക്കല്‍ കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയരായാണ് പരിശീലം പുരോഗമിക്കുന്നത്.

വിന്‍ഡീസ് വനിതകള്‍ക്ക് സ്ഥിരം കോച്ച് വരുന്നു

വെസ്റ്റ് ഇന്‍ഡീസ് വനിത ടീമിന് സ്ഥിരം മുഖ്യ കോച്ചിനെ നിയമിക്കുവാന്‍ ഒരുങ്ങി ബോര്‍ഡ്. ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡ് നീങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഗസ് ലോഗിയാണ് ടീമിന്റെ താത്കാലിക കോച്ചായി പ്രവര്‍ത്തിച്ച് വന്നിരുന്നത്.

ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ജിമ്മി ആഡംസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. തങ്ങള്‍ മുഴുവന്‍ സമയ കോച്ചിനെ നിയമിക്കുവാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുന്‍ വിന്‍ഡീസ് താരം വെളിപ്പെടുത്തി.

2017 മുതല്‍ ടീമിന്റെ സഹ പരിശീലകനായ ഗസ് ലോഗിയെ ഒക്ടോബറില്‍ ടീമിന്റെ താത്കാലിക കോച്ചായി നിയമിച്ചത്.

ഇംഗ്ലണ്ട് ടെസ്റ്റുകള്‍ക്ക് മുമ്പ് വിന്‍ഡീസ് താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകും

ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് പര്യടനം നടത്താനൊരുങ്ങുന്ന വിന്‍ഡീസ് താരങ്ങള്‍ പരമ്പരയ്ക്ക് മുമ്പ് 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകുമെന്ന് അറിയിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്. പര്യടനത്തിനായി 30 താരങ്ങളെയാണ് ബോര്‍ഡ് കണ്ടെത്തിയിട്ടുള്ളത്. ജൂണ്‍ 4ന് നടക്കേണ്ടിയിരുന്ന പരമ്പര ഇപ്പോള്‍ ജൂലൈ വരെയാണ് മാറ്റി വെച്ചിരിക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുണ്ടായിരുന്നത്.

ഇംഗ്ലണ്ട് ബോര്‍ഡും വിന്‍ഡീസ് ബോര്‍ഡും മത്സരങ്ങള്‍ ജൂലൈയില്‍ സുഗമമായി നടത്തുവാനുള്ള ചര്‍ച്ചകളുമായിട്ട് മുന്നോട്ട് പോകുകയാണ്. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് സിഇഒ ജോണി ഗ്രേവ് പറയുന്നത്, ഇംഗ്ലണ്ടിലെത്തിയ ശേഷം താരങ്ങള്‍ 14 ജിലസത്തെ ക്വാറന്റൈന് വിധേയരാകുമെന്നാണ്.

ഇന്‍ഡോര്‍ പരിശീലനം നടത്തുവാന്‍ സൗകര്യമുള്ള സ്ഥലത്ത് വേണം ഇത്തരം ക്വാറന്റൈന്‍ സൗകര്യം ഒരുക്കേണ്ടതെന്ന് ഇംഗ്ലണ്ട് ബോര്‍ഡിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഗ്രേവ് പറഞ്ഞത്. താമസ സൗകര്യവും പരിശീലനത്തിനുള്ള ഒരുക്കങ്ങളുമെല്ലാം അടുത്ത് തന്നെ ലഭ്യമായ വേദികള്‍ പരിഗണിക്കാനാണ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിശീല സൗകര്യവും ഹോട്ടല്‍ താമസവുമെല്ലാം ജൈവ-സുരക്ഷിതമായ സാഹചര്യത്തിലാകണമെന്നാണ് മറ്റൊരു ആവശ്യമെന്നും ഗ്രേവ് വ്യക്തമാക്കി. പല കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സുരക്ഷയ്ക്കായുള്ള വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗ്രേവ് വ്യക്തമാക്കി.

ഇരു ബോര്‍ഡുകളും ഇതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്ത് വരികയാണെന്നും ഇംഗ്ലണ്ട് ബോര്‍ഡിന് സര്‍ക്കാരില്‍ നിന്നുള്ള അനുമതി ആവശ്യമാണെന്നും അത് നേടിക്കഴിഞ്ഞാല്‍ പരമ്പരയുമായി മുന്നോട്ട് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജോണി ഗ്രേവ് വ്യക്തമാക്കി.

ഇംഗ്ലണ്ട് ടെസ്റ്റുകള്‍ക്ക് മുമ്പ് വിന്‍ഡീസ് താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകും

ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് പര്യടനം നടത്താനൊരുങ്ങുന്ന വിന്‍ഡീസ് താരങ്ങള്‍ പരമ്പരയ്ക്ക് മുമ്പ് 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകുമെന്ന് അറിയിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്. പര്യടനത്തിനായി 30 താരങ്ങളെയാണ് ബോര്‍ഡ് കണ്ടെത്തിയിട്ടുള്ളത്. ജൂണ്‍ 4ന് നടക്കേണ്ടിയിരുന്ന പരമ്പര ഇപ്പോള്‍ ജൂലൈ വരെയാണ് മാറ്റി വെച്ചിരിക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുണ്ടായിരുന്നത്.

ഇംഗ്ലണ്ട് ബോര്‍ഡും വിന്‍ഡീസ് ബോര്‍ഡും മത്സരങ്ങള്‍ ജൂലൈയില്‍ സുഗമമായി നടത്തുവാനുള്ള ചര്‍ച്ചകളുമായിട്ട് മുന്നോട്ട് പോകുകയാണ്. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് സിഇഒ ജോണി ഗ്രേവ് പറയുന്നത്, ഇംഗ്ലണ്ടിലെത്തിയ ശേഷം താരങ്ങള്‍ 14 ജിലസത്തെ ക്വാറന്റൈന് വിധേയരാകുമെന്നാണ്.

ഇന്‍ഡോര്‍ പരിശീലനം നടത്തുവാന്‍ സൗകര്യമുള്ള സ്ഥലത്ത് വേണം ഇത്തരം ക്വാറന്റൈന്‍ സൗകര്യം ഒരുക്കേണ്ടതെന്ന് ഇംഗ്ലണ്ട് ബോര്‍ഡിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഗ്രേവ് പറഞ്ഞത്. താമസ സൗകര്യവും പരിശീലനത്തിനുള്ള ഒരുക്കങ്ങളുമെല്ലാം അടുത്ത് തന്നെ ലഭ്യമായ വേദികള്‍ പരിഗണിക്കാനാണ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിശീല സൗകര്യവും ഹോട്ടല്‍ താമസവുമെല്ലാം ജൈവ-സുരക്ഷിതമായ സാഹചര്യത്തിലാകണമെന്നാണ് മറ്റൊരു ആവശ്യമെന്നും ഗ്രേവ് വ്യക്തമാക്കി. പല കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സുരക്ഷയ്ക്കായുള്ള വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗ്രേവ് വ്യക്തമാക്കി.

ഇരു ബോര്‍ഡുകളും ഇതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്ത് വരികയാണെന്നും ഇംഗ്ലണ്ട് ബോര്‍ഡിന് സര്‍ക്കാരില്‍ നിന്നുള്ള അനുമതി ആവശ്യമാണെന്നും അത് നേടിക്കഴിഞ്ഞാല്‍ പരമ്പരയുമായി മുന്നോട്ട് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജോണി ഗ്രേവ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ വനിത ടീമിന്റെ വിന്‍ഡീസ് പര്യടനം മാറ്റി വെച്ചു

ഈ മാസം അവസാനം ജമൈക്കയിലും ട്രിനിഡാഡിലുമായി നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ വിന്‍ഡീസ് പര്യടനം ഉപേക്ഷിച്ചു. കൊറോണ കാരണമുള്ള പ്രതിസന്ധിയാണ് ഏകദിന പരമ്പര ഉപേക്ഷിക്കുവാന്‍ ഇടയാക്കിയത്.

ഇരു ബോര്‍ഡുകളും വനിതകളുടെ പരമ്പരയ്ക്ക് പുറമെ പുരുഷ എ ടീമിന്റെ പരമ്പരയും മാറ്റി വയ്ക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. വനിത ലോകകപ്പ് യോഗ്യതയ്ക്ക് മുമ്പ് നടക്കേണ്ടിയിരുന്നു പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുണ്ടായിരുന്നത്.

ദക്ഷിണാഫ്രിക്ക നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളും മാറ്റി വയ്ക്കുന്നതായി ഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. 2021 ഫെബ്രുവരിയില്‍ ന്യൂസിലാണ്ടില്‍ വെച്ചാണ് വനിത ലോകകപ്പ് നടക്കാനിരിക്കുന്നത്.

യോഗ്യത മത്സരങ്ങളില്‍ നിന്ന് മൂന്ന് ടീമുകള്‍ പ്രധാന ടൂര്‍ണ്ണമെന്റിലേക്ക് നീങ്ങും. നിലില്‍ വീന്‍ഡീസ് ഏഴാം സ്ഥാനത്താണ് ഐസിസി വനിത ഏകദിന ചാമ്പ്യന്‍ഷിപ്പില്‍.

പണം വിന്‍ഡീസ് താരങ്ങളെ ഐപിഎലിലേക്ക് ആകൃഷ്ടരാക്കുന്നു, ക്രിക്കറ്റില്‍ നിന്ന് അല്ലാതെ ഇത് പോലൊരു തുക അവര്‍ക്ക് നേടാനാകില്ല

ഐപിഎല്‍ താരങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ടൂര്‍ണ്ണമെന്റ് ആക്കുന്നതിന് കാരണം അവിടെ നിന്ന് ലഭിയ്ക്കുന്ന പണം ആണ് കാരണമെന്ന് പറഞ്ഞ് നാസര്‍ ഹുസൈന്‍. ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രശസ്തമാ ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍, അതിത്രയും വിജയമായതിന് പിന്നില്‍ പണത്തിനും വലിയൊരു പങ്കുണ്ട്. വിന്‍ഡീസ് താരങ്ങള്‍ ഐപിഎലിലേക്ക് വരുന്നതിനും ടൂര്‍ണ്ണമെന്റ് ഇഷ്ടപ്പെടുവാനും കാരണം ഇതില്‍ നിന്ന് ലഭിക്കുന്ന പണം ആണെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നോ അവരുടെ പ്രാദേശിക ക്രിക്കറ്റില്‍ നിന്നോ വിന്‍ഡീസ് താരങ്ങള്‍ക്ക് ഇത്തരം വരുമാനം ഒരിക്കലും സ്വപ്നം പോലും കാണാനാകില്ല. അത് ഐപിഎലില്‍ നിന്ന് ലഭിക്കുന്നതിനാലാണ് താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റിന്റോട് പ്രിയമെന്നും ടി20യിലെ വിന്‍ഡീസ് താരങ്ങളുടെ മികവും അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നുവെന്നും നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പ് സെമിയിലെത്തുക ഇന്ത്യയും ഈ രാജ്യങ്ങളും, പ്രവചനവുമായി ഡീന്‍ ജോണ്‍സ്

2020 ടി20 ലോകകപ്പ് മാറ്റി വയ്ക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഈ ടൂര്‍ണ്ണമെന്റിലെ സെമി സ്ഥാനങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളെക്കുറിച്ചുള്ള പ്രവചനവുമായി ഡീന്‍ ജോണ്‍സ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം പാക്കിസ്ഥാനോ വിന്‍ഡീസോ ആവും സെമിയില്‍ എത്തുക എന്ന് ഡീന്‍ ജോണ്‍സ് പറഞ്ഞു.

ബൗളര്‍മാരായിരിക്കും ടൂര്‍ണ്ണമെന്റിലെ ടീമുകളുടെ സാധ്യതകളെ നിശ്ചയിക്കുക എന്നും ഡീന്‍ ജോണ്‍സ് വ്യക്താക്കി. പാക്കിസ്ഥാനാണോ വിന്‍ഡീസ് ആണോ നാലാമത്തെ ടീമെന്നത് ബൗളര്‍മാര്‍ നിശ്ചയിക്കുമെന്നും മുന്‍ ഓസ്ട്രേലിയന്‍ താരം വ്യക്തമാക്കി.

ട്വിറ്ററില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് ഡീന്‍ ജോണ്‍സ് തന്റെ പ്രവചനം പുറത്ത് വിട്ടത്.

റസ്സല്‍ വെടിക്കെട്ടില്‍ വീണ് ലങ്ക, പരമ്പര സ്വന്തമാക്കി വിന്‍ഡീസ്

ശ്രീലങ്കയ്ക്കെതിരെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ആന്‍ഡ്രേ റസ്സല്‍ കത്തിക്കയറിയപ്പോള്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയെ പരാജയപ്പടുത്തി പരമ്പര സ്വന്തമാക്കി വിന്‍ഡീസ്. 14 പന്തില്‍ 6 സിക്സുകളുടെ സഹായത്തോടെ പുറത്താകാതെ റസ്സല്‍ 40 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ കിംഗ്(21 പന്തില്‍ 43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(43*) എന്നിവരാണ് ടീമിനായി തിളങ്ങിയ മറ്റു താരങ്ങള്‍. റോവ്മന്‍ പവല്‍ 17 റണ്‍സ് നേടി. ശ്രീലങ്ക ഒരുക്കി നല്‍കിയ 156 റണ്‍സെന്ന വിജയ ലക്ഷ്യം 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് മറികടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി 31 റണ്‍സ് നേടി പുറത്താകാതെ നിന്ന ദസുന്‍ ഷനക ആണ് ടോപ് സ്കോറര്‍. ആഞ്ചലോ മാത്യൂസ് 23 റണ്‍സ് നേടിയപ്പോള്‍ 13 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ തിസാര പെരേരയുടെ പ്രകടനം ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിലേക്ക് നയിച്ചു. ഫാബിയന്‍ അല്ലെന്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി.

റസ്സലാണ് പരമ്പരയിലെ താരവും കളിയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ടി20യില്‍ റസ്സല്‍ 14 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.

ആവേശം അവസാന പന്ത് വരെ, 6 വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീലങ്ക

ശ്രീലങ്ക നല്‍കിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് 6 റണ്‍സിന്റെ തോല്‍വി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി ഫാബിയന്‍ അല്ലെന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീലങ്കയുടെ വിജയം. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസിന് 13 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. 13 പന്തില്‍ 33 റണ്‍സ് നേടിയ ഫാബിയന്‍ അല്ലെന്‍ ക്രീസില്‍ പന്തെറിയാനെത്തിയത് സീനിയര്‍ താരം ആഞ്ചലോ മാത്യൂസ്.

ആദ്യ പന്ത് ബൗണ്ടറി കടത്തിയ ഫാബിയന്‍ അല്ലെനെ അടുത്ത പന്തില്‍ പുറത്താക്കിയതോടെ മത്സരം ശ്രീലങ്കയുടെ കീശയിലായി. 2 ഫോറും 3 സിക്സും സഹിതം 15 പന്തില്‍ 37 റണ്‍സാണ് അല്ലെന്‍ നേടിയത്. തുടര്‍ന്ന് രണ്ട് റണ്‍സ് കൂടി മാത്രം ടീം നേടിയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സ് 301/9 എന്ന നിലയില്‍ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി കുശല്‍ മെന്‍ഡിസ്(55), ധനന്‍ജയ ഡി സില്‍വ(51), ദിമുത് കരുണാരത്നേ(44), കുശല്‍ പെരേര(44), തിസാര പെരേര(38) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ 307 റണ്‍സിലേക്ക് എത്തിച്ചത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് നാലും ജേസണ്‍ ഹോള്‍ഡര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ഷായി ഹോപ്(72), സുനില്‍ ആംബ്രിസ്(60), നിക്കോളസ് പൂരന്‍(50) എന്നിവര്‍ അര്‍ദ്ധ ശതകവും കീറണ്‍ പൊള്ളാര്‍ഡ് 49 റണ്‍സും നേടി ശക്തമായ ചേസിംഗ് വിന്‍ഡീസിനായി കാഴ്ചവെച്ചുവെങ്കിലും ആഞ്ചലോ മാത്യൂസിന്റെ ബൗളിംഗ് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഫാബിയന്‍ അല്ലെന്‍ ഉള്‍പ്പെടെ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.

Exit mobile version