വിൽമർ ജോർദാനെ ചെന്നൈയിൻ സ്വന്തമാക്കി

2024-25 സീസണിന് മുന്നോടിയായി ഒരു വിദേശ സൈനിംഗ് കൂടെ ചെന്നൈയിൻ പൂർത്തിയാക്കി. സ്ട്രൈക്കർ ആയ വിൽമർ ജോർദാൻ ഗില്ലിനെ ആണ് ചെന്നൈയിൻ സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ക്ലബ് ഇന്ന് നടത്തി. മുമ്പ് രണ്ട് സീസണുകളിൽ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) ഭാഗമായിട്ടുള്ള അനുഭവസമ്പത്തുമായാണ് കൊളംബിയൻ സ്‌ട്രൈക്കർ ക്ലബിലേക്ക് വരുന്നത്.

2022-ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കൊപ്പമാണ് വിൽമർ തൻ്റെ ഐഎസ്എൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഐഎസ്എൽ അരങ്ങേറ്റക്കാരായ പഞ്ചാബ് എഫ്‌സിക്കൊപ്പം തൻ്റെ മികച്ച യാത്ര തുടർന്നു, 15 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ താരം കഴിഞ്ഞ സീസണിൽ നേടി.

ഒരു വർഷത്തെ കരാറിൽ ആണ് താരം ചെന്നൈയിനിൽ ചേരുന്നത്.

Exit mobile version